നടേരി ലക്ഷ്മീനരസിംഹ മൂർത്തി ക്ഷേത്രം കോഴിക്കോട് Naderi Lakshmi Narasimha Temple Kozhikode

നടേരി ലക്ഷ്മീനരസിംഹ മൂർത്തി ക്ഷേത്രം സ്ഥിതിചെയ്യുന്നത് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി എന്ന സ്ഥലത്തു നടേരിയിൽ ആണ്. ഉഗ്രരൂപിയായ നരസിംഹ മൂർത്തിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. 

നടേരി ലക്ഷ്മീനരസിംഹ ക്ഷേത്രം Naderi Lakshmi Narasimha Temple Kozhikode

ലക്ഷ്മി സമേതനായ നരസിംഹമൂർത്തി വാണരുളുന്ന ഈ ക്ഷേത്രത്തിനു 5000 വർഷത്തിലേറെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. നടേരി പ്രദേശത്തിന്റെ ദേശ ക്ഷേത്രമാണിത്. പടിഞ്ഞാറോട്ടാണ് വിഗ്രഹത്തിന്റെ ദർശനം. മഹാക്ഷേത്രത്തിന്റെ എല്ലാ ഗുണങ്ങളും ഒത്തുകൂടിയ ക്ഷേത്രമാണിത്. 

ഭഗവതിയും, വേട്ടയ്ക്കൊരു മകനും, നാഗരാജാക്കന്മാരും, അയ്യപ്പനും ആണ് ക്ഷേത്രത്തിലെ ഉപദേവതകൾ. എന്നാൽ ക്ഷേത്രത്തിന്റെ ചുറ്റു മതിലിനു പുറത്തായി ആണ് ഉപദേവതമാരുടെ ക്ഷേത്രങ്ങൾ.


നടേരി ലക്ഷ്മീനരസിംഹ മൂർത്തി ക്ഷേത്രം കോഴിക്കോട് Naderi Lakshmi Narasimha Temple Kozhikode

ക്ഷേത്ര പ്രത്യേകതകൾ 

വിശേഷപ്പെട്ട ചുറ്റുമതിലും ഗോപുരവും ആണ് ക്ഷേത്രത്തിനുള്ളത്. രണ്ടു നിലകളിൽ ആയിട്ടാണ് ശ്രീകോവിലുള്ളത്. കാലപ്പഴക്കം വന്ന ശ്രീകോവിലിനു ചുറ്റും ധാരാളം ചുമർചിത്രങ്ങൾ കാണാൻ കഴിയും. 42 ഇല്ലക്കാർ നോക്കി നടത്തിയിരുന്ന ഈ ക്ഷേത്രത്തിന്റെ പ്രൗഢിയും പ്രതാപവും സ്വത്തുവകകളും എല്ലാം ഇന്ന് അന്യാധീനപ്പെട്ടു പോയെന്നു പറയപ്പെടുന്നു. 

വിശേഷദിവസങ്ങളും പൂജകളും 

കുംഭ മാസത്തിലാണ് കൊടിയേറ്റുത്സവം നടക്കുന്നത്. കളമെഴുത്തു പാട്ടും ഇവിടെ നടക്കാറുണ്ട്. തിര എന്ന ആചാരവും ഉത്സവ സമയത്തു നടക്കുന്നു. 

മണ്ഡലകാലവും, നവരാത്രിയും, തിരുവോണവും, വിഷുവും ഒകെ ക്ഷേത്രത്തിൽ ആഘോഷിക്കാറുണ്ട്. 

ബുധനാഴ്ച ദിവസങ്ങളിൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടക്കാറുണ്ട്. പാൽപ്പായസവും പാനകവും ആണ് പ്രധാന നിവേദ്യ പ്രസാദങ്ങൾ. 

മേൽവിലാസം 

Naderi Lakshminarasimha Temple
Naderi
Koyilandi
Kozhikode

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *