പാലക്കാട് ജില്ലയിലെ തത്തമംഗലം എന്ന സ്ഥലത്തു പാലൂരിൽ എന്ന സ്ഥലത്താണ് പാലൂർ മഹാദേവ ക്ഷേത്രം (Panayur Paloor Shiva Temple) സ്ഥിതി ചെയ്യുന്നത്. പരശുരാമൻ പണിത 108 ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്.
പാലൂർ മഹാദേവ ക്ഷേത്രം Panayur Palur Shiva Temple Palakkad
പനയൂർ മഹാദേവ ക്ഷേത്രം എന്നും പാലൂർ മഹാദേവ ക്ഷേത്രം അറിയപ്പെട്ടിരുന്നു. ക്ഷേത്രം പ്രസിദ്ധമായ ഭാരതപുഴയുടെ കൈവഴിയായ ശോകനാശിനി പ്പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. മഹാദേവനാണ് പ്രധാന പ്രതിഷ്ഠ. ഭഗവാൻ ഏതു തരത്തിലുള്ള വിഷമങ്ങളും ദുരിതങ്ങളും മാറ്റുന്നു എന്നാണ് വിശ്വാസം. കിഴക്കോട്ട് ദർശനമായിട്ടാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗണപതി, വിഷ്ണു എന്നിവരാണ് ക്ഷേത്രത്തിലെ പ്രധാന ഉപദേവതകൾ.
ഈ ക്ഷേത്രത്തിനടുത്തായി തന്നെ പൊട്ടിപൊളിഞ്ഞ മറ്റൊരു പഴയ ക്ഷേത്രം ഉണ്ടായിരുന്നു. മഹാദേവന്റെ സാന്നിധ്യം ആദ്യം അവിടെയായിരുന്നു എന്നാണ് വിശ്വാസങ്ങൾ പറയുന്നത്. പഴയ ക്ഷേത്രം ടിപ്പുസുല്ത്താന്റെ പടയോട്ടകാലത്തു നശിച്ചു പോയതാണ് എന്നും പറയപ്പെടുന്നു.
വിശേഷ ദിവസങ്ങളും പൂജകളും
ശിവരാത്രി, വിനായക ചതുർത്ഥി എന്നിവയാണ് പ്രധാന ഉത്സവങ്ങൾ. ഉഷ പുജ, ഉച്ച പൂജ, അത്താഴ പൂജ എന്നിങ്ങനെ മൂന്നു പൂജകളാണ് ഉള്ളത്.
എങ്ങനെ എത്തിച്ചേരാം
വാണിയംകുളം - വല്ലപ്പുഴ റോഡിൽ വാണിയംകുളം ഗ്രാമത്തിൽ നിന്ന് 4 കിലോമീറ്റർ അകലെയാണ് പാലൂർ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ക്ഷേത്ര മേൽവിലാസം
Palur
Thatthamangalam
Palakkad
Kerala
Comments
Post a Comment