ഹരിഹരാഷ്ടോത്തര ശതനാമസ്തോത്രം Harihara Ashtottara Shatanamastotram Malayalam Lyrics

ഹരിഹരാഷ്ടോത്തര ശതനാമസ്തോത്രം. Harihara Ashtottara Shatanamastotram Malayalam Lyrics.  ശ്രീ ഹരിഹരാത്മക സ്തോത്രം ശിവന്റെയും വിഷ്ണുവിന്റെയും സംയോജിത ഭാവമായ ഹരിഹര മൂർത്തിയുടെ സ്തുതി ആണ്. ശങ്കരനാരായണൻ എന്നും ഹരിഹര മൂർത്തി അറിയപ്പെടുന്നു.

ഹരിഹരാഷ്ടോത്തര ശതനാമസ്തോത്രം Harihara Ashtottara Shatanamastotram

ശ്രീഗണേശായ നമഃ ॥

ധ്യാനം
-------
മാധവോമാധവാവീശൗ
സർവസിദ്ധിവിഹായിനൗ |
വന്ദേ പരസ്പരാത്മാനൗ 
പരസ്പരനുതിപ്രിയau || 

ശ്ലോകം
-------------

ഗോവിന്ദ മാധവ മുകുന്ദ ഹരേ മുരാരേ ശംഭോ ശിവേശ ശശിശേഖര 
ശൂലപാണേ || 
ദാമോദരാച്യുത ജനാര്ദന വാസുദേവ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||1|| 

ഗംഗാധരാന്ധകരിപോ ഹര നീലകണ്ഠ വൈകുണ്ഠ കൈടഭരിപോ കമഠാബ്ജപാണേ ||  
ഭുതേശ ഖണ്ഡപരശോ മൃഡ ചണ്ഡികേശ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||2|| 

വിഷ്ണോ നൃസിംഹ മധുസൂദന ചക്രപാണേ ഗൗരീപതേ ഗിരിശ ശങ്കര ചന്ദ്രചൂഡ || 
നാരായണാസുരനിബര്ഹണ ശാര്ംഗപാണേ ത്യാജ്യാ ഭടാ യ ഇതി 
സന്തതമാമനന്തി ||3|| 

മൃത്യുഞ്ജയോഗ്ര വിഷമേക്ഷണ കാമശത്രോ ശ്രീകാന്ത പീതവസനാംബുദ നീല ശൗരേ || 
ഈശാന കൃത്തിവസന ത്രിദശൈകനാഥ ത്യാജ്യാ ഭടാ യ ഇതി 
സന്തതമാമനന്തി ||4|| 

ലക്ഷ്മീപതേ മധുരിപോ പുരുഷോത്തമാദ്യ ശ്രീകണ്ഠ ദിഗ്വസന ശാന്ത 
പിനാകപാണേ || 
ആനന്ദകന്ദ ധരണീധര പദ്മനാഭ ത്യാജ്യാ ഭടാ യ ഇതി 
സന്തതമാമനന്തി ||5|| 

സര്വേശ്വര ത്രിപുരസൂദന ദേവദേവ ബ്രഹ്മണ്യദേവ ഗരുഡധ്വജ 
ശംഖപാണേ || 
ത്ര്യക്ഷോരഗാഭരണ   
ബാലമൃഗാങ്കമൗലേ ത്യാജ്യാ ഭടാ യ ഇതി 
സന്തതമാമനന്തി ||6|| 


ഹരിഹരാഷ്ടോത്തര ശതനാമസ്തോത്രം Harihara Ashtottara Shatanamastotram Malayalam Lyrics


 
ശ്രീരാമ രാഘവ രമേശ്വര രാവണാരേ ഭൂതേശ മന്മഥരിപോ 
പ്രമഥാധിനാഥ || 
ചാണൂരമര്ദ്ദന ഹൃഷീകപതേ മുരാരേ ത്യാജ്യാ ഭടാ യ ഇതി 
സന്തതമാമനന്തി ||7||

ശൂലിൻ ഗിരീശ രജനീശ കലാവതംസ കംസപ്രണാശന സനാതന 
കേശിനാശ || 
ഭര്ഗ ത്രിനേത്ര ഭവ ഭൂതപതേ പുരാരേ ത്യാജ്യാ ഭടാ യ ഇതി 
സന്തതമാമനന്തി ||8|| 

ഗോപീപതേ യദുപതേ വസുദേവസൂനോ കര്പ്പൂരഗൗര വൃഷഭധ്വജ 
ഭാലനേത്ര ||
ഗോവര്ദ്ധനോദ്ധരണ ധര്മധുരീണ ഗോപ ത്യാജ്യാ ഭടാ യ ഇതി 
സന്തതമാമനന്തി ||9|| 

സ്ഥാണോ ത്രിലോചന പിനാകധര സ്മരാരേ കൃഷ്ണാനിരുദ്ധ കമലാകര 
കല്മഷാരേ ||
വിശ്വേശ്വര ത്രിപഥഗാര്ദ്രജടാകലാപ ത്യാജ്യാ ഭടാ യ ഇതി 
സന്തതമാമനന്തി ||10|| 

ഇതി (ശ്രീ സ്കന്ദപുരാണേ കാശീഖണ്ഡേ ധര്‍മരാജപ്രോക്തം
ഹരിഹരാഷ്ടോത്തരശതനാമസ്തോത്രം സമ്പൂര്‍ണം । 

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *