ആലപ്പുഴയിലെ കറ്റാനത്തിനടുത്ത് ആണ് പ്രശസ്‌തമായ ആദിമൂലം വെട്ടിക്കോട്ട് നാഗരാജക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ആദ്യത്തെ നാഗരാജ ക്ഷേത്രം എന്ന പദവി ഈ ക്ഷേത്രത്തിനു സ്വന്തമാണ്. ഇവിടുത്തെ നാഗരാജാവിനെ പരശുരാമനാണു പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം.
ആദിമൂലം വെട്ടിക്കോട്ട് നാഗരാജക്ഷേത്രം
ഇവിടുത്തെ പ്രധാന പ്രതിഷ്ഠ നാഗരാജാവായ അനന്തനാണ്. തുടക്കവും ഒടുക്കവുമില്ലാത്ത പ്രപഞ്ചത്തിന്റെ പ്രതീകമായ അനന്തനിൽ ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും ശിവന്റെയും കൂടിച്ചേരലുകളുടെ പ്രഭാവം കാണാൻ കഴിയും. നാഗയക്ഷിയും ഇവിടെ പ്രധാന ദേവതായി കുടികൊള്ളുന്നു.
അനന്തന്റെ പുറത്തു മഹാവിഷ്ണു ശയിക്കുന്നു എന്നാണ് ഇവിടുത്തെ വിശ്വാസം. കിഴക്കോട്ടാണ് പ്രതിഷ്ഠയുടെ ദർശനം. പരമശിവന്റേയും അഷ്ട നാഗങ്ങളുടെയും പ്രതിഷ്ഠ ഇവിടെ കാണാൻ കഴിയും. നിലവറയ്കും തേവാരപുരയ്ക്കും ആണ് ഇവിടെ പ്രാധാന്യം. അത് കൊണ്ട് തന്നെ ഇത് സന്ദർശിക്കാൻ ധാരാളം ജനങ്ങൾ എത്താറുണ്ട്.
കുഞ്ഞുങ്ങൾ ഉണ്ടാവാത്തവരും, ത്വക്ക് രോഗമുള്ളവരും ഇവിടെ വന്നു പ്രാർത്ഥിച്ചാൽ ഫലം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
ക്ഷേത്ര ഐതീഹ്യം
പരശുരാമൻ മണ്ണ് വെട്ടി ചേർത്താണ് പ്രതിഷ്ഠ രൂപീകരിച്ചതെന്ന് പറയപ്പെടുന്നു അതുകൊണ്ടു തന്നെയാണ് വെട്ടിക്കോട് എന്ന പേര് വന്നതും. ആദിമൂലം എന്ന് പേര് വരാനുള്ള കാരണം ആദ്യത്തെ നാഗരാജ ക്ഷേത്രമായതിനാൽ ആണ്.
ക്ഷേത്ര പ്രത്യേകതകൾ
ധാരാളം ചെടികളും മരങ്ങളും നിറഞ്ഞ വലിയൊരു ക്ഷേത്രമാണിത്. ക്ഷേത്രത്തിനു ചുറ്റും നാഗങ്ങളുടെ ധാരാളം ശില്പങ്ങൾ കാണാൻ കഴിയും.
ആയില്യ ദിവസം ഇവിടെ നടക്കുന്ന എഴുന്നള്ളത്തും കണ്ടാൽ വിഷഭയം ഉണ്ടാകില്ല എന്നൊരു വിശ്വാസം നില നില്കുന്നു. സർപ്പക്കാവിൽ പാമ്പുകളെ കൂടാതെ വിവിധ തരത്തിലെ പക്ഷിമൃഗാദികളെയും കാണാൻ കഴിയും.
വിശേഷദിവസങ്ങളും പൂജകളും
കന്നി മാസത്തിലെ വെട്ടിക്കൊട്ടു ആയില്യമാണ് ഇവിടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം. തുലാമാസത്തിലെ പൂയം, ആയില്യം ദിവസങ്ങളിലും ഇവിടെ വിശേഷ പൂജകൾ നടക്കുന്നു.
കന്നിയിലെ ആയില്യം മുതൽ ഇടവം മാസത്തിലെ ആയില്യം വരെ നൂറും പാലും നടക്കുന്നു. എന്നാൽ ഇടവമാസത്തിലെ ആയില്യം മുതല്‍ കന്നിമാസത്തിലെ ആയില്യംവരെ നൂറും പാലും നടക്കാറില്ല. ഈ സമയം പുറ്റടവ് കാലം എന്നറിയപ്പെടുന്നു.
ദീപാരാധന, അത്താഴപ്പൂജ എന്നിവ ഈ ക്ഷേത്രത്തിൽ ഇല്ല. കുംഭത്തിലെ ശിവരാത്രി, മേടത്തിലെ ബലഭദ്രജയന്തി എന്നിവ ക്ഷേത്രത്തിൽ ആഘോഷിക്കാറുണ്ട്.
ക്ഷേത്രത്തിൽ എങ്ങനെ എത്തി ചേരാം
- ട്രെയിൻ വഴിയാണെങ്കിൽ കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റേഷനുകളുണ്ട്.
- കറ്റാനത്തു നിന്ന് മൂന്ന് കിലോമീറ്റർ പോയാൽ വെട്ടിക്കോട് ജംഗ്ഷൻ ആണ്. അവിടെ നിന്ന് 200 മീറ്റർ പോയാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം.
- തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ ഭാഗങ്ങളിൽ നിന്ന് കായംകുളം കെ എസ് ആർ ടി സി ബസ്സ്റ്റാൻഡിൽ നിന്ന് പുനലൂർ ഭാഗത്തേക്ക് പോകുന്ന വഴിയിൽ 11 കിലോമീറ്റർ ദൂരത്തിലാണ് ക്ഷേത്രം.
- ചെങ്ങന്നൂർ ഭാഗം വഴിയും യാത്ര ചെയ്തു ക്ഷേത്രത്തിൽ എത്താം
- തിരുവനന്തപുരം, നെടുമ്പാശ്ശേരി എയർപോർട്ട് എത്തി വിമാന മാർഗ്ഗം ക്ഷേത്രത്തിൽ എത്താം.
മേൽവിലാസം
Vettikode Temple Road
Alappuzha Vetticode
Pallickal
Bharanikkavu
Kerala 690503
phone : 0479 233 9933
Comments
Post a Comment