മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം Mannarasala Sree Nagaraja Temple Alappuzha

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതി ചെയ്യുന്ന മണ്ണാറശ്ശാല ക്ഷേത്രം നാഗരാജാവിനു വേണ്ടിയുള്ള പ്രത്യേക ക്ഷേത്രമാണ്. സ്ത്രീ മുഖ്യ പൂജാരിണി എന്ന നിലയില്‍ ലോക പ്രശസ്തി ആര്‍ജ്ജിച്ച പ്രമുഖ നാഗാരാധാന കേന്ദ്രം ആണ് മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം.  ഈ വർഷത്തെ മണ്ണാറശാല ആയില്യം 6 നവംബർ 2023 തീയതി ആണ് ആചരിക്കുന്നത്. 

മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം

ശിവസർപ്പവും മഹാദേവന്റെ കണ്ഠാഭരണവുമായ "വാസുകിയും" നാഗാമാതാവായ "സർപ്പയക്ഷിയുമാണ്" മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠകൾ. നാഗയക്ഷിയും നാഗചാമുണ്ഡിയും മറ്റു പ്രതിഷ്ഠകളാണ്. ക്ഷേത്രത്തോട് ചേർന്നുള്ള ഇല്ലത്തിന്റെ നിലവറയിൽ മഹാവിഷ്‌ണുനാഗവും മഹാവിഷ്ണുവിന്റെ ശയനവുമായ നാഗരാജാവായ "അനന്തൻ" കുടികൊള്ളുന്നു.  ആദിയും അന്തവുമില്ലാത്ത പ്രപഞ്ചത്തിന്റെ പ്രതീകമായിട്ടാണ് അനന്തനെ കണക്കാക്കുന്നത്. മരങ്ങൾ ഇടതൂർന്നു വളരുന്ന കാവിന്റെ ഇടയിലാണ് മണ്ണാറശാല നാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ഇരുവശങ്ങളിലും മരങ്ങൾക്കു ചുവട്ടിലായും 30000 ത്തോളം നാഗത്തിന്റെ പ്രതിമകൾ കാണാൻ കഴിയും. ഇത്രയും നാഗപ്രതിമകൾ ഉള്ള കേരളത്തിലെ ഏക ക്ഷേത്രമാണ് മണ്ണാറശാല നാഗരാജ ക്ഷേത്രം. ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന പ്രത്യേകമായി നിർമ്മിച്ച മഞ്ഞൾ കുഴമ്പ് രോഗങ്ങൾ നീക്കുന്നതിന് ഉത്തമമാണ്. 

നാഗദേവതകളുടെ വിശ്വാസികൾക്ക് ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ് ഇവിടം. മഹാഗണപതി, ദുർഗ്ഗ, ഭദ്രകാളി, പരമശിവൻ, ധർമ്മശാസ്താവ്‌ എന്നിവരാണ് ഉപദേവതകൾ. 

ഉത്സവം 

ഇവിടുത്തെ പ്രധാന ഉത്സവം മണ്ണാറശാല ആയില്യം ആണ് തുലാമാസത്തിലെ ആയില്യം നക്ഷത്രത്തിലാണ് ഇത് ആഘോഷിക്കുന്നത്. ഉത്സവത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്നാണ് ക്ഷേത്രത്തിലെയും പുണ്യ തോട്ടത്തിലെയും എല്ലാ സർപ്പ വിഗ്രഹങ്ങളും ക്ഷേത്രം നിയന്ത്രിക്കുന്ന ഇല്ലത്തിലേക്കു കൊണ്ട് പോകുന്ന ഘോഷയാത്ര. 


മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം Mannarasala Sree Nagaraja Temple


മണ്ണാറശാല അമ്മ 

ക്ഷേത്രത്തിലെ പ്രധാന പൂജകള്‍ ചെയ്യുന്നത് മണ്ണാറശാല ഇല്ലത്തെ തല മുതിര്‍ന്ന സ്ത്രീ ആണ്. ‘വലിയമ്മ’ എന്ന പേരിലാണ് ഈ പുരോഹിതയായ അന്തര്‍ജ്ജനം അറിയപ്പെടുന്നത്. നാഗരാജാവിന്റെ ‘അമ്മയുടെ’ സ്ഥാനമാണ് വലിയമ്മക്ക് സങ്കല്പിച്ചിരിക്കുന്നത്. വിശേഷ ദിവസങ്ങളില്‍ മാത്രമേ അമ്മ നേരിട്ട് പൂജകള്‍ ചെയ്യൂ. സ്ത്രീയെയും പ്രകൃതിയെയും എത്രമാത്രം ആദരിക്കണം എന്നതിന്റെ ഉദാഹരണമാണ് മണ്ണാറശാല.  


Mannarasala Sree Nagaraja Temple


ആചാരങ്ങളും വഴിപാടുകളും 

ഓരോ നാൽപത്തിയൊന്ന് വർഷം കൂടുമ്പോൾ നടത്തുന്ന ചടങ്ങാണ് സർപ്പംപാട്ട് പ്രസിദ്ധമാണ്. മണ്ണാറശാല ആയില്യ ദിവസം ഇവിടെ പ്രത്യേക പൂജകൾ നടക്കാറുണ്ട്. നൂറും പാലും കഴിപ്പിക്കലാണ് ഇവിടുത്തെ പ്രധാന വഴിപാട്. കുടുംബത്തിനോ വ്യക്തിക്കോ വേണ്ടി ഇത് ചെയ്യാവുന്നതാണ്. കൂടാതെ നിലവറപ്പായസം, അര്‍ച്ചനകള്‍, പാലും പഴവും മറ്റു നിവേദ്യങ്ങളും കഴിപ്പിക്കാവുന്നതാണ്. ഒപ്പം തന്നെ സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ്, നാഗം മുതലായ പഞ്ചലോഹനിര്‍മ്മിതമായ പുറ്റ്, മുട്ട, സര്‍പ്പരൂപം, കവുങ്ങിന്‍പൂക്കുല, കരിക്ക് എന്നിവ നടയില്‍ സമര്‍പ്പിക്കുന്നതും ഇവിടെ പ്രധാനമാണ്.

ഉരുളി കമഴ്ത്തൽ 

വർഷങ്ങൾക്കുമുമ്പ് സന്താനസൗഭാഗ്യത്തിനുവേണ്ടി ഇവിടെ വന്ന് പ്രാർത്ഥിച്ച ഒരു സ്ത്രീ നിവേദ്യം വച്ചിരുന്ന വക്കടർന്ന് പൊട്ടിയ ഒരു ഉരുളികണ്ട് പുതിയ ഒരു ഉരുളി വാങ്ങിക്കൊണ്ടുവന്ന് ക്ഷേത്രത്തിൽ കൊടുത്തു. അന്നത്തെ വല്യമ്മ ആ ഉരുളി നിലവറയിൽകൊണ്ടുന്നചെന്ന് കമഴ്ത്തി. മാസങ്ങൾക്കകം ആ സ്ത്രീക്ക് ഗർഭമുണ്ടായെന്നും ഒരു ഐതിഹ്യമുണ്ട്. സന്താന സൗഭാഗ്യത്തിനായി ധാരാളം ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തി "ഉരുളി കമഴ്ത്തൽ" വഴിപാടു കഴിക്കുന്നു. ഹൈന്ദവവിശ്വാസ പ്രകാരം സന്താനങ്ങളുടെ ശ്രേയസിന് വേണ്ടി ദമ്പതിമാർ നാഗപ്രീതിയാണ് ആദ്യം വരുത്തേണ്ടത്. 

ക്ഷേത്രത്തില്‍ എത്തിച്ചേരാനുള്ള വഴി

ബസ് സ്റ്റാൻഡ്: ഹരിപ്പാട് ബസ് സ്റ്റാന്റിൽ നിന്ന് 3 km വടക്കുപടിഞ്ഞാറ് മാറിയാണ് ക്ഷേത്രം.

റെയിൽവേ സ്റ്റേഷൻ: ഹരിപ്പാട്‌ റെയിൽവേ സ്റ്റേഷനിൽ നിന്നും 3.5 km അകലെ ആണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 

വിമാനതാവളം:
കൊച്ചി അന്താരാഷ്ട്ര വിമാനതാവളം (115 km) തിരുവനന്തപുരം അന്താരാഷ്ട്ര വിമാനതാവളം (125 km) നിന്നും മണ്ണാറശാല ക്ഷേത്രത്തിൽ എത്തി ചേരാവുന്നതു ആണ്.

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം വളരെ അടുത്ത് ആണ് സ്ഥിതി ചെയുന്നത്.  

മേൽവിലാസം 

മണ്ണാറശ്ശാല ശ്രീ നാഗരാജക്ഷേത്രം
ഹരിപ്പാട്
ആലപ്പുഴ ജില്ല
കേരളം 690514
ഫോൺ നമ്പർ: +91 479 2413214,  +91 479 2410200

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *