പത്തനംതിട്ട ജില്ലയിൽ ഓമല്ലൂർ എന്ന പ്രദേശത്താണ് ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രം എന്ന മഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ധർമ്മശാസ്താവാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ശാസ്താവിനെ ഇവിടെ രക്തകണ്ഠൻ എന്നും വിളിക്കപ്പെടുന്നു.
ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രം Omalloor Temple Pathanamthitta
ഓമല്ലൂർ ക്ഷേത്രത്തിനു 1200 വർഷം പഴക്കമുണ്ട് എന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ ദർശനം പടിഞ്ഞാറു വശത്തേക്കാണ്. ശബരിമല തീർത്ഥാടകർ ഇവിടെ വന്നു വിശ്രമിക്കാറുണ്ട്. വളരെയേറെ ഭംഗി നിറഞ്ഞതാണ് ക്ഷേത്ര ചുറ്റുപാട്. ശാസ്താവിന്റെ എല്ലാ അനുഗ്രവും നിറഞ്ഞ ക്ഷേത്രം.
ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരുടെ സാന്നിധ്യമുണ്ടെന്നുമാണ് വിശ്വാസം. ഗണപതി, മഹാവിഷ്ണു, ശിവൻ, ഭഗവതി, നാഗരാജാവ്, മൂർത്തി, വസൂരിമാല എന്നിവരാണ് ഉപദേവതമാർ. ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത കരിങ്കല്ലിൽ തീർത്ത നാദസ്വരവും സ്വർണത്തിൽ തീർത്ത ചേങ്ങിലയും ആണ്.
ഭക്തർ അവരുടെ ഉദ്ദിഷ്ടകാര്യ സാദ്ധ്യത്തിനായി പ്രധാന വഴിപാടായ ചതുശ്ശതം നടത്താറുണ്ട്.
ഓമല്ലൂർ ക്ഷേത്ര ഐതീഹ്യം
കല്ലേലി ഗ്രാമത്തിൽ ആയിരുന്നു ആദ്യകാലത്തു രക്തകണ്ഠ സ്വാമിയുടെ ക്ഷേത്രമുണ്ടായിരുന്നത്. അവിടെ താമസിച്ചിരുന്ന ദുഷ്ടനായ ഒരു പ്രമാണി തൻ ചൂത് കളിയിൽ തോൽക്കുന്നത് കാരണം രക്തകണ്ഠ സ്വാമിയുടെ മുന്നിൽ അഭയം പ്രാപിച്ചു. എങ്കിലും ഫലം കാണാത്തതിനാൽ അയാൾ ക്ഷേത്രത്തിൽ ധന സഹായം ചെയ്യാതെ വന്നു. ഗ്രാമം നാശമായതിനു കാരണം ഭഗവൻ ആണെന്ന് വരുത്തി തീർത്തു. എല്ലാം വിശ്വസിച്ച നാട്ടുകാർ പ്രതിഷ്ഠയെ എടുത്തു നദിയിൽ എറിഞ്ഞു പൂവായി മാറിയ പ്രതിഷ്ഠ നല്ലൂരിലെ ഉഴുവത്ത് ദേവീക്ഷേത്രത്തിനടുത്തുള്ള നദിക്കരയിൽ എത്തുകയും രക്തകണ്ഠ സ്വാമിയുടെ സാന്നിധ്യം മനസിലാക്കിയ അവർ ഭഗവാനെ അവിടെ ക്ഷേത്രം പണിത് ആരാധിക്കാനും തുടങ്ങി.
ക്ഷേത്ര പ്രത്യേകതകൾ
ചതുരാകൃതിയിൽ ആണ് ശ്രീകോവിലുള്ളത്. സ്വർണ ക്കൊടിമരമാണ് ക്ഷേത്രത്തിലെത്. ചുറ്റമ്പലം മുഴുവൻ വിളക്കുകൾ കൊണ്ട് അലങ്കാര ഭരിതമാണ്. പ്രകൃതി ഭംഗി നിറയ്ക്കുന്ന പറമ്പും കുളവുമാണ് ഇവിടെയുള്ളത്.
വിശേഷദിവസങ്ങളും പൂജകളും
മേടം മാസത്തിലെ ഉത്രം നാളിലാണ് കൊടിയേറ്റുത്സവം നടക്കുന്നത്. 10 ദിവസത്തെ ഉത്സവമാണ്. ആറാട്ടു നടക്കുന്നത് അച്ചന്കോവിലാറിൽ ആണ്. ഉത്സവത്തിന്റെ ഒൻപതു ദിവസവും ഇവിടെ ആറാട്ടുണ്ട്. അത് വളരെയേറെ അപൂർവമായ കാര്യമാണ്.
മണ്ഡലകാലം, പങ്കുനി ഉത്രം എന്നിവയും ഇവിടെ ആഘോഷിക്കുന്നു.
മേൽവിലാസം
Pathanamthitta - Kaipattoor Rd,
Omalloor,
Pathanamthitta,
Kerala 689647
Comments
Post a Comment