ചോറ്റാനിക്കരയമ്മേ ജഗദംബികേ എന്ന ഹിന്ദു ഭക്തി ഗാനത്തിന്റെ വരികൾ Chottanikkara Amme Jagathambike Song Lyrics. വര്‍ഷം 1999 ഇറങ്ങിയ ഗുരുതി പൂജ എന്ന ഹിന്ദു ഭക്തി ആൽബം നിന്നുള്ളത് ആണ് ചോറ്റാനിക്കരയമ്മേ കുറിച്ചുള്ളു ഈ പ്രശസ്തമായ ഭക്തിഗാനം.
സംഗീതം - എം ജി അനിൽ
വരികൾ - നാരായണൻ പാലക്കാട്
ഗായകൻ - ഗണേഷ് സുന്ദരം, കോറസ്
ചോറ്റാനിക്കരയമ്മേ ജഗദംബികേ Chottanikkara Amme Jagathambike Song Lyrics
ചോറ്റാനിക്കരയമ്മേ ജഗദംബികേ
ആദിപരാശക്തി കൈതൊഴുന്നേൻ...
ആധിയും വ്യാധിയും തീർത്തിടേണേ...
ആയുരാരോഗ്യങ്ങൾ തന്നിടേണേ...
(ചോറ്റാനിക്കരയമ്മേ...)
ആദിപരാശക്തി കൈതൊഴുന്നേൻ...
ആധിയും വ്യാധിയും തീർത്തിടേണേ...
ആയുരാരോഗ്യങ്ങൾ തന്നിടേണേ...
(ചോറ്റാനിക്കരയമ്മേ...)
പാർവ്വതിദേവി ശ്രീ ഭദ്രയായി
ചോറ്റാനിക്കരയിലവതരിച്ചൂ...
ആദിപരാശക്തി ചൈതന്യമായ്
അഖിലാണ്ഡമാകെ നിറഞ്ഞു ദേവി...
(ചോറ്റാനിക്കരയമ്മേ...)
ചോറ്റാനിക്കരയിലെ സർവ്വേശ്വരീ..
മുപ്പാരിലും വാഴും മൂകാംബികേ...
മുപ്പത്തിമുക്കോടി ദേവകൾക്കും
അദ്വൈതമൂർത്തിയാം അമ്മയല്ലോ...
(ചോറ്റാനിക്കരയമ്മേ...)
സൃഷ്ടികർത്താവിന്റെ പ്രിയസഖിയായ്
സംഹാരരുദ്രന്റെ പാതിമെയ്യായ്
ലോകനന്മക്കായ് നീ അവതരിച്ചൂ..
സർവ്വർക്കും മംഗളമേകുവാനായ്...
(ചോറ്റാനിക്കരയമ്മേ...)
പരശുരാമൻ പണ്ടു് മഴുവെറിഞ്ഞു
കേരളമെന്നൊരു നാടുയർന്നു...
അവതാരരൂപമായ് അംബികയെ
രാമൻ പ്രതിഷ്ഠിച്ചു ശ്രീകോവിലിൽ...
(ചോറ്റാനിക്കരയമ്മേ...)
ആശ്രയിപ്പോരെ അനുഗ്രഹിക്കും
ശത്രുക്കളെ അമ്മ നിഗ്രഹിക്കും...
അഖിലാണ്ഡബ്രഹ്മത്തിൻ നാഥയല്ലോ...
ആശീർവദിക്കണേ അടിയങ്ങളെ...
(ചോറ്റാനിക്കരയമ്മേ...)
കൈരളിദേവിതൻ ഹൃദയമായി
ശോഭിതയാം ദേവി അംബിക നീ...
സങ്കടമെല്ലാം അകറ്റിടുന്ന
സർവ്വത്രകാരിണി സരസ്വതി നീ...
(ചോറ്റാനിക്കരയമ്മേ...)
ശോഭിതയാം ദേവി അംബിക നീ...
സങ്കടമെല്ലാം അകറ്റിടുന്ന
സർവ്വത്രകാരിണി സരസ്വതി നീ...
(ചോറ്റാനിക്കരയമ്മേ...)
അദ്വൈതവാദിയാം ശ്രീശങ്കരൻ
അന്നൊരുനാളിൽ തപസ്സു ചെയ്തു...
ദർശനം നൽകിയ സരസ്വതിയെ
ശങ്കരൻ നാട്ടിലേക്കാനയിച്ചു...
(ചോറ്റാനിക്കരയമ്മേ...)
ദേവി നിബന്ധനയൊന്നു ചൊല്ലി
പിന്തിരിഞ്ഞിന്നു നീ നോക്കിടൊല്ലേ...
നോക്കിയാൽ ഞാൻ കൂടെ പോരുകില്ലാ...
നിന്നെ പിരിഞ്ഞു മടങ്ങിപ്പോകും...
(ചോറ്റാനിക്കരയമ്മേ...)
നാഴികയേറെ നടക്കും നേരം
കേൾക്കാതായ് നൂപുര മുഗ്ദ്ധനാദം
സന്ദേഹത്തോടെ തിരിഞ്ഞു നോക്കി
അമ്മയോ പൊൻശിലയായി മാറി...
(ചോറ്റാനിക്കരയമ്മേ...)
അമ്മതൻ വാക്കുകൾ മാനിക്കാത്ത
ശങ്കരൻ മാപ്പിനായ് കേണുവല്ലോ...
അമ്മയപ്പോൾ ചൊല്ലി സുപ്രഭാത
വേളയിൽ ദർശനം നൽകിടാം ഞാൻ...
(ചോറ്റാനിക്കരയമ്മേ...)
രാവിലെ അമ്മ സരസ്വതിയായ്
ഉച്ചക്കവിടുന്നു് ഭദ്രകാളി...
വൈകിട്ടവിടുന്നു് ദുർഗ്ഗാദേവി
മൂന്നുനിറം പട്ടു് അണിയുമമ്മ...
(ചോറ്റാനിക്കരയമ്മേ...)
ചോറ്റാനിക്കര വാഴും മൂകാംബികേ
ഭക്തവത്സലയായ ജഗദംബികേ...
കൈകൂപ്പി തൊഴുന്നിതാ അംബികയെ
ക്ലേശങ്ങൾ മാറ്റണേ ദേവി ദുർഗ്ഗേ...
(ചോറ്റാനിക്കരയമ്മേ...)
പൂജയ്ക്കായ് പുഷ്പങ്ങൾ കോർത്തിടുന്നേ
ഭജനക്കായ് ഈറനോടെത്തിടുന്നേ...
അമ്മേ നാരായണ പാടിടുന്നേ...
ബാധയകറ്റണേ ഭദ്രകാളീ...
(ചോറ്റാനിക്കരയമ്മേ...)
പതിവ്രതയായൊരു അവതാരമേ
പാലൊളിയേകുന്ന ചൈതന്യമേ...
പ്രാർത്ഥനാപുഷ്പമായ് നിന്നിടുന്നേ...
ബാധയകറ്റണേ ലോകമാതേ...
(ചോറ്റാനിക്കരയമ്മേ...)
അമ്മതൻ കീർത്തനം എഴുതിടുന്നേ...
നിത്യവും അമ്മയെ ധ്യാനിക്കുന്നേ...
ഭക്തിയായ് പൂജയിൽ ലയിച്ചിടുന്നേ...
വിഘ്നങ്ങൾ തീർക്കണേ അംബികയേ...
(ചോറ്റാനിക്കരയമ്മേ...)
ചുറ്റുവിളക്കു കൊളുത്തിടുന്നേൻ...
പുഷ്പാഞ്ജലിമാല നേർന്നിടുന്നേൻ...
പൂവും പ്രസാദവും കാണിക്കയും
തീർത്ഥജലം വാങ്ങി അർപ്പിക്കുന്നേൻ...
(ചോറ്റാനിക്കരയമ്മേ...)
ചോറ്റാനിക്കരയിലെ അംബികയേ
അടിയങ്ങളെ കാത്തു കൊള്ളേണമേ...
അമ്മതൻ പൊൻരൂപം കണ്ടു തൊഴാൻ
അടിയനു ഭാഗ്യം നൽകേണമമ്മേ...
(ചോറ്റാനിക്കരയമ്മേ...)
അമ്മേ നാരായണ മന്ത്രം ചൊല്ലി
തിരുനടയിൽ എത്തും ഭക്തരെല്ലാം...
ദർശനം നൽകണേ അംബികയേ...
കാത്തരുളേണമേ കാർത്ത്യായനീ...
(ചോറ്റാനിക്കരയമ്മേ...)
ചോറ്റാനിക്കരയിലെ അമ്പലത്തിൽ
മകം തൊഴാനെത്തിടും ഭക്തരെല്ലാം
മംഗളകാംക്ഷിയാം അംബികയെ...
മനസ്സിൽ ധ്യാനിച്ചുകൊണ്ടെത്തിടുന്നൂ...
(ചോറ്റാനിക്കരയമ്മേ...)
ശുംഭ നിശുംഭാദി അസുരന്മാരെ
സംശയം കൂടാതെ നിഗ്രഹിച്ചു...
മഹിഷീ മർദ്ദിനിയായ ദേവീ
ഭക്തർതൻ മനസ്സിനെ ശുദ്ധമാക്കി...
(ചോറ്റാനിക്കരയമ്മേ...)
സരസ്വതിയാമത്തിൽ ഉണർന്നിടേണം
സ്നാനം കഴിഞ്ഞു വണങ്ങിടേണം...
ശീവേലി ആറാട്ടിൽ കൂടിടേണം
പ്രദക്ഷിണം വെയ്ക്കണം അംബികയെ...
(ചോറ്റാനിക്കരയമ്മേ...)
ജയ ജയ ജയമാതേ മൂകാംബികേ..
ജയ ജയ ജയമാതേ ജഗദംബികേ...
ജയ ജയ സുസ്മിതേ അംബികയേ...
ജയ ജയ രക്ഷകി ദേവി ദുർഗ്ഗേ...
(ചോറ്റാനിക്കരയമ്മേ...)
ചോറ്റാനിക്കരയമ്മേ ജഗദംബികേ
ആദിപരാശക്തി കൈതൊഴുന്നേൻ...
ആധിയും വ്യാധിയും തീർത്തിടേണേ...
ആയുരാരോഗ്യങ്ങൾ തന്നിടേണേ...(5)
Comments
Post a Comment