Chemmanthitta Bhagavathy Temple Sri Lalila Sahasranama Laksharchana date 2024 is on 10 April 2024, Wednesday.
Chemmanthitta Bhagavathy Temple Kalampattu dates 2024 is on 11, 12, 13 April 2024
Chemmanthitta Bhagavathy Temple Malabar Festival 2024 Notice & Program Brochure
ശ്രീ ചെമ്മന്തിട്ട ഭഗവതി ക്ഷേത്രം
Chemmanthitta Bhagavathy Temple Phone Number : 04931270400, 9946270400
തൃക്കാർത്തിക മഹോത്സവം 2024 ഏപ്രിൽ 10 മുതൽ 13 വരെ ബുധൻ, വ്യാഴം, വെള്ളി, ശനി
10-04-24 ബുധനാഴ്ച രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണിവരെ ലളിതാ സഹസ്രനാമ ലക്ഷാർച്ചന
വൈകുന്നേരം 6.30 ന് ദീപാരാധന
11-04-24 വ്യാഴാഴ്ച - ദേവിയുടെ പിറന്നാൾ പ്രത്യേക പൂജകളും, വഴിപാടുകളും പിറന്നാൾ സദ്യ
11,12, 13 ദേവിയുടെ കളംപാട്ട് - രാത്രി 8 മണിക്ക്
09-04-2024 രാവിലെ 10 മണിക്ക് കലവറ നിറക്കൽ
ശ്രീ ചെമ്മന്തിട്ട ഭഗവതി ക്ഷേത്രം സംഹാരരുദ്രയും, ശാന്തിസ്വരൂപിയും അനുഗ്രഹ കടാക്ഷിണി യുമായ ദുർഗ്ഗാദേവിയുടെ സ്വയംഭൂ പ്രതിഷ്ഠയാണ് ശ്രീ ചെമ്മന്തിട്ട കാവിലുള്ളത്. തിരുനടയിലെത്തുന്ന ഭക്തൻ ആവശ്യപ്പെടുന്ന തിനനുസരിച്ച് അദ്യശ്യശക്തിയായി പ്രത്യക്ഷപ്പെടുന്നു. വിവാഹ ഭാഗ്യം സാധിക്കണേ ദേവീ എന്ന് പ്രാർത്ഥിക്കുന്ന കന്യകയ്ക്ക് പാർവ്വതിയായും, വിദ്യാവിജയം കാംക്ഷിക്കുന്നവന് സരസ്വതിയായും സാമ്പത്തിക ക്ലേശങ്ങളകലണമേ എന്ന് ഉള്ളുരുകി ഉണർ ത്തുന്നവന് മഹാലക്ഷ്മിയായും അനുഗ്രഹം വർഷിക്കുന്നു.
നിത്യപൂജാദി കർമ്മങ്ങളാലും നിർമ്മാണം പോലുള്ള പ്രവൃത്തികളാലും അറിയാതെ വന്നുഭവിക്കുന്ന തെറ്റുകുറ്റങ്ങൾ സുര്യതേജസ്സ് കണക്കെ ചൈതന്യവതിയായ ദേവിയുടെ ചൈതന്യ ത്തിന് അല്പാൽപം മങ്ങലേൽപ്പിക്കുന്നു. ബ്രാഹ്മണ പണ്ഡിതർ മുറജപത്താലും, മന്ത്രോച്ഛാരണത്താലും, കഠിന തപസ്സിനാലും നഷ്‌ടപ്പെട്ട ചെതന്യം പൂർണ്ണമായി വീണ്ടണ്ടെടുക്കുന്ന പ്രക്രിയയാണ് വർഷം തോറും നടത്തുന്ന ഉത്സവാഘോഷം
ഈ വർഷത്തെ തൃക്കാർത്തിക മഹോത്സവം 2024 ഏപ്രിൽ 10 മുതൽ 13 വരെ (1199 മീനം 28 മുതൽ 31 വരെ) ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ അതിവിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്.
Comments
Post a Comment