ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചികോത്സവം / പന്ത്രണ്ട് വിളക്ക് മഹോത്സവം നടക്കുന്നത് വൃശ്ചിക മാസത്തിലാണ്. കൊല്ലം ജില്ലയിലെ ഓച്ചിറ പരബ്രഹ്മ ക്ഷേത്രം പ്രകൃതിയുടെയും ദൈവത്തിൻറെയും പരമശക്തിയെ ആരാധിക്കുന്ന വിഗ്രഹാരാധനയുടെ പ്രതീകമാണ്. ഈ വർഷത്തെ ഓച്ചിറ പന്ത്രണ്ട് വിളക്ക് ഉത്സവം 17 November 2023 തുടങ്ങി 28 November 2023 അവസാനിക്കുന്നു.
ഓച്ചിറ പന്ത്രണ്ട് വിളക്ക് മഹോത്സവം
ചാതുര്‍മാസ്യക്കാലത്ത് ഇവിടെ വന്നു താമസിച്ചിരുന്ന ഗൃഹസ്ഥ ശിഷ്യന്മാര്‍ക്ക് ബുദ്ധഭിക്ഷുക്കള്‍ ധര്‍മ്മോപദേശം നല്‍കുന്ന പതിവുണ്ടായിരുന്നു. അന്നുമുതൽക്കാണ് വൃശ്ചികോത്സവം ആരംഭിച്ചത് എന്ന് പറയപ്പെടുന്നു. പറച്ചിപെറ്റ പന്തിരുകുലത്തിലെ പന്ത്രണ്ടുപേരും പരബ്രഹ്മത്തെ ധ്യാനിച്ചു നടത്തിയ പൂജകളെ അനുസ്മരിച്ചാണ് പന്ത്രണ്ടു വിളക്ക് മഹോത്സവം ആഘോഷിക്കുന്നത്.
വൃശ്ചികം ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ദിവസങ്ങളിൽ കുടിൽകെട്ടി 'ഭജനം' പാർക്കുക എന്നുള്ളതാണ് ഭക്‌തജനങ്ങളുടെ പ്രധാന വഴിപാട്. സകല സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് പരബ്രഹ്മചിന്തയില്‍ മുഴുകി ഭക്തർ ഭജന ഇരിക്കുന്നു. മുൻജന്മ പാപങ്ങൾ ഇതിലൂടെ നീങ്ങുമെന്നും ഐശ്വര്യം ഉണ്ടാകുമെന്നും വിശ്വസിക്കുന്നു.
ഭക്തർ ശുദ്ധിയായി വന്നു അരയാല്‍ത്തറകളിലും ഒണ്ടിക്കാവിലും ശാസ്‌താക്ഷേത്രത്തിലും മഹാലക്ഷ്‌മിക്കാവിലുമൊക്കെ വലം വച്ച് തൊഴുതുവന്ന് കുടിലുകളില്‍ നിലവിളക്ക് തെളിക്കുന്നു. ഇതാണ് വൃശ്ചികപ്പുലരിയിലെ ആദ്യ ചടങ്ങ്. 1500 ൽ പരം കുടിലുകളാണ് ഉണ്ടാവുക. ഇത്തരം ഉത്സവം പലക്ഷേത്രങ്ങളിലും ഉണ്ടെങ്കിലും ഓച്ചിറയിലേത് മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാണ്.
ഓച്ചിറ പരബ്രഹ്മ ക്ഷേത്രം കേരളത്തിലെയും ഇന്ത്യയിലെയും പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്.
Comments
Post a Comment