മഡിയൻ കൂലോം ക്ഷേത്രം Sree Madiyan Koolom Temple Kasaragod
തനതു കേരളീയരീതിയിൽ ആണ് മടിയൻ കൂലോം ക്ഷേത്രം പണിതിരിക്കുന്നത്. ക്ഷേത്രപാലകൻ, ഭഗവതി, ഭൈരവൻ എന്നിവരാണ് ഉപദേവതകൾ. മൂന്ന് പൂജകളാണ് ഇവിടെ എന്നും ഉള്ളത്. ഇവിടുത്തെ ഉഷഃപൂജയും സന്ധ്യാപൂജയും നടത്തുന്നത് യാദവ വംശത്തിൽ പെട്ട ആളുകളാണ്, എന്നാൽ ഉച്ചപൂജ ബ്രാഹ്മണരാണ് നടത്തുന്നത്. വളരെ വിശാലമായ ക്ഷേത്ര വളപ്പാണ് ഇവിടെയുള്ളത്.
1100 വർഷത്തോളം പഴക്കമുണ്ട് ഈ ക്ഷേത്രത്തിനു എന്നാണ് ഐതീഹ്യങ്ങൾ പറയുന്നു. പല പല ശില്പങ്ങളും കൊത്തുപണികളും ഇവിടെ കാണാൻ സാധിക്കും. കാളിയ മർദ്ദനം,അനന്ത ശയനം, ശ്രീരാമ ലക്ഷ്മണന്മാരുടെ വനയാത്ര, ദക്ഷയാഗം ഇവയൊക്കെയും ക്ഷേത്രത്തിന്റെ പലയിടങ്ങളിലായി കൊത്തുപണികൾ ചെയ്തു വച്ചിരിക്കുന്നത് ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ആണ്.
ഐതീഹ്യം
കേരളവര്‍മ രാജയ്ക്കുവേണ്ടി അള്ളടദേശം പിടിച്ചെടുക്കാന്‍ രൂപീകരിച്ച സൈന്യത്തിന്റെ പടനായകൻ ക്ഷേത്ര പാലകൻ ആയിരുന്നു. തന്ത്ര രൂപത്തിലായിരുന്നു ദേശം പിടിച്ചടക്കിയത്. എല്ലാത്തിന്റെയും അധികാരം ക്ഷേത്രപാലകനായിരുന്നു. അതിയമാനെല്ലൂരെന്ന സ്ഥലപ്പേര് അതിയലാരൂവാകുകയും പിന്നീട് മഡിയന്‍ എന്ന പേരായി മാറുകയും ചെയ്തു. ഒരിക്കൽ ക്ഷേത്രപാലകന്‍ കാളരാത്രിയമ്മയുടെ നിവേദ്യമായ തണ്ണീരമൃത് നെയ്യപ്പത്തിന്റെ ഗന്ധത്തില്‍ ഇഷ്ടം തോന്നി അവിടെ തന്നെ നിലകൊണ്ടു. അങ്ങനെ മടിച്ചു നിന്ന ക്ഷേത്രപാലകനെ മടിയൻ എന്ന് വിളിച്ചെന്നും ക്ഷേത്രപാലകനെ അനുഗ്രഹിക്കാന്‍ മടിയില്‍ കുഞ്ഞിനെ ഇരുത്തിയ രൂപത്തില്‍ ഭദ്രകാളി ദേവി പ്രത്യക്ഷപ്പെട്ടെന്നും ആണ് കഥ.
വിശേഷദിവസങ്ങളും വഴിപാടുകളും
കലശമഹോത്സവവും പാട്ടുത്സവവും ആണ് പ്രധാന ഉത്സവങ്ങൾ. ഇടവ മാസത്തിലെ പാട്ടുത്സവ സമയത്ത് തെയ്യങ്ങൾക്കാണ് പ്രാധാന്യം. കലശ മഹോത്സവ സമയത്ത് കള്ളു നിറച്ച കലശങ്ങൾ ആണ് ഉള്ളത്.
ധനു മാസത്തിലാണ് ഇത് നടക്കുന്നത്. തണ്ണീരമൃത് നെയ്യപ്പമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്.
തെയ്യങ്ങൾ
മേൽവിലാസം
Madiyan
Kanhangad
Kasaragod
Kerala 671316
Phone: 0467 226 8477
Comments
Post a Comment