തൃക്കൂർ മഹാദേവ ക്ഷേത്രം തൃശ്ശൂർ Trikkur Mahadeva Temple Thrissur

തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം എന്ന സ്ഥലത്തു തൃക്കൂരിലാണ് പ്രസിദ്ധമായ തൃക്കൂർ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അഗ്നിദേവനാണ് ഇവിടെ മഹാദേവന്റെ പ്രതിഷ്ഠ നടത്തിയതെന്ന് പറയപ്പെടുന്നു.

തൃക്കൂർ മഹാദേവക്ഷേത്രം Thrikkur Mahadeva Cave Temple Thrissur

പരശുരാമൻ പണിത 108 ശിവ ക്ഷേത്രങ്ങളിൽ ഒന്നായ തൃക്കൂർ മഹാദേവക്ഷേത്രം. കേരളത്തിലെ പ്രധാന  ഗുഹാ ക്ഷേത്രങ്ങളിൽ ഒന്നാണിത്. മണലിപ്പുഴയുടെ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദ്യകാലത്തു ജൈന ക്ഷേത്രമായിരുന്നു ഇതെന്ന് പറയപ്പെടുന്നു. 

പ്രധാന പ്രതിഷ്ഠയായ മഹാദേവന്റെ ശ്രീകോവിൽ വടക്കു ദർശനവും പ്രതിഷ്ഠ കിഴക്കോട്ടാണ്. പാർവ്വതി ദേവിയുടെ  സാന്നിധ്യ സങ്കൽപ്പവും ഇവിടെ ഉണ്ട്. ഉപദേവതകളായി ഗണപതി, ശാസ്താവ്, വരാഹമൂർത്തി, ഭദ്രകാളി, ദുർഗ്ഗ, ചാമുണ്ഡി, അന്തിമഹാകാളൻ, സപ്തമാതൃക്കൾ, നാഗദൈവങ്ങൾ എന്നിവരാണ് ഉപദേവതകൾ. 


തൃക്കൂർ മഹാദേവ ക്ഷേത്രം തൃശ്ശൂർ Trikkur Mahadeva Temple Thrissur

ഐതീഹ്യം 

ഒരിക്കൽ കുന്നപ്പിള്ളി നാരായണൻ എന്നയാളുടെ പശുവിനെ ഒരിക്കൽ കാണാതായി. അങ്ങനെ അന്വേഷിച്ചു തിരഞ്ഞപ്പോൾ ഒരു ഗുഹയിൽ നിന്ന് പശുവിനെ കണ്ടുകിട്ടുകയായിരുന്നു. അതെ ഗുഹയിൽ അദ്ദേഹത്തിനു ഒരു ശിവലിംഗവും പ്രതിഷ്ഠയും ലഭിച്ചു. പ്രശ്നം വച്ച് നോക്കിയപ്പോൾ അവന്റെ മഹാദേവന്റെ സാന്നിധ്യം ഉണ്ടെന്ന് തെളിയുകയായിരുന്നു. അങ്ങനെ ക്ഷേത്രം പണിയുകയായിരുന്നു. 

ക്ഷേത്രപ്രത്യേകതകൾ 

അഗ്നിസ്വരൂപനായി ആണ് ഇവിടെ ഭഗവാൻ കുടികൊള്ളുന്നത്. ശ്രീകോവിൽ സ്ഥിതിചെയ്യുന്നത് ഒരു ഗുഹയുടെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഓടുമേഞ്ഞ ആനക്കൊട്ടിലാണ് ക്ഷേത്രത്തിലുള്ളത്. 

ഇവിടുത്തെ സർപ്പക്കാവും ഏറെ പ്രസിദ്ധമാണ്. ശ്രീകോവിലിനെ ചുറ്റിയല്ല ഇവിടുത്തെ നാലമ്പലം ശ്രീകോവിലിന്റെ വടക്കു ഭാഗത്താണ്. 

സുബ്രഹ്മണ്യന്റെ സാന്നിധ്യം ഉള്ളതുകൊണ്ട് ഇവിടം കൈലാസം എന്ന സങ്കൽപ്പവും നൽകുന്നു. ഇവിടെ തുലാഭാരം നടത്തുന്ന കയർ ഇവിടെ വച്ച് നശിക്കണമെന്നാണ് രീതികൾ പറയുന്നത്. 

വിശേഷദിവസങ്ങളും പൂജകളും 

മകരമാസത്തിലെ തിരുവോണം നക്ഷത്രത്തിൽ ആണ് ഉത്സവം നടക്കുക. എട്ടു ദിവസം നീളുന്ന ഉത്സവമാണ് ഇത്. 

ധനു തിരുവാതിര, നവരാത്രി, ശിവരാത്രി എന്നിവ ഇവിടെ ആഘോഷിക്കാറുണ്ട്. 

തുലാഭാരമാണ് ഇവിടുത്തെ പ്രധാന വഴിപാട്. ധാര, ശംഖാഭിഷേകം, കൂവളമാല, കറുകഹോമം, പിൻവിളക്ക്, കതിനവെടി എന്നിവയും ക്ഷേത്രത്തിലെ മറ്റുള്ള വഴിപാടുകളാണ്. 

നിത്യവും അഞ്ചു പൂജകളും മൂന്ന് ശീവേലികളും ആണ് ഇവിടെയുള്ളത്. 


Thrikkur Mahadeva Cave Temple Kerala

ദർശന സമയം 

രാവിലെ 5.00  മുതൽ 12.00 വരെ

വൈകിട്ട് 5.00 മുതൽ 8.00 വരെ   

മേൽവിലാസം 

Trikkur Mahadeva Temple
Marathakkara - Kallur Rd
Trikkur, 
Thrissur, 
Kerala 680306
Phone: 085479 99500

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *