ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രം കൊല്ലം Sasthamcotta Sree Dharma Sastha Temple Kollam

കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ ശാസ്തംകോട്ട എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന പുരാതനമായ ധർമശാസ്താ ക്ഷേത്രമാണ് ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താക്ഷേത്രം. പരശുരാമൻ പ്രതിഷ്ഠനടത്തിയ അഞ്ചുധർമ്മശാസ്താക്ഷേത്രങ്ങളിൽ ഒരെണ്ണമെന്നു് കരുതപ്പെടുന്ന ക്ഷേത്രമാണു്  ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താക്ഷേത്രം. 

ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താക്ഷേത്രം

ശാസ്താംകോട്ട തടാകത്തിന്റെ തീരത്ത് ആണ് ക്ഷേത്രം സ്ഥിതി ചെയുന്നത്. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലത്തടാകമായ ശാസ്താംകോട്ട കായലാൽ ചുറ്റപ്പെട്ടിരിക്കുന്നു. 

ഭാര്യയായ പ്രഭാദേവിയോടും, സത്യകൻ എന്ന മകനോടും കൂടി വസിക്കുന്ന ശ്രീ ധർമ്മശാസ്താവാണ് ഇവിടുത്തെ പ്രതിഷ്ഠ. ശിവൻ, ഗണപതി എന്നിവരാണ് ഉപദേവതകൾ. ഈ ക്ഷേത്രത്തിൽ ധാരാളം വാനരന്മാരെ കാണാൻ കഴിയും. അവയൊക്കെ തന്നെയും ശാസ്താവിന്റെ സേവകരാണെന്ന് വിശ്വസിക്കുന്നു.  

രാവണനിഗ്രഹശേഷം ശ്രീരാമന് സീതയും ലക്ഷ്മണനും ഈ പ്രദേശം വഴി വരുകയും, ഇവിടെ വച്ച് ശാസ്താവിനെ കാണാൻ ഇടയായി എന്നും പറയപ്പെടുന്നു. അന്ന്‌ ശ്രീരാമന്റെയൊപ്പം ഉണ്ടായിരുന്ന വാനരസേനയിൽ നിന്നും നീലൻ എന്നു പേരുള്ള ഒരു വാനരനെ ഇവിടെ ധർമ്മശാസ്താവിന്റെ സംരക്ഷകനായി നിർത്തുകയും അങ്ങനെയാണ്‌ ഈ ക്ഷേത്രത്തിൽ വാനരന്മാർ ഉണ്ടായതെന്നും പറയപ്പെടുന്നു. 


ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താക്ഷേത്രം Sasthamcotta Sree Dharma Sastha Temple Kollam

ഉത്സവം 

കുംഭത്തിലെ ഉത്രം നാളിലാണ്‌ ഇവിടുത്തെ ആറാട്ടുത്സവം. പത്തു ദിവസം നീളുന്ന ഉത്സവമാണ്. പത്താം ദിവസം കെട്ടുകാഴ്ച്ച് നടക്കും. ഈ ദിവസം  പലതരം കുതിരകളുടെയും കാളകളുടെയും വലിയ രൂപങ്ങൾ  ഉണ്ടാക്കി പ്രദർശിപ്പിക്കുന്നു.  ഇതിനെ വലിച്ചുകൊണ്ട് നടക്കും. നെറ്റിപ്പട്ടം കെട്ടിയ ആനകളും ഇതിൽ കാണാൻ കഴിയും.  

നവരാത്രി, മണ്ഡല മഹോത്സവം, മകര സംക്രമ പൂജ, ശിവരാത്രി, പൈങ്കുനി, ഉത്രം, പത്താമുദയം, കർക്കിടക വാവ് എന്നിവയും ഇവിടെ ആഘോഷിക്കാറുണ്ട്. 

ശബരിമല തീര്‍ത്ഥാടകര്‍ ശബരിമല ദർശന സമയത്തു  ഈ ക്ഷേത്രത്തിലും പ്രാര്‍ത്ഥനയ്ക്കായി എത്താറുണ്ട്. 


Sasthamcotta Sree Dharma Sastha Temple Kollam

ക്ഷേത്രത്തിൽ എങ്ങനെ എത്തിച്ചേരാം 

കൊല്ലത്തു നിന്ന്‌ ചവറ വഴിയും, എറണാകുളത്ത്‌ നിന്ന്‌ കരുനാഗപ്പള്ളിയിൽ എത്തി ഇടത്തോട്ടു തിരിഞ്ഞും, ചെങ്കോട്ട നിന്ന്‌ പുനലൂർ – കൊട്ടാരക്കര വഴിയും ശാസ്താംകോട്ടയിൽ എത്തിച്ചേരാം.

ആനയടി നരസിംഹ സ്വാമി ക്ഷേത്രത്തിലേക്ക് ഇവിടെ നിന്നും 11.5 km ദൂരമേ ഉള്ളു. 

ശാസ്താംകോട്ട ക്ഷേത്രം മേൽവിലാസം 

Sasthamcotta Sree Dharma Sastha Temple
Sasthamcotta
Kollam 
Kerala 690521
Phone: 0471 231 0921



Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *