വയനാട് ജില്ലയിലെ മാനന്തവാടി എന്ന സ്ഥലത്തെ തിരുനെല്ലിയിൽ ആണ് തൃശ്ശിലേരി മഹാദേവ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരശുരാമൻ പണിത 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. മാനന്തവാടിയിൽ നിന്നും തിരുനെല്ലിയിലേക്കുള്ള വഴിയിലാണ് തൃശ്ശിലേരി ക്ഷേത്രം.
തൃശ്ശിലേരി മഹാദേവ ക്ഷേത്രം Thrissilery Shiva Temple
സ്വയംഭൂവായ മഹാദേവനാണ് ഇവിടുത്തെ പ്രധാന ആരാധനാ മൂർത്തി. മഹാദേവൻറെ ദർശനം പടിഞ്ഞാറോട്ടാണ്. പരമശിവന്റെ ശ്രീകോവിലിനു മുന്നിൽ പർവ്വതീ ദേവിയെ സങ്കല്പിച്ചു പീഠവും അടുത്ത് ഗണപതിയും ഉണ്ട്. ജലദുര്‍ഗയാണ് മറ്റൊരു പ്രധാന പ്രതിഷ്ഠ.
ഗോപലകൃഷ്ണൻ, ധർമശാസ്താവ്, കന്നിമൂല ഗണപതി, ദൈവത്താർ, ഭദ്രകാളി, ഭഗവതി, നാഗരാജാവ് എന്നിവരാണ് ഉപദേവതമാർ.
വിവാഹ തടസ്സങ്ങൾ മാറാൻ ഈ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് നല്ലതാണെന്ന് വിശ്വസിക്കുന്നു. തൃശിലേരിയും തിരുനെല്ലിയും പാപനാശിനിയും പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ ആണ്.
തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ബലി ദർപ്പണത്തിനു വരുന്നവർ ഈ ക്ഷേത്രത്തിലും കയറണമെന്നത് ഐതീഹ്യമാണ്. ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഉപദേവതയായ ജലദുർഗ്ഗയുടെ ക്ഷേത്രമാണ്.
ജലദുർഗ്ഗാ ക്ഷേത്രം
തൃശ്ശിലേരി മഹാദേവക്ഷേത്രത്തിന്റെ ഉപക്ഷേത്രമായിട്ടാണ് ജലദുർഗ്ഗാ ക്ഷേത്രം കണക്കാക്കുന്നത്. കുളത്തിനു നടുവിൽ ഒരു ക്ഷേത്രം. പാപനാശിനിയിൽ നിന്നുള്ളതാണ് ഇവിടെയുള്ള ജലം എന്ന് പറയപ്പെടുന്നു. ഒരിക്കലും വറ്റി പോകുന്നില്ല എന്നുള്ളതാണ് ഇതിന്റെ ഏറ്റവുമ വലിയ പ്രത്യേകത.
ഈ ക്ഷേത്രവും പരശുരാമൻ പ്രതിഷ്ഠ നടത്തിയതാണെന്ന് പറയപ്പെടുന്നു. ഏതു കാലാവസ്ഥ ആയാലും ഇവിടെ ജലനിരപ്പ് എപ്പോഴും ഒരുപോലെ ആയിരിക്കും. ഈ വെള്ളത്തിന് ധാരാളം ഔഷധ ഗുണങ്ങൾ ഉണ്ടെന്നു പറയപ്പെടുന്നു. സ്വയംവര പുഷ്പാഞ്ജലിയാണ് ഇവിടുത്തെ പ്രധാന വഴിപാട്.
വിശേഷ ദിവസങ്ങളും വഴിപാടുകളും
മീന മാസത്തിലാണ് ഉത്സവം. പൂരൂരുട്ടാതി മുതൽ രേവതി നാള് വരെയുള്ള മൂന്ന് ദിവസത്തെ ഉത്സവം. രേവതി ദിവസം കലശ പൂജ നടക്കുന്നു. ശിവരാത്രി ദിവസവും ഇവിടെ ആഘോഷങ്ങൾ നടക്കാറുണ്ട്. ആ ദിവസം രുദ്രാഭിഷേകം, ധാര, പുഷ്പാഞ്ജലി, സ്വയംവര പുഷ്പാഞ്ജലി എന്നിവ നടത്തുന്നു.
ധനു മാസത്തിലെ തിരുവാതിര ദിവസം ഇവിടെ തിരുവാതിര വ്രതം എടുക്കുന്നത് ദീർഘ മംഗല്യ ഭാഗ്യം ലഭിക്കുന്നതിന് ഉത്തമമാണ്. ധനു മാസം 17 നാണു പ്രതിഷ്ഠ വാർഷികം നടക്കുന്നത്.
ക്ഷേത്രത്തിൽ എങ്ങനെ എത്തിച്ചേരാം
കൽപറ്റയിൽ നിന്ന് 64 കിലോമീറ്റർ ദൂരമുണ്ട്.
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ആണ് ഏറ്റവും അടുത്തത്.
മേൽവിലാസം
മാനന്തവാടി
വയനാട്
Comments
Post a Comment