തോട്ടുവാ ധന്വന്തരി ക്ഷേത്രം എറണാകുളം Thottuva Dhanwanthari Moorthi Temple Ernakulam

തോട്ടുവാ ധന്വന്തരി ക്ഷേത്രം എറണാകുളം ജില്ലയിലെ കുന്നത്തുകാട്, കൂവപ്പടി സ്ഥലത്തു തോട്ടുവ എന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ധന്വന്തരി മൂർത്തിയാണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. 

തോട്ടുവാ ധന്വന്തരിക്ഷേത്രം Thottuva Sree Dhanwanthari Temple 

പരശുരാമനാണ് ധന്വന്തരി മൂർത്തിയുടെ പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം. ഇവിടുത്തെ വിഗ്രഹത്തിനു ആറാടിയിൽ കൂടുതൽ ഉയരം ഉണ്ട്.  

ഗണപതി, അയ്യപ്പൻ, ഭഗവതി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. ഏതു തരത്തിലുള്ള അസുഖങ്ങളിൽ നിന്നും മുക്തി നേടാൻ ഇവിടെ വന്നു പ്രാർത്ഥിച്ചാൽ മതിയെന്നാണ് വിശ്വാസം. 


തോട്ടുവാ ധന്വന്തരിക്ഷേത്രം എറണാകുളം Thottuva Sree Dhanwanthari Temple Ernakulam


വിശേഷ ദിവസങ്ങളും പൂജകളും 

വൃശ്ചികമാസത്തിൽ ആണ് 6 ദിവസത്തെ കൊടിയേറ്റുത്സവം നടക്കുന്നത്. തോട്ടുവ ഏകാദശി, ധന്വന്തരി ജയന്തി, മേടമാസത്തിലെ പ്രതിഷ്ഠ വാർഷികം എന്നിവയാണ് ഇവിടുത്തെ പ്രധാന വിശേഷ ദിവസങ്ങൾ. 

ധന്വന്തരി പൂജ, ധന്വന്തരി ഹോമം, തുലാഭാരം എന്നിവയാണ് പ്രധാന വഴിപാടുകൾ. 


തോട്ടുവാ ധന്വന്തരിക്ഷേത്രം എറണാകുളം

ദർശന സമയം - Temple Timings:

തിങ്കൾ - ശനി: 
രാവിലെ: 05:00 am - 10:30 am
വൈകിട്ട്: 05:30 pm - 07:30 pm

ഞായർ & വിശേഷദിവസങ്ങൾ 
രാവിലെ: 05:00 am - 10:30 am
വൈകിട്ട്: 05:30 pm - 07:30 pm

തോട്ടുവ ക്ഷേത്രത്തിൽ എങ്ങനെ എത്തിച്ചേരാം 

എറണാകുളം ജില്ലയിലെ കൂവപ്പടി പഞ്ചായത്തിൽ തോട്ടുവ ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെ പെരുമ്പാവൂർ-കോടനാട് റൂട്ടിലാണ് തോട്ടുവ ശ്രീ ധന്വന്തരി മൂർത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം - 15 കിലോമീറ്റർ 
അങ്കമാലി റെയിൽവേ സ്റ്റേഷൻ 15 കിലോമീറ്റർ 

മേൽവിലാസം 

തോട്ടുവ ശ്രീ ധന്വന്തരി ക്ഷേത്രം 
കൂവപ്പടി പി. ഒ 
തോട്ടുവ 
എറണാകുളം 683544 
Phone: 0484 – 2641485

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *