ജ്യോതിശ്ശാസ്ത്രത്തിലെ രണ്ടാമത്തെ നക്ഷത്രമാണ് ഭരണി. ഭരണി ഒരു ഉഗ്ര നക്ഷത്രമാണ്. ജീവിതം അങ്ങേയറ്റം ആനന്ദകരമായി ജീവിക്കുകയും സാഹസികതകൾ ആസ്വദിക്കുകയും ചെയ്യുന്ന നക്ഷത്രമാണ് ഭരണി.
ഭരണി നക്ഷത്രം പ്രധാന വിവരണങ്ങൾ
കൂറ് (രാശി) : മേടം
രാശ്യാധിപൻ : ചൊവ്വ (സുബ്രഹ്മണ്യൻ)
ഗണം : മനുഷ്യഗണം
ദേവത : യമൻ
മൃഗം : ആന
പക്ഷി : പുള്ള്
വൃക്ഷം : നെല്ലി
നാമാക്ഷരം : 'അ'
മന്ത്രാക്ഷരം : 'ന'
ഭരണി നക്ഷത്രദേവതാ മന്ത്രം
"ഓം യമായ നമ:"
നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉൾപ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകർക്കോ അല്ലെങ്കിൽ അവരുടെ ഭവനത്തിനോ വാഹനങ്ങൾക്കോ കച്ചവടസ്ഥാപനങ്ങൾക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു.
Comments
Post a Comment