പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം പാലക്കാട് Panniyur Varahamurthy Temple Palakkad

പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം പാലക്കാട് (Panniyur Varahamurthy Temple Palakkad) ജില്ലയിലെ പട്ടാമ്പി എന്ന സ്ഥലത്തു പന്നിയൂർ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഭൂമിയെ ഇടതു തുടയിൽ ഇരുത്തിയിരിക്കുന്ന വരാഹമൂർത്തിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. 

പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം Panniyur Sri Varahamurthy Temple

പന്നിയൂർ വരാഹ മൂർത്തി ക്ഷേത്രം (Panniyoor Varaha Moorthy Temple) പരശുരാമൻ നിർമ്മിച്ചതാണെന്ന് പറയപ്പെടുന്നു. പിന്നീടുള്ള കാലത്തു പെരുന്തച്ചനാണ് ക്ഷേത്രം പുതുക്കി പണിഞ്ഞത്. കിഴക്കോട്ടാണ് പ്രധാന പ്രതിഷ്ഠയുടെ ദർശനം. 

4000 വർഷത്തോളം പഴക്കമുണ്ട് ക്ഷേത്രത്തിനു എന്നാണ് പറയപ്പെടുന്നത്. ഇവിടെ ത്രിമൂർത്തി സാന്നിധ്യം ഉണ്ടെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ ഉപദേവതകൾ, ഗണപതി, ശിവൻ, അയ്യപ്പൻ, ഭഗവതി, സുബ്രഹ്മണ്യൻ, ലക്ഷ്മിനാരായണൻ എന്നിവരാണ്.  മലബാർ ദേവസ്വം ബോർഡിൻറെ കീഴിലായ ക്ഷേത്രം കോഴിക്കോട് സാമൂതിരി ഇല്ലത്തിന്റെ കാർമികത്വത്തിൽ ആണ്. 


പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം പാലക്കാട് Panniyur Sri Varahamurthy Temple Palakkad

ഐതീഹ്യം 

പരശുരാമൻ 64 ഗ്രാമങ്ങൾ വിഭജിക്കുന്നതിനിടയിൽ ഭൂമി ഉയർന്നു പൊങ്ങുന്നതായി കണ്ടു. അങ്ങനെ മഹാവിഷ്ണുവിനോട് പ്രാർത്ഥിക്കുകയും മഹാവിഷ്ണുവിന്റെ ഉപദേശപ്രകാരം പരശുരാമൻ വരാഹ സ്വാമിയേ ഇവിടെ പ്രതിഷ്ഠിച്ചു പൂജിക്കുകയായിരുന്നു. 

ക്ഷേത്ര പ്രത്യേകതകൾ 

ഭൂമി പൂജയാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ഭൂമി പൂജ ചെയ്യേണ്ട ആളുകൾ മണ്ണുമായി ഇവിടേയ്ക്ക് വരുന്നു. ഭൂമിയുടെ പേരിൽ അനുഭവിക്കുന്ന ഏതു തരം തടസ്സവും ഇവിടെ വന്നു പ്രാർത്ഥിച്ചാൽ ഇല്ലാതാകുമെന്നാണ് വിശ്വാസം. 

പണ്ട് കൂത്തമ്പലം ഉണ്ടായിരുന്നു എന്ന തെളിവുകൾ കാണിക്കുന്ന അവശിഷ്ടങ്ങൾ ഇവിടെ കാണാൻ കഴിയും. പെരുന്തച്ചൻ തന്റെ ഉളിയും മുഴക്കോലും ഇവിടെ ഉപേക്ഷിച്ചു പോയി എന്ന് പറയപ്പെടുന്നു.

വിശേഷദിവസങ്ങളും പൂജകളും 

മകരമാസത്തിലെ അശ്വതി നക്ഷത്രത്തിലാണ് പ്രതിഷ്ഠ ദിനം വരുന്നത്. വരാഹ ജയന്തി, മണ്ഡല കാലം, കുചേല ദിനം, എന്നിവ ഇവിടെ ആഘോഷിക്കാറുണ്ട്. 

ലക്ഷ്മി നാരായണ പൂജ, രുഗ്മിണി കൃഷ്ണ പൂജ, അഭീഷ്ടവരദാന പൂജ, ദുർഗാ ദേവിക്ക് സാരസ്വത പൂജ എന്നിവയാണ് വഴിപാടായി നടത്തുന്ന പൂജകൾ. ഐശ്വര്യപൂജയും അപ്പ നിവേദ്യവും പ്രധാന വഴിപാടുകൾ ആണ്. 


പന്നിയൂർ വരാഹ മൂർത്തി ക്ഷേത്രം Panniyoor Varaha Moorthy Temple

ക്ഷേത്രത്തിൽ എങ്ങനെ എത്തി ചേരാം 

പട്ടാമ്പിയിൽ നിന്ന് 12 കിലോമീറ്റർ ദൂരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

ഷൊർണൂർ, ഒറ്റപ്പാലം എന്നിവയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ. 

മേൽവിലാസം 

Panniyur Sri Varahamurthy Temple
Panniyur Road
Kumbidi,
Palakkad
Kerala 679551
Phone: 0466 225 3700

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *