സ്വരരാഗരൂപിണീ സരസ്വതീ സ്വര്‍ണ്ണ സിംഹാസനമെവിടെ മലയാളം വരികൾ Swararaagaroopini Saraswathi Malayalam Lyrics. കാവ്യമേള എന്ന മലയാളം ചിത്രത്തിലെ പാട്ടിന്റെ വരികൾ. വയലാർ രാമവർമ്മ ഗാനങ്ങൾ.
Movie: Kavyamela
Year: 1965
Film Director: M Krishnan Nair
Story: S L Puram Sadanandan
Lyrics: Vayalar Ramavarma
Music: V Dakshinamoorthy
Singer: K J Yesudas
Film : കാവ്യമേള
സ്വരരാഗരൂപിണീ സരസ്വതീ Swararaagaroopini Saraswathi Malayalam Lyrics
സ്വരരാഗരൂപിണീ സരസ്വതീ
സ്വര്‍ണ്ണ സിംഹാസനമെവിടെ
സ്വരരാഗരൂപിണീ സരസ്വതീ
സ്വര്‍ണ്ണ സിംഹാസനമെവിടെ
പുഷ്പിത വനഹൃദയങ്ങളിലൂടെ
സ്വപ്നഹംസ രഥമേറി (പുഷ്പിത..)
കലയുടെ ഹിമാവാഹിനികള്‍ നിന്നെ
കാണാനലയുകയല്ലോ
കാണാനലയുകയല്ലോ
സ്വരരാഗരൂപിണീ സരസ്വതീ
സ്വര്‍ണ്ണ സിംഹാസനമെവിടെ
നിത്യ വസന്തം ...നര്‍ത്തനമാടും ...
നിന്‍ തിരു സന്നിധിയില്‍ ...
വിശ്വ സൌന്ദര്യം ...വീണമീട്ടുമീ...
വിളക്കുമാടപ്പടവില്‍ ...
നിത്യ വസന്തം നര്‍ത്തനമാടും
നിന്‍ തിരുസന്നിധിയില്‍
വിശ്വ സൌന്ദര്യം വീണമീട്ടുമീ
വിളക്കുമാടപ്പടവില്‍
ആത്മഗീതാഞ്ജലിയുമായ് നില്‍ക്കുമൊ-
രന്ധഗായകനല്ലോ ഞാന്‍
അന്ധ ഗായകനല്ലോ ഞാന്‍
സ്വരരാഗരൂപിണീ സരസ്വതീ
സ്വര്‍ണ്ണ സിംഹാസനമെവിടെ - നിൻ
സ്വര്‍ണ്ണ സിംഹാസനമെവിടെ...
Comments
Post a Comment