പെരുമ്പറമ്പ് മഹാദേവ ക്ഷേത്രം എടപ്പാൾ Perumparamba Mahadeva Temple Edappal Malappuram

പെരുമ്പറമ്പ് മഹാദേവ ക്ഷേത്രം (Perumparamba Mahadeva Temple or Perumparampu Mahadeva Temple) മലപ്പുറം ജില്ലയിലെ എടപ്പാളിൽ ആണ് സ്ഥിതി ചെയ്യുന്നത്. പരശുരാമൻ സ്ഥാപിച്ച 108 ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. 

പെരുമ്പറമ്പ് മഹാദേവ ക്ഷേത്രം Perumparamba Shiva Temple

വളരെ ഉയരം കൂടിയ ശ്രീകോവിലാണ് ക്ഷേത്രത്തിന്റെ  ഏറ്റവും വലിയ സവിശേഷത. പ്രധാന മൂർത്തിയായ മഹാദേവന്റെ പ്രതിഷ്ഠ പടിഞ്ഞാറു വശത്തേക്കാണ്. ഉഗ്രമൂർത്തിയായ ഭഗവാന്റെ പഞ്ചലോഹ വിഗ്രഹവും ശ്രീകോവിലിൽ കാണാൻ കഴിയും. മാണൂർ കായലിന്റെ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

മഹാദേവനെ ഇവിടെ മൂന്ന് ഭാവത്തിലാണ് ആരാധിക്കുന്നത്. കിരാതമൂര്‍ത്തി, ഉമാമഹേശ്വരന്‍, ദക്ഷിണാമൂര്‍ത്തി എന്ന സങ്കല്പങ്ങളിലാണത്. 

ദക്ഷിണാമൂർത്തി, ഉണ്ണി ഗണപതി, മഹാഗണപതി, അയ്യപ്പൻ എന്നിവരാണ് ഉപദേവതമാർ. 


പെരുമ്പറമ്പ് മഹാദേവക്ഷേത്രം മലപ്പുറം Perumparamba Mahadeva Temple Edappal Malappuram


ക്ഷേത്ര പ്രത്യേകതകൾ 

ക്ഷേത്രത്തിന്റെ ചുറ്റമ്പല വാതിലിന് വളരെയധികം പ്രത്യേകതകൾ ഉണ്ട്. അഞ്ചടിവീതിയും ഒമ്പതര അടി ഉയരവും രണ്ടിഞ്ച് കനവുമാണ് വാതിലിനുള്ളത്.

 മഹാദേവന്റെ ചിന്താമണി, അഘോരൻ, അനാഹിതചക്രശിവൻ, ദക്ഷിണാമൂർത്തി, മൃത്യുഞ്ജയൻ, ത്വരിത രുദ്രൻ എന്നീ ഭാവങ്ങൾ ഈ വാതിലിൽ കൊത്തി വച്ചിട്ടുണ്ട്.

ഗണപതിയുടെയും ലക്ഷ്മിദേവിയുടെയും രൂപങ്ങൾ സൂത്രപ്പട്ടികയിൽ കൊത്തിവച്ചിരിക്കുന്നു. 

വിശേഷദിവസങ്ങളും പൂജകളും 

നവരാത്രി ഇവിടെ വിശേഷപ്പെട്ടതാണ്, അതിനോടനുബന്ധിച്ചു ആയുധപൂജ, വിദ്യാരംഭവും ഇവിടെ നടക്കാറുണ്ട്. 

രാമായണമാസത്തിൽ ഗജയൂട്ടും, ആനയൂട്ടും നടക്കാറുണ്ട്.

എല്ലാ വർഷവും ആർദ്രാദർശന മഹോത്സവം നടത്തുന്നു. അന്നേ ദിവസം മഹാദേവ ക്ഷേത്രത്തിനു മുന്നിലുള്ള വിഷ്ണുക്ഷേത്രത്തിൽ നിന്ന് ഇവിടേയ്ക്ക് എഴുന്നള്ളത്തു നടക്കാറുണ്ട്. 


പെരുമ്പറമ്പ് മഹാദേവക്ഷേത്രം മലപ്പുറം

മേൽവിലാസം 

Perumparampu Sri Mahadeva Temple
Edappal 
Malappuram 679576

Contact Phone Number: 0494 268 3451

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *