ചാണക്യ വാക്യങ്ങൾ 10 famous Chanakya Quotes in Malayalam langauge. ചാണക്യ വചനങ്ങൾ. ബിസി മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനായ പണ്ഡിതനായിരുന്നു ചാണക്യൻ - കൗടില്യന്‍, വിഷ്ണുഗുപ്തന്‍ എന്നീ പേരിലും അദ്ദേഹം അറിയപ്പെടുന്നു. മൗര്യ ചക്രവർത്തിയായ ചന്ദ്രഗുപ്ത മൗര്യയുടെ ഉപദേശകനായിരുന്നു അദ്ദേഹം.
ചാണക്യ വാക്യങ്ങൾ Chanakya Quotes in Malayalam
1) നിങ്ങളുടെ ഏറ്റവും വലിയ പദ്ധതികൾ എപ്പോഴും രഹസ്യമായി സൂക്ഷിക്കുക. കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റാതെ ചുമതല തുടരുക എന്നതാണ് ഏറ്റവും ലളിതമായ നിർദ്ദേശം.
2) നിങ്ങളുടെ മുൻപിൽ മധുരമായി സംസാരിക്കുന്നവരേയും നിങ്ങളുടെ പുറകിൽ നിങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുന്നവരേയും ഒഴിവാക്കുക, കാരണം അവർ മുകളിൽ പാൽ കലർന്ന വിഷം പോലെയാണ്.
3) സമാധാനത്തേക്കാൾ വലിയ അനുഗ്രഹമില്ല, സംതൃപ്തിയെക്കാൾ വലിയ സന്തോഷമില്ല, കരുണയെക്കാൾ വലിയ മതമില്ല. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അത്യാഗ്രഹമാണ് ഏറ്റവും മോശം രോഗം.
4) തന്റെ ലക്ഷ്യം തീരുമാനിക്കാൻ കഴിയാത്ത ഒരു വ്യക്തിക്ക് വിജയിക്കാൻ കഴിയില്ല .
5) ശാന്തമായ മനസ്സ് ഏറ്റവും സന്തോഷകരമാണ്, എല്ലായ്പ്പോഴും പണത്തിന് പിന്നാലെ ഓടുന്നത് വിഡ്ഢിത്തമാണ് .
6) മുഖത്തു നോക്കി പുകഴ്ത്തുകയും ചതിക്കാൻ അകത്ത് ആലോചിക്കുകയും ചെയ്യുന്നയാളെ ഒഴിവാക്കുക; അടിയിൽ വിഷം നിറച്ച്, മുകളിൽ പാലൊഴിച്ച കുടമാണയാൾ.
7) ആനയെ തോട്ടികൊണ്ടു നിയന്ത്രിക്കാം; പക്ഷേ ദുഷ്ടനെ നേരിടാൻ വാൾ വേണം.
8) കൂടുതൽ ദാനം ചെയ്ത് മഹാബലി കുഴപ്പത്തിലായി; ഒന്നും അതിരുകടക്കരുത്.
9) ദുഷ്ടൻ, പാമ്പ് ഇവയിലൊന്നിനെ സ്വീകരിക്കേണ്ടി വന്നാൽ പാമ്പിനെ സ്വീകരിക്കുക; സ്വരക്ഷയ്ക്കല്ലാതെ പാമ്പ് ആക്രമിക്കില്ല.
10) സ്നേഹിക്കുന്ന കുടൂംബവും, ഉള്ള പണത്തിൽ തൃപ്തിയുള്ള മനസ്സുമുണ്ടെങ്കിൽ ഈ ഭൂമി സ്വർഗമാകും.
Comments
Post a Comment