ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രം Sukapuram Dakshinamurthy Temple Malappuram

മലപ്പുറം ജില്ലയിലെ എടപ്പാളിടുത്ത് ശുകപുരം എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ക്ഷേത്രമാണ് ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രം. പരശുരാമൻ സ്ഥാപിച്ച 64 ഗ്രാമങ്ങളിൽ ഏറ്റവും വലിയ ഗ്രാമമാണ് ശുകപുരം. 

ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രം Sukapuram Sree Dhakshinamoorthy Temple Malappuram

പരമശിവന്റെ മൂർത്തിഭേദമായ ദക്ഷിണാമൂർത്തിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശുകമുനിയാണ്  ഈ പ്രതിഷ്ഠ ചെയ്തതെന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിന്റെ ദർശനം തെക്കു വശത്തേക്കാണ്. പരമശിവനും പാർവതിയും ഗണപതിയുമാണ് ഉപദേവതകൾ. 


ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രം Sukapuram Dakshinamurthy Temple Malappuram

ക്ഷേത്ര പ്രത്യേകതകൾ 

ക്ഷേത്രത്തിൽ കിണറിന്റെ രൂപത്തിലുള്ള ഒരു കുഴി കാണാൻ സാധിക്കും. ആ കുഴിയുടെ അരികത്തായി ഉള്ള പീഠത്തിലാണ് വേദവ്യാസന്റെ പുത്രനായ ശുകമുനി തപസ്സു ചെയ്തതെന്ന് ഐതീഹ്യങ്ങൾ പറയുന്നു. ഈ പീഠത്തിനു താഴെയായി ഒരു തുരങ്കം ഉണ്ട്. 

രണ്ടു തട്ടുകളായി ആണ് ശ്രീകോവിൽ പണിതിരിക്കുന്നത്. ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്തായി ബലിക്കല്ല് കാണാൻ സാധിക്കും. ക്ഷേത്രത്തിനു രണ്ടു  കുളങ്ങൾ ആണുള്ളത്. പ്രകൃതി ഭംഗികൊണ്ട് നിറഞ്ഞതാണ് ക്ഷേത്ര ചുറ്റുപാടുകൾ. വാസ്തുഭംഗികൊണ്ട് ക്ഷേത്രം എല്ലാ ഭക്തജനങ്ങളെയും ആകർഷിക്കുന്നു.

പണ്ടുകാലത്ത്  ഈ ക്ഷേത്രത്തിനടുത്തായി ലക്ഷ്മി നരസിംഹമൂർത്തിയുടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ആ പ്രദേശത്തു ഒരു കളത്രയും മഞ്ചാടി മരവും മാത്രമേ കാണാൻ സാധിക്കുകയുള്ളു. പാന്റുകളും ചുരിദാര് പോലുള്ള വസ്ത്രങ്ങളും ധരിച്ചു ക്ഷേത്രത്തിനുള്ളിൽ  കയറാൻ പാടുള്ളതല്ല. മൊബൈൽ ഫോണുകളും ഫോട്ടോഗ്രാഫിയും ഇവിടെ അനുവദനീയമല്ല.

വിശേഷ ദിവസങ്ങളും വഴിപാടുകളും 

ഉത്സവങ്ങൾ ഇല്ലാത്ത ക്ഷേത്രമാണിത്. രാമായണം മാസത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്താറുണ്ട്. 

ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട് 'ചതുശ്ശതം' എന്ന 101 നാഴി അരി ഭഗവാന് സമർപ്പിക്കുന്ന രീതിയാണ്. 


ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രം Sukapuram Dakshinamurthy Temple Edappal

ക്ഷേത്രത്തിൽ എങ്ങനെ എത്തിച്ചേരാം 

പാലക്കാട് - പൊന്നാനി റൂട്ടിൽ എടപ്പാളിൽ നിന്ന് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം. 

മേൽവിലാസം 

Sukapuram Sree Dhakshinamoorthy Temple
Sukapuram PO
Malappuram Pin 679576
Contact Phone Number: 0494 2100788

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *