കേരളത്തിലെ തൃശൂർ ജില്ലയിലെ അഷ്ടമംഗലത്ത് തൃശൂർ നഗരത്തിലാണ് അഷ്ടമംഗലം ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരശുരാമൻ പണികഴിപ്പിച്ച 108 ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ് അഷ്ടമംഗലം ശിവക്ഷേത്രം.
അഷ്ടമംഗലം ശിവക്ഷേത്രം
കേരളത്തിലെ പ്രധാന ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ് അഷ്ടമംഗലം മഹാദേവക്ഷേത്രം. രൗദ്രഭാവമുള്ള അഷ്ടമൂർത്തി സങ്കല്പമാണ് പ്രതിഷ്ഠയായ മഹാദേവനുള്ളത്.
ശിവന്റെ ദർശനം കിഴക്കോട്ടാണ് . ക്ഷേത്രത്തിനു മുന്നിലായി വലിയൊരു അമ്പലകുളമുണ്ട്. കുളത്തിലേക്കു ദർശനമായിട്ടാണ് മഹാദേവനുള്ളത്. വിളിച്ചാൽ വിളിപ്പുറത്തുണ്ട് മഹാദേവൻ എന്നാണ് അമ്പലവാസികളുടെ വിശ്വാസം. രൗദ്രഭാവത്തിൽ ആണെങ്കിലും ഭക്തർക്കു എപ്പോഴും കരുണയുള്ളവനാണ് അഷ്ടമംഗലം മഹാദേവൻ.
ഉത്സവം
മഹാ ശിവരാത്രി ആണ് അഷ്ടമംഗലം ക്ഷേത്രത്തിലെ പ്രധാന ഉത്സവം. മലയാള മാസമായ കുംഭത്തിലാണ് (ഫെബ്രുവരി - മാർച്ച്) ശിവരാത്രി ആഘോഷിക്കുന്നത്.
എങ്ങനെ എത്തിച്ചേരാം
തൃശ്ശൂർ-കഞ്ഞാണി റൂട്ടിൽ എൽതുരുത്ത് ജംഗ്ഷനിൽ ഇറങ്ങി അര കിലോമീറ്റർ ദൂരെയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കാര്യാട്ടുകരയ്ക്കടുത് ലാലൂർ റോഡിൽ ആണ് ക്ഷേത്രം.
Comments
Post a Comment