കല്ലിൽ ഭഗവതി ക്ഷേത്രം തൃകാർത്തിക മഹോത്സവം വളരെ പ്രസിദ്ധമാണ്. വൃശ്ചികമാസത്തിലെ കാർത്തിക നാളും പൗർണമിയും ചേർന്നു വരുന്ന ദിവസമാണ് തൃക്കാർത്തിക മഹോത്സവമായി ആചരിക്കുന്നത്. കേരളത്തിലെ ഏറ്റവും പുരാതനമായ ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നാണ് എറണാകുളം ജില്ലയിലെ മേതല എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന കല്ലിൽ ഭഗവതി ക്ഷേത്രം.
കല്ലിൽ ഭഗവതി ക്ഷേത്രം തൃകാർത്തിക മഹോത്സവം
വൃശ്ചിക മാസത്തിലെ കാർത്തിക നാളിലാണ് ഇവിടുത്തെ ഉത്സവത്തിന്റെ കൊടിയേറ്റ്. എട്ടു ദിവസമാണ് ഉത്സവം നീണ്ടു നിൽക്കുന്നത്. ആനപ്പുറത്താണ് ദേവിയുടെ എഴുന്നള്ളത്ത്. അത്രയും മലകളുടെയും പടികളുടെയും ഇടയിലൂടെയുള്ള എഴുന്നള്ളത്ത് കാണാൻ അതിമനോഹരമാണ്. ഈ ഉത്സവ സമയത്ത് നടക്കുന്ന ഇടതൊഴൽ വഴിപാട് വളരെ പ്രശസ്തമാണ്.
ഉത്സവത്തിന്റെ ഒന്നാം ദിവസം നടക്കുന്ന ഇടിതൊഴൽ വഴിപാട് ക്ഷേത്രത്തിന്റെ ഐതീഹ്യത്തെ ആണ് ഓർമ്മിപ്പിക്കുന്നത്. ഈ ദിവസം ഉണക്കലരിയും പിന്നീട് വെറ്റില, ഇളം അടയ്ക്ക, ചുണ്ണാമ്പ് ഇവിടെ ഉരലിൽ ഇടിച് ഇടിച്ച് കൈതക്കോട്ടുകുടി കുടുംബാംഗമായ മാരാർ ഭഗവതിക്ക് സമർപ്പിക്കുന്നു. ഇത് താംബൂല പ്രസാദം എന്നറിയപ്പെടുന്നു. ഈ പ്രസാദവും ഇടിക്കുമ്പോൾ ലഭിക്കുന്ന നീരും അതി ശ്രേഷ്ഠമാണ്.
തൃക്കാർത്തിക മഹോത്സവത്തോടനുബന്ധിച്ചു കൊടിമരം മുറിക്കൽ ചടങ്ങും ഉണ്ട്. ആദ്യമൊക്കെ ഈ ഉത്സവ നാളുകളിൽ മാത്രമാണ് ദീപാരാധന തുടങ്ങിയ സായാഹ്ന പൂജകൾ പതിവുണ്ടായിരുന്നുള്ളൂ. എന്നാൽ ഏതാനും വർഷങ്ങളായി ഉച്ചപൂജയ്ക്ക് ശേഷം നടയടയ്ക്കുന്ന ക്ഷേത്രം സന്ധ്യയോടെ ദീപാരാധനയ്ക്കായി വീണ്ടും തുറക്കുന്നു. അത്താഴപൂജയ്ക്കു ശേഷം 7:30 യോടെ പൂജകൾ അവസാനിച്ച് നടയടയ്ക്കുന്നു.
Comments
Post a Comment