കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു പരാശക്തി ക്ഷേത്രമാണ് കുമാരനല്ലൂർ ഭഗവതീ ക്ഷേത്രം. കുമാരനല്ലൂർ കാർത്ത്യായനി ദേവി ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ സാക്ഷാൽ ആദിപരാശക്തി ഭാവത്തിലുള്ള ഭഗവതിയാണ്. "കുമാരനല്ലൂരമ്മ" എന്ന് ഇവിടത്തെ ഭഗവതി അറിയപ്പെടുന്നു. കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം
കുമാരനല്ലൂർ ഭഗവതീ ക്ഷേത്രം Kumaranalloor Temple
കുമാരനല്ലൂർ ക്ഷേത്രത്തിനു 2400 വർഷത്തിലധികം പഴക്കമുണ്ട്. പരശുരാമൻ പണിത 108 ദുർഗ്ഗ ക്ഷേത്രങ്ങളിൽ ഒന്നാണിത്. കുമാരനല്ലൂർ ദേവിക്ക് മധുര മീനാക്ഷീ ചൈതന്യമാണ് എന്നാണ് വിശ്വാസം. ദുർഗ്ഗ, പാർവതി, മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി തുടങ്ങിയ പരാശക്തിയുടെ വിവിധ ഭാവങ്ങളിൽ കുമാരനല്ലൂരമ്മ ആരാധിയ്ക്കപ്പെടുന്നു.
ഉപദേവതകളായി ശിവൻ, ഗണപതി, മണിഭൂഷണൻ (ശാസ്താവ്), ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്.
ക്ഷേത്രത്തിലെ ഉത്സവങ്ങൾ
വൃശ്ചിക മാസത്തിലെ രോഹിണി നാലിൽ ആണ് ഉത്സവം നടക്കുന്നത്. ഇതോടൊപ്പം തൃക്കാർത്തിക ആഘോഷിക്കാറുണ്ട്. ആറാട്ടിനെക്കാൾ ഇവിടെ വിശേഷം തൃക്കാർത്തികയാണ്.
കൂടാതെ കന്നിമാസത്തിലെ നവരാത്രി, മീനമാസത്തിലെ പൂരം നാൾ എന്നിവയും വിശേഷങ്ങളാണ്. കേരള ഊരാണ്മ ദേവസ്വം ബോർഡാണ് ക്ഷേത്രഭരണം നടത്തുന്നത്.
Comments
Post a Comment