കേരളത്തിലെ വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന അതിപുരാതനയമായ മഹാവിഷ്ണു ക്ഷേത്രമാണ് തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം. ഈ ക്ഷേത്രം പിതൃദർപ്പണത്തിനായുള്ള ബലിപൂജകളുടെ പേരിലാണ് അറിയപ്പെടുന്നത്. ഇവിടെ പിതൃകർമം ചെയ്യുന്നത് വഴി ആത്മാവിന് മോക്ഷം ലഭിക്കുന്നു എന്ന് വിശ്വസിക്കുന്നു. ദക്ഷിണകാശി, ദക്ഷിണ ഗയ എന്നും തിരുനെല്ലി ക്ഷേത്രം അറിയപ്പെടുന്നു
തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം Thirunelli Maha Vishnu Temple
ബ്രഹ്മദേവനാണ് ചാതുർബാഹുവായ മഹാവിഷ്ണുവിനെ ഇവിടെ പ്രതിഷ്ഠിച്ചത് എന്നാണ് ഐതിഹ്യം. ക്ഷേത്രത്തിനടുത്തായി ഒരു ഗുഹ ക്ഷേത്രവും (ഗുണ്ഡികാ ശിവ ക്ഷേത്രവും) കാണാൻ കഴിയും. അതിലൊരു ശിവ ലിംഗം പ്രതിഷ്ഠയായി ഉണ്ട്.
ക്ഷേത്രം 30 കരിങ്കൽ തൂണുകളാൽ താങ്ങി നിർത്തിയിരിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ തറ ഭാഗത്തു ധാരാളം കരിങ്കൽ പാളികൾ പാകിയിരിക്കുന്നത് കാണാം.
കമ്പമല, കരിമല, വരഡിഗ മലകൾ എന്നീ ബ്രഹ്മഗിരി മലനിരകൾക്കു നാടുവിലായാണ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടു തന്നെ സഹ്യമലക്ഷേത്രം, ആമലക ക്ഷേത്രം, ബ്രഹ്മഗിരി ക്ഷേത്രം എന്നൊക്കെ ഈ ക്ഷേത്രം അറിയപ്പെടുന്നു.
തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പിതൃകർമ്മം, പിണ്ഡം ചെയ്യുന്നവർ തൃശ്ശിലേരി മഹാദേവ ക്ഷേത്രത്തിൽ വിളക്കുമാല വഴിപാട് നടത്തേണ്ടതാണ്.
ഐതീഹ്യം
ക്ഷേത്രത്തിലെ കുറിച്ച് ഒന്നിലേറെ ഐതീഹ്യങ്ങൾ നില നില്കുന്നു.
ചതുർഭുജങ്ങളുടെ രൂപത്തിൽ നിർമ്മിച്ച ഈ ക്ഷേത്രം ബ്രഹ്മാവ് മഹാവിഷ്ണുവിന് സമർപ്പിച്ചതാണെന്ന് പറയുന്നു.
ഒരിക്കൽ മൈസൂരിലേക്ക് തീർത്ഥയാത്ര തിരിച്ച മൂന്ന് നമ്പൂതിരിമാർ വിശന്നുവലഞ്ഞു നെല്ലിമരങ്ങൾ നിറഞ്ഞു കാടുപിടിച്ച നിലയിൽ നിൽക്കുന്ന ഈ ക്ഷേത്രത്തിൽ എത്തുകയും തങ്ങളുടെ വിശപ്പും ദാഹവും അകറ്റുകയും ചെയ്തു. അവർ അവിടെ ത്രിമൂർത്തികളുടെ സാന്നിധ്യം തിരിച്ചറിയുകയും ആ സ്ഥലത്തിന് തിരുനെല്ലി എന്ന പേര് നൽകുകയും ചെയ്തു. ലക്ഷ്മിനാരായണ പ്രഭാവം ഉള്ള നെല്ലിക്കമരങ്ങൾ ഇപ്പോഴും ഇവിടെ ധാരാളം കാണാൻ കഴിയും.
ക്ഷേത്ര പ്രത്യേകതകൾ
ക്ഷേത്രത്തിനടുത്തുള്ള ഏറ്റവും പ്രസിദ്ധമായ അരുവിയാണ് പാപനാശിനി. ഇവിടെ മുങ്ങി കുളിച്ചാൽ ജീവിതത്തിലെ ഏതു പാപവും നീങ്ങുമെന്നാണ് വിശ്വാസം. ക്ഷേത്രത്തില്‍ നിന്നും ഉരുളന്‍ പാറക്കല്ലുകള്‍ക്കിടയിലൂടെ നടന്നുവേണം പാപനാശിനിയില്‍ എത്താന്‍.
വാസ്തുശില്പ ഭംഗി കൊണ്ടും, ജൈവവൈവിധ്യം കൊണ്ടും ക്ഷേത്രവും ചുറ്റുപാടും ഭക്തരെ കൂടുതൽ ആകർഷിക്കുന്നു.
വിശേഷ ദിവസങ്ങൾ
പുത്തരി, ചുറ്റുവിളക്ക്, നവരാത്രി, ശിവരാത്രി ഇവയൊക്കെയും ഇവിടുത്തെ പ്രധാന വിശേഷങ്ങളാണ്. കർക്കടകം, തുലാം, കുംഭം എന്നി മാസത്തിലെ കറുത്ത വാവ് ദിവസം ആണ് ബലിദർപ്പണം നടക്കുന്നതിൽ പ്രധാന ദിവസങ്ങളായി കണക്കാക്കുന്നത്. മാത്രമല്ല എല്ലാ ദിവസവും ഇവിടെ ബലിദർപ്പണം നടക്കുന്നു എന്നതാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഇവിടെ ബലി നടത്തുന്നത് വഴി ആത്മാക്കൾക്ക് വൈകുണ്ഠ പ്രാപ്തി ലഭിക്കുന്നു എന്നൊരു വിശ്വാസമുണ്ട്.
മേടമാസത്തിൽ വിഷുവിളക്കു എന്ന ചടങ്ങാണ് ഇവിടുത്തെ പ്രധാന ഉത്സവം.
ക്ഷേത്രത്തിൽ എങ്ങനെ എത്തിച്ചേരാം
- തലശ്ശേരി റെയിൽവേ സ്റ്റേഷൻ ആണ് ഏറ്റവും അടുത്തുള്ളത്
- ബാംഗ്ലൂർ നിന്നും ബാംഗ്ലൂർ-ഹുൻസുർ-നാഗർഹോളെ-കൂട്ട-തിരുനെല്ലി റോഡ് വഴി 270 കിലോമീറ്റർ ദൂരത്തിൽ ഇവിടെ എത്തിച്ചേരാം.
- കണ്ണൂർ വിമാനത്താവളം ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
മേൽവിലാസം
Thirunelly
Wayanad
Kerala 670646
Phone: 04935 210 201
Comments
Post a Comment