പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്തായിട്ടുള്ള തിരുവേഗപ്പുറ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന പുരാതനമായ ക്ഷേത്രമാണ് തിരുവേഗപ്പുറം മഹാദേവ ക്ഷേത്രം. തിരുവേഗപ്പുറ ശങ്കരനാരായണ ക്ഷേത്രം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.
തിരുവേഗപ്പുറ ശങ്കരനാരായണ ക്ഷേത്രം Thiruvegappura Shankaranarayana Temple
തൂതപ്പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ ശിവൻ (മഹാദേവൻ), പാർവ്വതീ ദേവി, വിഷ്ണു, ശങ്കരനാരായണൻ എന്നിവരാണ് പ്രധാന മൂർത്തികൾ.
പ്രധാന മൂർത്തികൾ മൂന്നു പേർക്കും മൂന്നു ശ്രീകോവിലുകളും മൂന്ന് കൊടിമരങ്ങളും ഉള്ളത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത ആണ്. ഇവിടേക്കുള്ള ഭക്തരുടെ ആകര്ഷണത്തിന്റെ പ്രധാന കാരണവും ഇങ്ങനെ മൂന്നു പ്രധാന ദേവന്മാരുടെയും പ്രതിഷ്ഠകൾ ഒന്നിച്ചുള്ളത് കൊണ്ട് തന്നെയാണ്.
ഗണപതി, ദക്ഷിണാമൂർത്തി, ത്രിപുരാന്തകൻ, വേട്ടയ്ക്കൊരുമകൻ, ശാസ്താവ്, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവരാണ് ഉപദേവതകൾ. ക്ഷേത്രത്തിനു മുന്നിലായി മൂന്ന് ബലിക്കല്ലുകളും കാണാൻ കഴിയും. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം.
ക്ഷേത്ര പ്രത്യേകതകൾ
കേരള തനിമ നിറഞ്ഞ വാസ്തുവിദ്യയുടെ ഭംഗി ക്ഷേത്രത്തിന്റെ ഓരോ നിർമാണത്തിലും കാണാൻ സാധിക്കുന്നു. ക്ഷേത്രത്തിൽ ഊട്ടുപുരയും കൂത്തമ്പലവും ഉണ്ട്. ദീർഘ ചതുരാകൃതിയിൽ നിർമ്മിച്ച നടപ്പുര കാണാൻ കഴിയും.
ശിവ പർവ്വതിമാർക്ക് ഒരു ശ്രീകോവിലാണുള്ളത് അത് വൃത്താകൃതിയിലാണ്. ചതുരാകൃതിയിൽ ഉള്ളതാണ് മഹാവിഷ്ണുവിന്റെ ശ്രീകോവിൽ. ശങ്കരനാരായണന്റെ ശ്രീകോവിൽ ഗജപൃഷ്ഠാകൃതിയിലാണ്.
ഉത്സവം
കുംഭ മാസത്തിലാണ് കൊടിയേറ്റുത്സവം. എട്ടു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം തിരുവാതിര നാളിൽ അവസാനിക്കുന്നു. അങ്കുരാദിമുറയനുസരിച്ചാണ് ഇവിടെ ഉത്സവം നടത്തുന്നത്.
കുംഭമാസത്തിലെ ശിവരാത്രി, വൃശ്ചികമാസത്തിലെ വൈക്കത്തഷ്ടമി, മേടമാസത്തിലെ ഭഗവതിപ്പാട്ട് എന്നിവയും ഈ ക്ഷേത്രത്തിൽ ആഘോഷിക്കാറുണ്ട്.
മേൽവിലാസം
തിരുവേഗപ്പുറ
പട്ടാമ്പി
പാലക്കാട്
കേരളം 679304
Comments
Post a Comment