പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലാണ് ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ വളരെ പ്രധാനപ്പെട്ട അഞ്ചു ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.
ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം Aranmula Parthasarathy Temple
108 മഹാവിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നാണിത്. പമ്പാനദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിനു വളരെയേറെ വർഷത്തെ പഴക്കമുണ്ട്. പ്രധാന മൂർത്തിയായ മഹാവിഷ്ണു ശ്രീകൃഷ്ണഭാവത്തിലാണ് ഇവിടെ കുടികൊള്ളുന്നത്. ശ്രീകൃഷ്ണൻ തന്റെ ഉത്തമ ഭക്‌തനായ അർജ്ജുനനു കാണിച്ചു കൊടുത്ത തന്റെ യഥാർത്ഥ രൂപത്തിലാണ് ഇവിടെ പ്രതിഷ്ഠ നടത്തിയിട്ടുള്ളത്. കിഴക്കോട്ടാണ് പ്രതിഷ്ഠയുടെ ദർശനം.
ഗണപതി, അയ്യപ്പൻ, ശിവൻ, ഭഗവതി, നാഗങ്ങൾ എന്നിവരാണ് ഉപദേവതകൾ. പ്രധാന വിഗ്രഹം കടുംശർക്കരയോഗം കൊണ്ടും, നീലാഞ്ജനത്താലും ഉണ്ടാക്കിയതെന്ന് പറയപ്പെടുന്നു. ഇന്ന് വിഗ്രഹത്തിനു പഴക്കം സംഭവിച്ചതിനെക്കുറിച്ചു പറയപ്പെടുന്നുണ്ട്.
ശബരിമലയിലേക്ക് അയ്യപ്പന്റെ വിഗ്രഹത്തിനു ചാർത്താനുള്ള തങ്ക അങ്കി കൊണ്ടുപോകുന്ന ഘോഷയാത്ര ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. വിശേഷപ്പെട്ട ആറന്മുള ഉത്രട്ടാതി വള്ളംകളിയും വള്ളക്കളി സദ്യയും ഇവിടുത്തെ പ്രാധാന്യം ഉള്ള വിശേഷങ്ങളാണ്. ചിങ്ങമാസത്തിലാണ് ഇത് നടക്കുന്നത്.
ഐതീഹ്യം
അർജ്ജുനൻ ആണ് ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം നിർമ്മിച്ചത്. മഹാഭാരത യുദ്ധത്തിൽ ആയുധങ്ങൾ കൈയിൽ ഇല്ലാത്ത കർണ്ണനെ കൊന്നത് കൊണ്ടുള്ള പാപത്തിൽ നിന്നും മോക്ഷം ലഭിക്കാനായി ആണ് ക്ഷേത്രം പണിതത് എന്നതാണ് ഐതീഹ്യം. അർജ്ജുനന് ഗീതോപദേശം നൽകുന്ന സമയത്താണ് ഭഗവൻ ശ്രീകൃഷ്ണൻ തന്റെ വിശ്വരൂപം കാണിച്ചു എന്നുള്ളതാണ് കഥ. ആ രൂപത്തെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്
ക്ഷേത്ര പ്രത്യേകതകൾ
കേരളത്തിന്റെ വസ്തു ശില്പരീതികൾ നിറഞ്ഞതാണ് ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം. നാലു ഗോപുരങ്ങൾ ആണ് ക്ഷേത്രത്തിലുള്ളത്. വലിയൊരു ആനക്കൊട്ടിലും കാണാൻ സാധിക്കും. 160 അടി ഉയരം വരുന്ന സ്വർണ കൊടിമരം ആണ് ക്ഷേത്രത്തിനു.
ക്ഷേത്ര ചുവരുകളിൽ ധാരാളം ചിത്രങ്ങൾ ചെയ്തിരുന്നതായി കാണാം. ഭഗവാന്റെ വിഗ്രഹത്തിൽ ഇടതു കയ്യിൽ ശംഖും വലതുകൈയിൽ സുദർശന ചക്രവും ആണ്. ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലാണ്.
വിശേഷദിവസങ്ങളും പൂജകളും
മകരമാസത്തിലാണ് 10 ദിവസം നീണ്ടു നിൽക്കുന്ന കൊടിയേറ്റുത്സവം. ഈ സമയത്തു അഞ്ചാം പുറപ്പാട് എന്ന് പറയപ്പെടുന്ന ഗരുഡവാഹന എഴുന്നള്ളിപ്പ് നടക്കാറുണ്ട്. വൃശ്ചിക മാസത്തിൽ ദശാവതാര ചാർത്തു നടത്തുന്നു.
ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതിനായി ആറന്മുള ഊട്ട് എന്ന വഴിപാട് നടത്താറുണ്ട്. കൊടിമരത്തിന്റെ ചുവട്ടിൽ മഞ്ചാടി നിക്ഷേപിക്കുന്നത് ക്ഷേത്രത്തിലെ വഴിപാട് ആണ്. അഞ്ചു പൂജകളാണ് എന്നും ക്ഷേത്രത്തിൽ ഉള്ളത്. എന്നാൽ അതിൽ ഏറെ പ്രാധാന്യം ഉച്ചപൂജയാണ്.
ക്ഷേത്രത്തിൽ എങ്ങനെ എത്തിച്ചേരാം
ചെങ്ങന്നൂർ നിന്നും 10 കിലോമീറ്റർ ദൂരത്താണ് ആറന്മുള.
ബസ് സൗകര്യം ലഭ്യമാണ്.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ആണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ
ദർശന സമയം
രാവിലെ 4.00 മുതൽ 11.00 വരെയും
വൈകിട്ട് 5.00 മുതൽ 8.00 വരെയും
മേൽവിലാസം
Mallapuzhassery,
Pathanamthitta
Kerala 689533
Phone: 080784 73010
Comments
Post a Comment