തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം (Thrikkakara Vamanamoorthy Temple) സ്ഥിതി ചെയ്യുന്നത് എറണാകുളം ജില്ലയിലെ തൃക്കാക്കര എന്ന സ്ഥലത്താണ്. കേരളത്തിലെ വാമന പ്രതിഷ്ഠയുള്ള ഒരേയൊരു ക്ഷേത്രമാണ് ഇത്.
തൃക്കാക്കര വാമനമൂർത്തിക്ഷേത്രം Thrikkakara Vamana Moorthy Temple
വാമനനെയും മഹാബലിയെയും ഒരു പോലെ ആരാധിക്കുന്ന ക്ഷേത്രം എന്ന പ്രത്യേകത കൂടി തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിനുണ്ട്. മഹാബലി ആരാധിച്ചിരുന്ന ശിവലിംഗവും ക്ഷേത്രത്തിലെ പ്രതിഷ്ഠയായി സ്ഥാപിച്ചിട്ടുണ്ട്. പ്രധാന പ്രതിഷ്ഠയായ ചതുർബാഹുവായ മഹാവിഷ്ണുവിനെ വാമനമൂർത്തിയുടെ സങ്കൽപ്പത്തിലാണ് ആരാധിക്കുന്നത്.
ശാസ്താവ്, ശ്രീകൃഷ്‌ണൻ, ഭഗവതി, യക്ഷിയമ്മ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, ഗണപതി, സുബ്രഹ്മണ്യൻ, ദുർഗ, പാർവതി എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. പാതാളത്തിലേക്കു ചവിട്ടി താഴ്ത്തിയ മഹാബലിയെ തിരികെ വാമനൻ ക്ഷണിക്കുന്നത് ഈ ക്ഷേത്രത്തിലാണ് എന്നൊരു വിശ്വാസമുണ്ട്.
വിശേഷ ദിവസങ്ങളും പൂജകളും
ഓണമാണ് ഇവിടുത്തെ പ്രധാന ഉത്സവം ഉത്സവം. അത്തം നാളിൽ തുടങ്ങുന്ന കൊടിയേറ്റുത്സവം തിരുവോണം നാളിൽ അവസാനിക്കുന്നു. ശിവരാത്രിയും ഇവിടെ സവിശേഷമായി ആഘോഷിക്കുന്നു. ഉത്സവ നാളുകളിൽ ധാരാളം കലാപരിപാടികൾ ഇവിടെ നടക്കാറുണ്ട്.
പാൽപ്പായസം, അപ്പം, അട, ഉദയാസ്തമനപൂജ, കളഭാഭിഷേകം, തുളസിമാല എന്നിവയാണ് വാമനമൂർത്തിക്കായി നടത്തുന്ന വഴിപാടുകൾ. ധാര, കൂടാതെ ശംഖാഭിഷേകം, കൂവളമാല, പിൻവിളക്ക്, ഉമാമഹേശ്വരപൂജ എന്നിവ മഹാദേവന് നടത്തുന്ന വഴിപാടുകളാണ്. നിത്യവും അഞ്ചു പൂജകളും മൂന്ന് ശീവേലികളുമാണ് ഇവിടെ ഉള്ളത്.
മേൽവിലാസം
Edappally - Pukkattupady Rd
Vidya Nagar Colony
Thrikkakara
Edappally
Kochi
Kerala 682021
Comments
Post a Comment