പ്രശസ്‌തമായ നെല്ലുവായ ധന്വന്തരീക്ഷേത്രം തൃശൂർ ജില്ലയിലെ കുന്നംകുളം എന്ന സ്ഥലത്തു നെല്ലുവായയിൽ ആണ് സ്ഥിതി ചെയ്യുന്നത്. ധന്വന്തരി മൂർത്തിയാണ് പ്രധാന പ്രതിഷ്ഠ.
നെല്ലുവായ ധന്വന്തരീ ക്ഷേത്രം Nelluvaya Sree Dhanwanthari Temple
കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രം ദർശിക്കുന്നത് രോഗനിവാരണത്തിനു നല്ലതാണ് എന്നാണ് വിശ്വാസം. ഭഗവാൻ പടിഞ്ഞാറു ദർശനമായി ആണ് കുടികൊള്ളുന്നത്. ഗുരുവായൂർ അമ്പലവും ഈ ക്ഷേത്രവും പരസ്പരം നോക്കി നിൽക്കുന്ന രീതിയിലാണ്. ശിവൻ, ഗണപതി, അയ്യപ്പൻ, വരാഹമൂർത്തി, മഹാവിഷ്ണു, സർപ്പദൈവങ്ങൾ എന്നിവരാണ് ഉപദേവതമാർ.
ഐതീഹ്യം
ക്ഷേത്രത്തിലെ വിഗ്രഹം ശ്രീകൃഷ്ണന്റെ മാതാപിതാക്കളായ വാസുദേവരും ദേവകിയും പൂജിച്ചതാണെന്ന് പറയപ്പെടുന്നു. നെല്ലുവായ പ്രദേശവാസികൾ ഒരിക്കൽ ധന്വന്തരിമൂർത്തിയെ ആരാധിക്കണമെന്ന ആഗ്രഹത്തിൽ കുന്നിൻ മുകളിൽ ഒരു കൃഷണ വിഗ്രഹം സ്ഥാപിച്ചു. അപ്പോൾ രണ്ടു ബാലന്മാർ അവിടെ വരികയും ആ പ്രതിഷ്ഠയ്ക്ക് പകരം മറ്റൊരു വിഗ്രഹം സ്ഥാപിക്കണമെന്നും അഭിപ്രായപ്പെട്ടു. പ്രദേശവാസികൾ നടത്തിയ തിരച്ചിലിൽ പറമ്പിൽ നിന്ന് വിഗ്രഹം ലഭിക്കുകയും, അതിനെ പ്രധാന മൂർത്തിയായി ആരാധിക്കുകയും ചെയ്തു.
ക്ഷേത്ര പ്രത്യേകതകൾ
പ്രകൃതി ഭംഗി കൊണ്ട് നിറഞ്ഞ ക്ഷേത്രമാണ് നെല്ലുവായ ധന്വന്തരീക്ഷേത്രം. ക്ഷേത്രത്തിനു കിഴക്കു ഭാഗത്തു ഗോപുരം ഉണ്ട്. ഇവിടുത്തെ വിഗ്രഹത്തിനു ശബരിമലയിലെ വിഗ്രഹവുമായി സാമ്യം ഉണ്ടെന്നു പറയപ്പെടുന്നു. മാറാരോഗങ്ങൾ മാറുന്നതിനു ഇവിടെ വന്നു ഭജന ഇരിക്കുന്നത് ഉത്തമം ആണെന്ന് പറയപ്പെടുന്നു.
വിശേഷദിവസങ്ങളും പൂജകളും
ധനു മാസത്തിലെ സ്വർഗ്ഗവാതിൽ ഏകാദശിയാണ് ഇവിടുത്തെ പ്രധാന വിശേഷ ദിവസം.
ഔഷധ സേവാ ദിനം, ധന്വന്തരി ജയന്തി, അഷ്ടമി രോഹിണി എന്നിവയും ഇവിടെ ആഘോഷിക്കുന്നു.
ഉദരരോഗ സംബദ്ധമായ അസുഖങ്ങൾക്ക് മുക്കുടി നിവേദ്യം പൂജ വഴിപാടായി നടത്തുന്നത് ഉത്തമം ആണ്.
ലോകപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രം ഇവിടെ നിന്നും 20 കിലോമീറ്റർ ദൂരത്തായി ആണ് സ്ഥിതി ചെയ്യുന്നത്.
ക്ഷേത്രത്തിൽ എങ്ങനെ എത്തിച്ചേരാം
തൃശ്ശൂരിൽ നിന്ന് 21 കിലോമീറ്റർ ദൂരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ തൃശ്ശൂർ, ഷൊർണ്ണൂർ, കുറ്റിപ്പുറം എന്നിവയാണ്.
കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ആണ് അടുത്തുള്ള വിമാനത്താവളം.
മേൽവിലാസം
Erumapetty,
Nelluwaya,
Thrissur
Kerala 680584
Comments
Post a Comment