പായമ്മൽ ശത്രുഘ്ന ക്ഷേത്രം തൃശൂർ Payammal Shatrughna Temple Thrissur

പായമ്മൽ ശത്രുഘ്ന ക്ഷേത്രം തൃശൂർ ജില്ലയിലെ പായമ്മൽ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ദിവ്യമായ നാലമ്പല ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.

പായമ്മൽ ശത്രുഘ്ന ക്ഷേത്രം Payammal Sree Shatrughna Swamy Temple

ശ്രീരാമന്റെ സഹോദരന്മാരിൽ ഒരാളായ ശത്രുഘ്‌നന് വേണ്ടി സമർപ്പിച്ചിട്ടുള്ള  കേരളത്തിലെ - ഭാരതത്തിലെ തന്നെ ഏക ക്ഷേത്രം. ശത്രുഘ്‌നൻ സുദർശന ചക്രത്തിന്റെ അവതാരമെന്നാണ് വിശ്വാസം. ശാന്തസ്വരൂപനായുള്ള ദേവനാണ് ഇവിടെ. ഇവിടുത്തെ വിഗ്രഹത്തിന്റെ വലുപ്പം നന്നേ കുറവാണു. 

ശ്രീരാമനെ കാട്ടിലേക്ക് പറഞ്ഞയക്കാൻ ഉള്ള ദുഷ്‌ബുദ്ധി പറഞ്ഞ മന്ഥരയെ വധിക്കാൻ ഒരുങ്ങുന്ന ശത്രുഘ്‌നനെ ഭരതൻ സമാധാനിപ്പിക്കുന്നു. ആ സമയം ഉള്ള ശത്രുഘ്‌നന്റെ ഭാവമാണ് പ്രതിഷ്ഠയ്ക്. ശത്രുഘ്‌നനെ ഭാര്യയായ ശ്രുതകീർത്തിയോടൊപ്പം ആണ് പൂജിക്കുന്നത്. ഗണപതി ഭഗവാൻ ആണ് ഉപദേവൻ. ഹനുമാന്റെ സാന്നിധ്യവും ഇവിടെ ഉണ്ട്. 


പായമ്മൽ ശത്രുഘ്ന ക്ഷേത്രം തൃശൂർ Payammal Shatrughna Temple Thrissur

ക്ഷേത്രത്തിന്റെ പ്രത്യേകതകൾ 

ചതുരാകൃതിയിൽ ആണ് ശ്രീകോവിലുള്ളത്. ആദ്യകാലത്തെ ഇവിടുത്തെ പ്രതിഷ്ഠ പഞ്ചലോഹം കൊണ്ടുള്ളതായിരുന്നു. ഇപ്പോൾ ഉള്ളത് കരിങ്കല്ലിൽ തീർത്തതാണ്. ടിപ്പുവിന്റെ പടയോട്ട കാലത്തു ക്ഷേത്രത്തിനു ധാരാളം നാശനഷ്ടങ്ങൾ വന്നിരുന്നു. 

വിശേഷ ദിവസങ്ങളും പൂജകളും 

ക്ഷേത്രത്തിന്റെ പ്രതിഷ്ഠ ദിനം മേടമാസത്തിലെ മകയിരം നാളിൽ ആണ്. രാമായണം മാസം ഇവിടെ വളരെ കേമമായി ആഘോഷിക്കാറുണ്ട്. നിത്യവും മൂന്ന് പൂജയാണ് ക്ഷേത്രത്തിൽ നടക്കുക. ശത്രുദോഷം തീരാനായി  നടത്തുന്ന സുദർശന പുഷ്പാഞ്ജലിയാണ് പ്രധാന വഴിപാട്. സുദർശന ചക്രം സമർപ്പിക്കുന്ന ഒരു രീതിയും ഇവിടെ ഉണ്ട്.

 

പായമ്മൽ ശത്രുഘ്ന ക്ഷേത്രം തൃശൂർ

പ്രസിദ്ധമായ നാലമ്പല ദർശനത്തിൽ ഏറ്റവും അവസാനമായി ദർശനം നടത്തുന്നത് ഈ ക്ഷേത്രത്തിലാണ്. ശ്രീരാമൻ വാഴുന്ന തൃപ്രയാർ ശ്രീരാമ ക്ഷേത്രം. ഭരതൻ പ്രതിഷ്ഠയായുള്ള ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, ലക്ഷ്മണനായുള്ള തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം എന്നിവയാണ് നാലമ്പലത്തിലെ മറ്റു മൂന്ന് ക്ഷേത്രങ്ങൾ. 

മേൽവിലാസം 

Payammal Shatrughna Temple
Sathrughna Nagar
Payammal Road, P.O,
Aripalam, 
Kerala 680688
Phone: 0480 286 4500

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *