കൃഷ്ണാ ഹരേ ജയ ശ്രീകൃഷ്ണ സ്തുതികൾ Krishna Devotional Song Malayalam Lyrics

ശ്രീകൃഷ്ണ സ്തുതികൾ എല്ലാം എപ്പോഴും മനസിന്റെ നന്മയ്കാണ് ജപിക്കുന്നത്. കൃഷ്ണനെ ആരാധിക്കുന്ന തരം പാട്ടുകൾ ഏത് വിഷമഘട്ടത്തിലും നമുക്ക് സന്തോഷം നൽകുന്നു. .

ശ്രീകൃഷ്ണ സ്തുതികൾ

കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ

കരിമുകിൽ വർണ്ണന്റെ തിരുവുടലെന്നുടെ
അരികിൽ വന്നെപ്പോഴും കാണാകേണം 

കാലിൽ ചിലമ്പും കിലുക്കി നടക്കുന്ന
ബാലഗോപാലനെ കാണാകേണം

കിങ്ങിണിയും വളമോതിരവും ചാർത്തി
ഭംഗിയോടെ മുമ്പിൽ കാണാകേണം.

കീർത്തി ഏറിടും ഗുരുവായൂർ മേവുന്നോ-
രാർത്തിഹരൻ തന്നെ കാണാകേണം

കൂത്താടീടും പശുക്കുട്ടികളുമായിട്ടൊത്തു -
കളിപ്പതും കാണാകേണം.

കൃഷ്ണാ ഹരേ ജയ ശ്രീകൃഷ്ണ സ്തുതികൾ Krishna Devotional Song Malayalam Lyrics


കെട്ടിയിട്ടിടുമുരലും വലിച്ചങ്ങു
മുട്ടുകുത്തുന്നതും കാണാകേണം

കേകീകളെപ്പോലെ നൃത്തമാടീടുന്ന
ബാലഗോപാലനെ കാണാകേണം

കൈകളിൽ ചന്ദ്രനെ മെല്ലേ വരുത്തിയ
ലോകൈകനാഥനെ കാണാകേണം

കൊഞ്ചിക്കൊണ്ടോരോരോ വാക്കരുളീടുന്ന
ചഞ്ചലനേത്രനെ കാണാകേണം

കോലും കുഴലുമെടുത്തു വനത്തിൽ പോയ്
കാലിമേയ്ക്കുന്നതും കാണാകേണം

കൗതുകമേറിയോരുണ്ണി ശ്രീകൃഷ്ണന്റെ
ചേതോഹരരൂപം കാണാകേണം

കംസ സഹോദരിതന്നിൽ പിറന്നോരു
വാസുദേവൻ തന്നെ കാണാകേണം

കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *