തിരുവനന്തപുരം ജില്ലയുടെ ഹൃദയ സ്ഥാനമായ കിഴക്കേകോട്ടയിലാണ് പ്രശസ്‌തമായ പഴവങ്ങാടി മഹാ ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ കരസേന ഭരണം നടത്തുന്ന അപൂർവമായ കുറച്ചു ക്ഷേത്രങ്ങളിൽ ഒന്നാണിത്.
പഴവങ്ങാടി ഗണപതിക്ഷേത്രം Pazhavangadi Ganapathy Temple Thiruvananthapuram
പ്രധാന പ്രതിഷ്ഠയായ മഹാ ഗണപതി ഭഗവാൻ വലതു കാൽ മടക്കി വച്ച് വലത്തോട്ട് തുമ്പികൈ നീട്ടി ഇരിക്കുന്ന രീതിയിൽ ആണ് പ്രതിഷ്ഠ. ഭഗവാന്റെ മുന്നിലെ വലതു കൈയിൽ അഭയമുദ്രാങ്കിതവും ഇടതു കൈയിൽ മോദകവും, പുറകിലെ വലതു കൈയിൽ മഴുവും പുറകിലെ ഇടതുകൈയിൽ കയറുമാണ്. പ്രതിഷ്ഠയുടെ ദർശനം കിഴക്കോട്ടാണ്.
അയ്യപ്പൻ, ദുർഗ്ഗാദേവി, നാഗദൈവങ്ങൾ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. ഏതൊരു ശുഭ കാര്യം തുടങ്ങുന്നതിനു മുന്പും ഇവിടെ വന്ന നാളികേരമുടച്ചു പോകുന്നത് വളരെ ഉത്തമം ആയി കണക്കാക്കുന്നു.
പഴവങ്ങാടി ക്ഷേത്ര ഐതീഹ്യം
തിരുവിതാംകൂറിന്റെ തലസ്ഥാനം ആദ്യ കാലത്തു പദ്മനാഭപുരം ആയിരുന്നു. ആ സമയത്താണ് കരസേനാ രൂപീകരിക്കുന്നത്. അങ്ങനെ ഒരിക്കൽ കരസേനയിലെ ഒരാൾക്ക് അടുത്തുള്ള പുഴയിൽ നിന്ന് ഒരു ഗണപതി വിഗ്രഹം കിട്ടുകയുണ്ടായി. അവർ അത് വച്ച് ഭഗവാനെ പൂജിക്കാനും തുടങ്ങി. പിന്നീട് തിരുവിതാംകൂറിന്റെ തലസ്ഥാനവും കരസേനയുടെ ആസ്ഥാനവും തിരുവനന്തപുരമായി മാറിയപ്പോൾ കരസേനാ തങ്ങളുടെ പരദേവതയായി കണ്ട ഗണപതി ഭഗവാനു വേണ്ടി പഴവങ്ങാടിയിൽ ക്ഷേത്രം പണിയുകയും ആരാധനാ നടത്തുകയും ചെയ്തു.
പഴവങ്ങാടി ക്ഷേത്ര പ്രത്യേകതകൾ
തമിഴ് ശൈലിയിൽ ആയിരുന്നു ആദ്യകാലത്തു ക്ഷേത്രത്തിന്റെ നിർമിതി. എന്നാൽ 2019 ൽ ക്ഷേത്രം കേരളത്തിന്റെ വാസ്തുവിദ്യ രീതിയിൽ പുതുക്കി പണിയുകയിരുന്നു. കരിങ്കല്ലിൽ തീർത്ത ശ്രീകോവിൽ ചതുരാകൃതിയിൽ ആണ്. ക്ഷേത്രത്തിൽ ഗണപതിയുടെ മുപ്പത്തിരണ്ട് രൂപങ്ങൾ കാണാൻ കഴിയും. ഇവിടുത്തെ അയ്യപ്പന്റെ വിഗ്രഹം ശബരിമലയിലെ അയ്യപ്പന്റേതുമായി സാമ്യം ഉള്ളതാണ്. എന്ത് തടസ്സങ്ങൾ നീങ്ങാനും ഇവിടെ വന്നു നാളികേര മുടക്കുന്നത് ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ്.
വിശേഷദിവസങ്ങളും പൂജകളും
വിനായക ചതുർത്ഥിയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. നഗരം മുഴുവൻ ആ സമയം ഒരുങ്ങുന്നു. ആ ദിവസത്തെ ക്ഷേത്രത്തിലെ പ്രധാന ചടങ്ങ് അഷ്ടദ്രവ്യ മഹാഗണപതി ഹോമമാണ്. നിത്യവും മൂന്ന് പൂജകളാണ് ക്ഷേത്രത്തിൽ നടക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ അപ്പം, അട, മോദകം, ഗണപതിഹോമം, കറുകമാല എന്നിവയാണ്.
പ്രസിദ്ധമായ തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഇവിടെ നിന്നും അല്പം വടക്കോട്ടു മാറിയാണ് സ്ഥിതി ചെയ്യുന്നത്
ദർശന സമയം
രാവിലെ 4.30 മുതൽ 10.30 വരെ
വൈകിട്ട് 5.൦൦ മുതൽ 8.00 വരെ
ക്ഷേത്രത്തിൽ എങ്ങനെ എത്തിച്ചേരാം
അടുത്തുള്ള ബസ്സ്റ്റാൻഡ് ഈസ്റ്റഫോർട്ട് ആണ്, ക്ഷേത്രത്തിനു അടുത്തായി ആണ് ഇതുള്ളത്.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ ആണ് ഏറ്റവും റെയിൽവേ സ്റ്റേഷൻ.
മേൽവിലാസം
Padmavilasam Rd
Pazhavangadi,
Thiruvananthapuram,
Kerala 695023
Phone: 0471 246 1929
Comments
Post a Comment