കേരളത്തിലെ കൊല്ലം ജില്ലയിലെ അടൂരിൽ നിന്ന് 18 കിലോമീറ്റർ അകലെ, പത്തനാപുരത്തിനടുത്താണ് പ്രസിദ്ധമായ പട്ടാഴി ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒമ്പത് ഗ്രഹങ്ങളും പ്രസാദിക്കുമെന്ന വിശ്വാസമുണ്ടെങ്കിലും അവയ്ക്കായി പട്ടാഴി ദേവീക്ഷേത്രത്തിൽ വിഗ്രഹങ്ങളില്ല എന്നതാണ് ക്ഷേത്രത്തിന്റെ പ്രത്യേകത. കേരളത്തിലെ 108 ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.
പട്ടാഴി ദേവി ക്ഷേത്രം
ഉഗ്രരൂപിണിയായ ശ്രീ ഭദ്രകാളിയുടെ രൂപത്തിൽ ആണ് ഇവിടെ ദേവിയെ ആരാധിച്ചു വരുന്നത്. "സരസ്വതി, ലക്ഷ്മി, ദുർഗ്ഗ" തുടങ്ങി മൂന്ന് സങ്കല്പങ്ങളിലും ദേവി കുടികൊള്ളുന്നു എന്നാണ് വിശ്വാസം. ദേവി ദർശനം വടക്കോട്ടാണ് . ക്ഷേത്രത്തിൽ മരപ്പലകയിൽ ഭഗവതിയുടെ രണ്ട് മുടി മാത്രമേ കാണാനാകൂ.
പ്രധാന ഉത്സവങ്ങൾ
ദേവിയുടെ ഇഷ്ട വഴിപാട്പൊങ്കാലയാണ്. സർവൈശ്വര്യപ്രദായിനിയായ ദേവിക്ക് 25 ദിവസത്തെ വ്രതശുദ്ധിയോടെ എല്ലാ മകരമാസത്തിലെയും അവസാന ഞായറാഴ്ച ദേവി ഭക്തർ പൊങ്കാലയർപ്പിക്കുന്നു. പൊങ്കാല നിവേദ്യം സ്വീകരിച്ച് സന്തുഷ്ടിയടയുന്ന പട്ടാഴിയമ്മ സമസ്ത ഐശ്വര്യങ്ങളും നൽകി തന്റെ ഭക്തരെ അനുഗ്രഹിക്കുന്നു എന്നാണ് ഇവിടുത്തെ ജനങ്ങളുടെ വിശ്വാസം.
വിലാസം
പട്ടാഴി ദേവീ ക്ഷേത്രംപട്ടാഴി പി.ഒ.
പട്ടാഴി, കൊല്ലം
കേരളം
പിൻകോഡ്: 691522
ഫോൺ: +91 475 2398421, 0475 2399421
Comments
Post a Comment