മണ്ണാറശാല ക്ഷേത്ര ഐതീഹ്യം History of Mannarasala Temple Kerala

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതിചെയുന്ന നാഗരാജാവിനുള്ള അന്താരാഷ്ട്ര പ്രശസ്തമായ ക്ഷേത്രമാണ് മണ്ണാറശ്ശാല ക്ഷേത്രം. സ്ത്രീ പൂജാരിണി എന്ന നിലയിൽ ലോകപ്രശംസ ലഭിച്ച ക്ഷേത്രം കൂടിയാണിത്. ക്ഷേത്രത്തിന്റെ നിലവറയില്‍ വിഷ്ണു സര്‍പ്പമായ അനന്തനെ പ്രതിഷ്ഠിച്ചിരിക്കുന്നു. വളരെയധികം സർപ്പകാവുകൾക്കിടയിലാണ് മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം  സ്ഥിതി ചെയ്യുന്നത്.

മണ്ണാറശാല ക്ഷേത്ര ഐതീഹ്യം Story of Mannarasala Temple 

ഈ ഭൂമിയുടെ രക്ഷയ്ക്കായി പരശുരാമന്റെ ആവശ്യപ്രകാരം മന്ദാരശാല എന്ന പ്രദേശം നാഗരാജാവ് ഏറ്റെടുത്തു അതാണ് പിന്നീട് മണ്ണാറശാല ആയി അറിയപ്പെട്ടത്. നാഗരാജാവിന്റെ നിത്യ പൂജകള്‍ക്കും മറ്റുമായി ഒരു ബ്രഹ്‌മണശ്രേഷ്ഠനെയും അദ്ദേഹത്തിന്റെ ഭാര്യയെയും നിയോഗിച്ചു. അങ്ങനെ ആ ബ്രാഹ്‌മണന്റെ പിന്‍ തലമുറകാരനായ വാസുദേവനും അദ്ദേഹത്തിന്റെ പത്‌നി ശ്രീദേവിയ്ക്കും കുട്ടികള്‍ ഉണ്ടാകാതെ വിഷമിച്ചിരുന്ന കാലത്താണ്, അഗ്‌നിദേവന്റെ ആഗ്രഹപ്രകാരം കൃഷ്ണാര്‍ജ്ജുനന്‍മാരുടെ സഹായത്തോടെ ഖാണ്ഡവ വനത്തെ ദഹിപ്പിച്ചു നാഗങ്ങളെ ഒന്നടങ്കം കൊന്ന് നശിപ്പിക്കുന്ന സംഭവം അരങ്ങേറുന്നത്. തീയിലകപ്പെട്ട സർപ്പങ്ങളെ ദമ്പതികൾ പരിചരിച്ചു. ദമ്പതികളുടെ പരിചരണത്തിൽ സർപ്പദൈവങ്ങൾ സന്തുഷ്ടരായി. 


മണ്ണാറശാല ക്ഷേത്ര ഐതീഹ്യം

സര്‍പ്പങ്ങളോട് കാട്ടിയ ദയാ ദാക്ഷണ്യത്തിന് പ്രത്യുപകാരമായി നാഗരാജാവ് സ്വപ്നദര്‍ശനം നല്‍കി.  താന്‍ ആ അമ്മയുടെ മകനായി ഉടന്‍ ജനിക്കുമെന്നു. ശ്രീദേവികൂടാനേ തന്നെ രണ്ട കുഞ്ഞുങ്ങൾ ജനിച്ചു.  രണ്ടു കുട്ടികളുടെ അമ്മായായി. ഒരു ശിശു മനുഷ്യരൂപിയും മറ്റേത് പഞ്ചമുഖനായ ഒരു നാഗവും ആയിരുന്നു. നാഗബാലന്റെ രൂപം എല്ലാവരെയും ഭീതിലാഴ്ത്തിയിരുന്നു. 

ഇത് തിരിച്ചറിഞ്ഞ നാഗബാലന്‍ ഇല്ലത്തെ നിലവറയില്‍ പ്രവേശിച്ചു ധ്യാനസ്ഥനായി നിലകൊണ്ടു. വിഷമിച്ചിരിക്കുന്ന അമ്മയോട് താന്‍ ഈ നിലവറയില്‍ തന്നെ എപ്പോഴും ഉണ്ടാകുമെന്നും ആഗ്രഹിക്കുമ്പോഴൊക്കെ അമ്മയ്ക്ക് തന്നെ കാണാമെന്നും തനിക്കുള്ള ഭക്ഷണോപചാരങ്ങള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം അമ്മ തന്നെ നല്‍കിയാല്‍ മതിയെന്നും ആശ്വാസ വചനങ്ങള്‍ പറഞ്ഞു സമാധാനിപ്പിച്ചു. ഈ പതിവ് ആ കുടുംബത്തില്‍ ഇന്നും തുടരുന്നു. 

മണ്ണാറശാല ക്ഷേത്രത്തിൽ എത്താനുള്ള വഴി

ഹരിപ്പാട് ബസ് സ്റ്റാന്റിൽ നിന്ന് 3 km വടക്കുപടിഞ്ഞാറ് മാറിയാണ് മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *