കേരളത്തിലെ പഞ്ചശാസ്താ ക്ഷേത്രങ്ങൾ Pancha Sastha Temples in Kerala

കേരളത്തിലെ പഞ്ച ശാസ്താ ക്ഷേത്രങ്ങൾ Pancha Sastha Temples in Kerala are the five important Sastha Temples of Ayyappa in Kerala. അയ്യപ്പൻറെ അനുഗ്രഹം ചൊരിയുന്ന കേരളത്തിലെ പഞ്ചശാസ്ത ക്ഷേത്രങ്ങൾ. ഈ പഞ്ച ശാസ്താ ക്ഷേത്രങ്ങൾ എല്ലാം പരശുരാമൻ പ്രതിഷ്ഠ ചെയ്തതാണെന്നാണ് ഐതീഹ്യങ്ങൾ പറയുന്നത്. 

പഞ്ച ശാസ്താ ക്ഷേത്രങ്ങൾ Pancha Sastha Temples - 5 Ayyappa Temples

കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ, ശാസ്താംകോട്ട, ശബരിമല  എന്നിവയാണ് കേരളത്തിലെ പ്രധാനപ്പെട്ട അഞ്ച് ശാസ്താ ക്ഷേത്രങ്ങൾ. ശബരിമല തീർത്ഥാടന സമയത്തു മലകയറാനായി വരുന്ന ഭക്തന്മാർ ബാക്കിയുള്ള നാല് ക്ഷേത്രങ്ങളിലും കൂടി ദർശനം നടത്താറുണ്ട്. ഇത് ആ ശബരിമല തീർത്ഥാടനത്തിന് പൂർണത വരുത്തുന്നു. 

1) കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രം Sri Kulathupuzha Bala      Sastha Temple Kollam 

 കൊല്ലം ജില്ലയിലെ പുനലൂർ സ്ഥിതി ചെയ്യുന്ന അയ്യപ്പക്ഷേത്രമാണ്      കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രം. ബാലകന്റെ രൂപത്തിലാണ് ഇവിടെ ശാസ്താവിനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. വിട്ടുമാറാത്ത രോഗങ്ങൾ മാറുവാൻ ക്ഷേത്ര കുളത്തിലെ മീനുകളെ ഊട്ടുന്ന പതിവുണ്ട് ഇവിടെ. 

2) ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം Aryankavu Sastha Temple Kollam 

തമിഴ്‌നാടുമായി  അതിർത്തി പങ്കിടുന്ന കൊല്ലം ജില്ലയിലെ പുരാതനമായ ക്ഷേത്രമാണ് ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം. കൗമാര രൂപത്തിലാണ് ശാസ്താവിന്റെ പ്രതിഷ്ഠ. തൃക്കല്യാണം ഇവിടെ പ്രധാന ഉത്സവ ആചാരങ്ങളിൽ ഒന്നാണ്. 

3) അച്ചൻകോവിൽ ശാസ്താക്ഷേത്രം Achankovil Sastha Temple Kollam 

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ സ്ഥിതി ചെയ്യുന്ന    പ്രസിദ്ധമായ  അയ്യപ്പ ക്ഷേത്രമാണ്  അച്ചൻകോവിൽ ശാസ്താക്ഷേത്രം.  ഗൃഹസ്ഥാശ്രമിയായിട്ടാണ് ഇവിടുത്തെ അയ്യപ്പൻറെ പ്രതിഷ്ഠ. ഭാര്യമാരായ പുഷ്കല, പൂർണ്ണ എന്നിവരോടൊപ്പമാണ് അദ്ദേഹത്തെ ആരാധിക്കുന്നത്. എത്ര വിഷമുളള പാമ്പിന്റെ കടിയേറ്റാലും ഇവിടെ വന്നു പ്രാർത്ഥിച്ചാൽ സുഖപ്പെടുമെന്നാണ് ഐതിഹ്യം. 

4 ) ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താക്ഷേത്രം കൊല്ലം Sasthamcotta Sree Dharma Sastha Temple Kollam

കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ ശാസ്തംകോട്ട എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ശാസ്താ ക്ഷേത്രമാണ്.  കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലത്തടാകമായ ശാസ്താംകോട്ട കായലാൽ ചുറ്റപ്പെട്ടിരിക്കുന്ന ക്ഷേത്രം എന്ന വലിയ പ്രത്യേകതയും ഇതിനുണ്ട്. 

5) ശബരിമല ധർമ്മശാസ്താക്ഷേത്രം പത്തനംതിട്ട  Sabarimala Dharma Sastha Temple Pathanamthitta

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ലോക പ്രശസ്തമായ അയ്യപ്പ ക്ഷേത്രമാണ് ശബരിമല ധർമ്മശാസ്താക്ഷേത്രം. 18 പൂങ്കാവനങ്ങളുടെ സംഗമവേദിയായ ശബരിമലയിൽ വാഴുന്ന അയ്യപ്പ സ്വാമിയേ കാണാൻ മൂന്ന് കോടിയിലധികം ഭക്തന്മാരാണ് മണ്ഡലകാല സമയത്തു ഇവിടെ എത്തുന്നത്. 

കേരളത്തിലെ പഞ്ച ശാസ്താ ക്ഷേത്രങ്ങൾ Pancha Sastha Temples in Kerala

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *