കോട്ടക്കൽ വെങ്കിട്ടത്തേവർ ശിവ ക്ഷേത്രം മലപ്പുറം Kottakkal Venkitta Thevar Shiva Temple Malappuram

മലപ്പുറം ജില്ലയിലെ കോട്ടക്കൽ എന്ന നഗരത്തിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ക്ഷേത്രമാണ് കോട്ടക്കൽ വെങ്കിട്ടത്തേവർ ശിവക്ഷേത്രം. മഹാദേവനാണ് ഇവിടെ പ്രധാന പ്രതിഷ്ഠ. പാർവതി സമേതനായ ശിവ ഭഗവാനെ ആണ് ആരാധിക്കുന്നത്.

കോട്ടക്കൽ വെങ്കിട്ടത്തേവർ ശിവക്ഷേത്രം Kottakkal Venkitta Thevar Shiva Temple 

കോട്ടക്കൽ കിഴക്കേകോവിലകത്തിന്റെ ഊരാഴ്മയിലുള്ള ക്ഷേത്രമാണ് ഇത്. കോട്ടക്കൽ കിഴക്കേകോവിലകം സാമൂതിരി കോവിലകത്തിന്റെ ഒരു ഭാഗമാണ്. വളരെയേറെ പഴമയേറിയ ക്ഷേത്രമാണിത്. പ്രൗഢഗാംഭീര്യം കൊണ്ട് വളരെയേറെ ആകർഷണീയത നിറഞ്ഞ ക്ഷേത്രമാണിത്.

പ്രധാന മൂർത്തിയുടെ ദർശനം കിഴക്കോട്ടാണ്.ഗണപതിയും, അയ്യപ്പനും, നാഗദൈവങ്ങളും ആണ് ഉപദേവതകൾ.  സാമൂതിരിയുടെ പരദേവതയായ തിരുവളയനാട്ടമ്മയ്കും വേട്ടേയ്ക്കാരനും  പ്രത്യേകമായി ക്ഷേത്രങ്ങളുണ്ട്. 

ഐതീഹ്യം 

കോട്ടക്കൽ എന്ന സ്ഥലത്തു കുടിയേറി എത്തിയ ഒരു ബ്രാഹ്മണൻ വെങ്കിടങ്ങിൽ ഒരു പശു കല്ലിനുമേൽ പാൽചുരത്തുന്നതായി കണ്ടു. മഹാദേവന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ  ബ്രാഹ്മണൻ അവിടെ ഒരു ശിവ ക്ഷേത്രം പണിതു.  വെങ്കിടങ്ങിൽ സാന്നിധ്യം കൊണ്ട മഹാദേവൻ വെങ്കിട്ടത്തേവരായി മാറി. ഇപ്പോൾ കോവിലകത്തിന്റെ മാർഗ്ഗനിർദ്ദേശത്തിൽ പരിപാലനസമിതിയാണ് ക്ഷേത്രത്തിന്റെ ചുമതല നിർവഹിക്കുന്നത്. 


കോട്ടക്കൽ വെങ്കിട്ടത്തേവർ ശിവക്ഷേത്രം Kottakkal Venkitta Thevar Shiva Temple

ക്ഷേത്ര പ്രത്യേകതകൾ 

ചുറ്റിനും ആനപ്പള്ളമതിലുള്ള ഈ ക്ഷേത്രത്തിൽ രണ്ടു ഗോപുരങ്ങൾ ഉണ്ട്. ഊട്ടുപുരയും അമ്പലകുളവും ക്ഷേത്രത്തിന്റെ ഗാംഭീര്യത കൂട്ടുന്നു. 

ഉത്സവം - വിശേഷ ദിവസങ്ങൾ 

കർക്കിടക വാവ് സമയത്തു നൂറുകണക്കിന് ജനങ്ങൾ ആണ് ഇവിടെ പിതൃതർപ്പണം നടത്താനായി എത്തുന്നത്. 

കുംഭമാസത്തിലെ തിരുവാതിര നാളിലാണ് ഉത്സവം. 8 ദിവസം നീളുന്ന ഉത്സവമാണിത്.  

ശിവരാത്രി ഈ ക്ഷേത്രത്തിൽ വളരെ അധികം പ്രാധാന്യം ഉള്ളതാണ്. 

എങ്ങനെ എത്തിച്ചേരാം

കോട്ടക്കൽ-മലപ്പുറം റൂട്ടിൽ കോട്ടക്കൽ ആര്യ വൈദ്യശാലയ്ക്ക് സമീപമാണ് ക്ഷേത്രം.

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *