മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രം ആലപ്പുഴ Maruthorvattom Dhanwanthari Temple Alappuzha Kerala

ആലപ്പുഴയിലെ ചേർത്തലയിൽ തണ്ണീർമുക്കം എന്ന സ്ഥലത്താണ് മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിന്റെ അവതാരമായ ശ്രി ധന്വന്തരി മൂർത്തിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. 

മരുത്തോർവട്ടം ശ്രി ധന്വന്തരിക്ഷേത്രം Maruthorvattom Sree Dhanwanthari Temple

മരുത്തോർവട്ടം ധന്വന്തരിക്ഷേത്രത്തിന്റെ ദർശനം പടിഞ്ഞാറോട്ടാണ്. മരുത്തോര്‍വട്ടത്തപ്പന്‍ എന്നാണ് ഭഗവാനെ പ്രദേശ വാസികൾ വിളിച്ചു പോരുന്നത്. ആരോഗ്യത്തിന്റെയും ചികിത്സയുടേയും ദേവനായി ആണ് ശ്രി ധന്വന്തരി മൂർത്തിയെ വർണ്ണിക്കുന്നു. രോഗ ശാന്തിക്ക് വേണ്ടി ക്ഷേത്രത്തിൽ ധന്വന്തരിമൂർത്തി പൂജ ചെയ്യുന്നത് വളരെ ഉത്തമം ആയി കണക്കാക്കുന്നു. 

ഗണപതി, ശിവൻ, ശാസ്താവ്, ദുർഗ്ഗ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, ഭദ്രകാളി  എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. 


മരുത്തോർവട്ടം ധന്വന്തരിക്ഷേത്രം ആലപ്പുഴ  Maruthorvattom Sree Dhanwanthari Temple Alappuzha

ക്ഷേത്ര പ്രത്യേകതകൾ 

ഗോപുരങ്ങളില്ലാത്ത ക്ഷേത്രത്തിനു വലിയൊരു കുളമുണ്ട്. ആനക്കൊട്ടിലും ഊട്ടുപുരയും കാണാൻ സാധിക്കും. ക്ഷേത്രത്തിൽ നിന്ന് നൽകുന്ന ഒരു തരാം കുഴമ്പ് ശരീരത്തിൽ പുരട്ടുന്നത് വഴി എല്ലാ അസുഖങ്ങളും മാറുമെന്നാണ് വിശ്വാസം. വട്ടശ്രീവിലാണ് ഇവിടെ ഉള്ളത്. ചെറിയ നാലമ്പലം ആണ് ഇവിടെ ഉള്ളത്. 

വിശേഷദിവസങ്ങളും പൂജകളും 

മേടമാസത്തിലാണ് ഇവിടുത്തെ കൊടിയേറ്റുത്സവം. 8 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ആണത്.  അഷ്ടമിരോഹിണി, ധന്വന്തരി ജയന്തി എന്നീ ദിവസങ്ങളും ഇവിടെ ആഘോഷിക്കാറുണ്ട്.

മിഥുനമാസത്തിലാണ് പ്രതിഷ്ഠ ദിനം ആചരിക്കുന്നത്. 

മുക്കുടി നിവേദ്യം, പാൽപ്പായസം, വെണ്ണചാർത്തൽ എന്നിവയാണ് പ്രധാന വഴിപാടുകൾ. പന്തിരുനാഴി വഴിപാട് നടത്തിയാൽ എല്ലാ രോഗങ്ങളും ദുരിതങ്ങളും നീങ്ങുമെന്നാണ് വിശ്വാസം. 


മരുത്തോർവട്ടം ധന്വന്തരിക്ഷേത്രം ആലപ്പുഴ  Maruthorvattom Sree Dhanwanthari Temple Alappuzha

മേൽവിലാസം 

Maruthorvattom Sree Dhanwanthari Temple
Maruthorvattom
Muttathiparambu
Cherthala 
Kerala 688539

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *