എറണാകുളം ജില്ലയിലെ മരട് എന്ന സ്ഥലത്തു നെട്ടൂര് പ്രദേശത്തു ശിവനായി സമർപ്പിച്ചിരിക്കുന്ന പ്രശസ്‌തമായ ക്ഷേത്രമാണ് തിരുനെട്ടൂർ മഹാദേവ ക്ഷേത്രം. പരശുരാമൻ പ്രതിഷ്ഠിച്ച 108 ശിവ ക്ഷേത്രങ്ങളിൽ ഒന്നാണിത്.
തിരുനെട്ടൂർ മഹാദേവക്ഷേത്രം Tirunettur Mahadeva Temple
പ്രധാന പ്രതിഷ്ഠ മഹാദേവൻ ആണ്. അതോടൊപ്പം അതെ പ്രാധാന്യമാണ് ക്ഷേത്രത്തിലുള്ള വിഷ്ണുവിന്റെ പ്രതിഷ്ഠയ്ക്കുമുള്ളത്. ഇവിടുത്തെ മഹാദേവനെ തിരുനെട്ടൂരപ്പൻ എന്ന് വിളിക്കപ്പെടുന്നു. രണ്ട പ്രതിഷ്ഠയുള്ളതു കൊണ്ട് തന്നെ രണ്ട് പൂജാരിമാരും, അത് പോലെ രണ്ട് കൊടിമരങ്ങളുമാണ് ക്ഷേത്രത്തിലുള്ളത്.
ഗണപതി, ദക്ഷിണാമൂർത്തി, സുബ്രഹ്മണ്യൻ, സരസ്വതി, ശ്രീകൃഷ്ണൻ, വടക്കുന്നാഥൻ, നാഗദൈവങ്ങൾ, യോഗീശ്വരൻ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ.
മഹാദേവനെ അർദ്ധനാരീശ്വര സങ്കൽപ്പത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കിഴക്കോട്ടാണ് ശിവലിംഗത്തിന്റെ ദർശനം. വില്വമംഗലം സ്വാമിയാണ് ഇവിടെ മഹാദേവനോടൊപ്പം മഹാവിഷ്ണുവിന്റെ സാനിധ്യം ഉണ്ടെന്നു മനസിലാക്കിയത്.
ക്ഷേത്ര പ്രത്യേകതകൾ
വിശാലയമായ സ്ഥലമാണ് ക്ഷേത്രത്തിനു ചുറ്റും.ക്ഷേത്ര കെട്ടിടങ്ങൾക്കു ദാരാളം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. വിഷ്ണു ക്ഷേത്രം വന്നതിനു ശേഷം കർക്കിടക വാവുബലി തുടങ്ങിയിരുന്നു. ചതുർബാഹുവായ വിഷ്ണു വടാതേവർ എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ കർക്കിടക വാവുബലി വളരെയധികം പ്രസിദ്ധിയാർജിച്ചതാണ്. മഹാദേവന്റെ പ്രതിഷ്ഠ വളർന്ന് കൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം.
വിശേഷദിവസങ്ങളും പൂജകളും
ധനു മാസത്തിൽ ആണ് കൊടിയേറ്റുത്സവം നടക്കുന്നത്. മഹാദേവന് എട്ടുദിവസവും മഹാവിഷ്ണുവിന് ഏഴ് ദിവസവും ആണ് ഉത്സവം. ശിവരാത്രി, അഷ്ടമിരോഹിണി, കർക്കടകവാവ് (കര്‍ക്കിടക വാവുബലി), തുലാമാസ വാവുബലി എന്നിവ ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങളാണ്.
ക്ഷേത്രത്തിൽ എങ്ങനെ എത്തിച്ചേരാം
വൈറ്റിലയിൽ നിന്ന് 4 കിലോമീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മേൽവിലാസം
Ambalakadavu Rd,
Near Temple Road,
Nettoor, Maradu,
Ernakulam,
Kerala 682304
Comments
Post a Comment