പ്രശസ്‌തമായ ആനയ്ക്കൽ ശ്രീ ധന്വന്തരിമൂർത്തി ക്ഷേത്രം തൃശൂർ ജില്ലയിലെ മുകുന്ദപുരം വെള്ളാങ്ങല്ലൂർ ഗ്രാമത്തിൽ മനയ്ക്കലപ്പടി എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ആയുർവേദത്തിന്റെ മൂർത്തിദൈവമായ ധന്വന്തരി മൂർത്തിക്കായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് ഇത്.
ആനയ്ക്കൽ ശ്രീ ധന്വന്തരിമൂർത്തിക്ഷേത്രം Anakkal Dhanwanthari Temple
ഇരിഞ്ഞാലക്കുട കൂടൽമാണിക്യസ്വാമി ക്ഷേത്രത്തിലെ പ്രധാന ദൈവത്തിനു ഉണ്ടായ വയറു വേദന മാറ്റിയത് ആനക്കൽ ക്ഷേത്രത്തിലെ ധന്വന്തരിമൂർത്തിയാണ് എന്നാണ് വിശ്വാസങ്ങൾ പറയുന്നത്. ഈ ക്ഷേത്ര പരിസരത്തു കൂടി പോയ സന്യാസി വര്യൻ അവിടെ ഭഗവാന്റെ സാന്നിദ്ധ്യം ഉണ്ടെന്നു മനസിലാക്കുകയും അവിടെ ധന്വന്തരി മൂർത്തിയുടെ പ്രതിഷ്ഠ നടത്തി പൂജ ചെയ്യുകയായിരുന്നു.
ധന്വന്തരിമൂർത്തി മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ഒന്നാണ്. ധന്വന്തരിമൂർത്തി ശ്രീരാമന്റെയും ഭരതന്റെയും, ലക്ഷ്മണന്റെയും, ശത്രുഘ്നന്റെയും പ്രധാന വൈദ്യനായി കണക്കാക്കുന്നു.
ഗണപതി, അയ്യപ്പൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ.
ക്ഷേത്ര പ്രത്യേകതകൾ
ഇരിഞ്ഞാലക്കുട കൂടൽമാണിക്യസ്വാമി ക്ഷേത്രത്തിലെ പൂജാരിമാർക്കു ഈ ക്ഷേത്രത്തിലും പൂജ നടത്താം. ചതുരാകൃതിയിൽ ഇരുനിലകളിലുള്ള ശ്രീകോവിലിനു ക്ഷേത്രത്തിനു. പഴയ പ്രൗഢിയിൽ ക്ഷയം വന്നിട്ടുണ്ട് എങ്കിലും വിശാലമായ ക്ഷേത്രമാണിത്.
ഒരിക്കൽ ഉത്സവ സമയത്തു നരസിംഹമൂർത്തി ലക്ഷ്മി സമേതനായി ഇവിടെ പ്രത്യക്ഷപെട്ടു എന്നൊരു കഥയും പറയുന്നുണ്ട്. അത് ആ ഉത്സവ സമയത്തു ആന ഇടഞ്ഞതിനാൽ പൂജാരികളുടെയും മറ്റും പ്രാർത്ഥനയുടെ ഫലമായി എന്നാണ് പറയപ്പെടുന്നത്. അതിനു ശേഷം ക്ഷേത്രത്തിനുള്ളിൽ ആനയെ കൊണ്ട് വരാറില്ല. അങ്ങനെ ഇടഞ്ഞ ആന കല്ലായി മാറിയത് കൊണ്ടാണ് ആനക്കൽ എന്ന പേര് വന്നത്.
വിശേഷ ദിവസങ്ങളും പൂജകളും
ധനുമാസത്തിലെ പത്താമുദയത്തിനു നടക്കുന്ന ഉത്സവം ആണ് ഇവിടുത്തെ പ്രധാനം.
ധന്വന്തരിജയന്തി, അഷ്ടമി രോഹിണി, വിഷു എന്നിവ ഇവിടെ ആഘോഷിക്കാറുണ്ട്. മാത്രമല്ല ഔഷധസേവ ദിനവും ഇവിടെ വിഷേശപെട്ടതാണ്.
വയറു സംബന്ധമായ അസുഖങ്ങൾ മാറാൻ ധാരാളം ജനങ്ങൾ ഇവിടേയ്ക്ക് വരാറുണ്ട്.
മേൽവിലാസം
Mukundapuram
Vellangallur
Thrissur
Comments
Post a Comment