എറണാകുളം ശിവക്ഷേത്രം Ernakulam Shiva Temple Kerala

ഒരു മഹാക്ഷേത്രത്തിന്റെ എല്ലാ ഗുണങ്ങളോടും കൂടിയതാണ് എറണാകുളം ശിവക്ഷേത്രം - എറണാകുളത്തപ്പൻ ക്ഷേത്രം (Ernakulathappan Shiva Temple)

എറണാകുളം ശിവക്ഷേത്രം Ernakulam Shiva Temple Kerala

കേരളത്തിലെ എറണാകുളം നഗര മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രസിദ്ധമായ ശിവ ക്ഷേത്രമാണ് എറണാകുളത്തപ്പൻ ക്ഷേത്രം. പരമശിവനാണ്‌ മുഖ്യപ്രതിഷ്ഠ. എറണാകുളം നഗരത്തിന്റെ ദേശനാഥനാണ് എറണാകുളത്തപ്പന്‍ / തിരുവെറണാകുളത്തപ്പൻ. പടിഞ്ഞാറു ഭാഗത്തേക്കാണ് ശിവഭഗവാന്റെ ദർശനം. കിരാത മൂർത്തിയായും പാർവ്വതീസമേതനായും രണ്ടുരൂപങ്ങളിൽ ഇവിടെ ശിവന് പ്രതിഷ്ഠകളുണ്ട്. 

ഗണപതി, അയ്യപ്പൻ, നാഗദൈവങ്ങൾ എന്നിവരാണ് ഉപദേവതമാർ. എറണാകുളം ക്ഷേത്രം വാസ്തവത്തിൽ മൂന്ന് ക്ഷേത്രങ്ങളടങ്ങിയ ഒരു ക്ഷേത്രസമുച്ചയമാണ്. ഈ ക്ഷേത്രത്തിനു അടുത്ത് തന്നെയായി ഹനുമാൻ ക്ഷേത്രവും സുബ്രഹ്മണ്യ ക്ഷേത്രവും ഉണ്ട്. ഈ മൂന്നു ക്ഷേത്രങ്ങൾ  വഴി ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്കാരങ്ങളെ ഒരുമിച്ച് കാണാൻ കഴിയുന്നു.  

എറണാകുളത്തപ്പൻ ക്ഷേത്രം Ernakulathappan Shiva Temple



താരതമ്യേന ചെറിയൊരു മതിലകമാണ് എറണാകുളം ശിവക്ഷേത്രത്തിലേത്. ശ്രീകോവിലിന്റെ നേരെ മുന്നിലായി ചതുരാകൃതിയിൽ നമസ്കാരമണ്ഡപം സ്ഥിതിചെയ്യുന്നു. 

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് എറണാകുളം ശിവക്ഷേത്രം. ക്ഷേത്രത്തിലെ തന്ത്രാധികാരം തൃപ്പൂണിത്തുറ പുലിയന്നൂർ, പൊന്നാനി പുഴക്കര ചേന്നാസ് എന്നിങ്ങനെ രണ്ട് കുടുംബങ്ങൾക്കായി വീതിച്ചുനൽകിയിട്ടുണ്ട്. 

എറണാകുളം ശിവക്ഷേത്രം Ernakulam Shiva Temple Kerala


എറണാകുളം ശിവ ക്ഷേത്ര ഐതിഹ്യം

കാലമുനി എന്ന് പേരുള്ള മഹർഷി തന്റെ ശിഷ്യൻ ആയ ദേവലനെയും  സഹപാഠികളെയും  പൂജാദ്രവ്യങ്ങൾ ശേഖരിക്കാൻ കാട്ടിലേക്കു അയച്ചു  അവിടെ   വച്ച്  കണ്ട നാഗത്തിനെ ദേവലൻ  കൊല്ലുകയുണ്ടായി. അങ്ങനെ പാമ്പിന്റെ തലയും മനുഷരീരവും ആകട്ടെ എന്ന്  ദേവലനെ മഹർഷി ശപിച്ചു . ശാപം മോക്ഷം കിട്ടാനായി ദക്ഷിണദിക്കിലേക് സഞ്ചരിച്ചു അവിടെ നാഗം പൂജ ചെയ്ത ശിവലിംഗത്തെ വാങ്ങി അതിനെ പൂജ ചെയ്യാൻ തുടങ്ങി ഇതാണ് ഐതീഹ്യം. 

എറണാകുളം ശിവക്ഷേത്രം ഉത്സവങ്ങൾ

മകരമാസത്തിലെ തിരുവാതിര നാളിൽ ആറാട്ടായി എട്ടുദിവസത്തെ കൊടിയേറ്റുത്സവം, കുംഭമാസത്തിലെ ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ.

പ്രധാന വഴിപാട്

ക്ഷേത്രത്തിലെ പ്രധാന വഴിപാട് ആയിരത്തൊന്നുകുടം ജലധാരയാണ്. മറ്റൊരു പ്രധാന വഴിപാട് എള്ളുകൊണ്ട് തുലാഭാരം നടത്തുന്നതാണ്. 

എറണാകുളം ശിവക്ഷേത്രത്തിന്റെ പുറകിലുള്ള കുളത്തിന്റെ പേരാണ് ഋഷിനാഗക്കുളം. 

പരശുരാമപ്രതിഷ്ഠിതനായ കേരളത്തിലെ 108 ശിവാലയങ്ങളിൽ ഒന്നാണ് എറണാകുളം ശിവക്ഷേത്രം. 

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *