വൈറ്റില ശിവ സുബ്രഹ്മണ്യക്ഷേത്രം എറണാകുളം ജില്ലയിലാണ്സ്ഥി തി ചെയ്യുന്നത്. കൊച്ചിൻ ദേവസ്വം ബോർഡിൻറെ കീഴിലാണ് ക്ഷേത്രം. പരശുരാമൻ പ്രതിഷ്ട നടത്തിയ പുരാതനമായ 108 ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ് വൈറ്റില ശിവ സുബ്രമണ്യ സ്വയംഭൂ ക്ഷേത്രം.
വൈറ്റില ശിവ-സുബ്രഹ്മണ്യക്ഷേത്രം Sri Siva Subramanya Swayambhoo Temple
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ ശിവനും സുബ്രഹ്മണ്യ സ്വാമിയും ആണ്. പ്രത്യേകം ക്ഷേത്രങ്ങളിലായുള്ള പ്രതിഷ്ഠകൾ ഒരേ ക്ഷേത്ര വളപ്പിലാണുള്ളത്. അതുകൊണ്ടാണ് ക്ഷേത്രത്തിനെ ഈ പേരിൽ അറിയപ്പെടുന്നത്. സുബ്രഹ്മണ്യ സ്വാമിയുടെ പ്രതിഷ്ഠ സ്വയംഭൂ ആണെന്നാണ് വിശ്വാസം.
രണ്ടു പ്രതിഷ്ഠകൾക്കും തുല്യ സ്ഥാനമാണുള്ളത്. അതുകൊണ്ടു തന്നെ രണ്ടു നാലമ്പലവും രണ്ടു കൊടിമരവും രണ്ടു ബലിക്കല്ലുകളും ക്ഷേത്രത്തിൽ കാണാൻ കഴിയും. ഗണപതി, അയ്യപ്പൻ, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവരാണ് ഉപദേവതകൾ.
ക്ഷേത്ര പ്രത്യേകതകൾ
ചതുര ശ്രീകോവിലാണ് ഇവിടെ ഉള്ളത്. ക്ഷേത്രത്തിനു മുന്നിലായി ഒരു വലിയ ആൽമരം കാണാൻ കഴിയും. ഇത് ക്ഷേത്രത്തിന്റെ ഭംഗി കൂട്ടുന്നു. ക്ഷേത്രകുളവും കാണാൻ സാധിക്കും.
വിശേഷ ദിവസങ്ങളും പൂജകളും
മകരമാസത്തിലെ തൈപ്പൂയമാണ് ഇവിടെ ഉത്സവം നടക്കുന്നത്. താലപ്പൊലിയോട് കൂടിയ ഉത്സവമാണിത്. കുംഭ മാസത്തിൽ ശിവരാത്രി, ധനുവിലെ തിരുവാതിര, സ്കന്ദഷഷ്ഠി എന്നിവയാണ് മറ്റു പ്രധാന വിശേഷങ്ങൾ.
മേൽവിലാസം
Tripunithura Road
Vyttila
Ernakulam,
Kerala 682019
Comments
Post a Comment