തൃപ്രങ്ങോട് മഹാശിവ ക്ഷേത്രം മലപ്പുറം Triprangode Shiva Temple Tirur Malappuram

വളരെയധികം ശിവ ഭകതനായിരുന്ന മാർക്കണ്ഡേയന്  മഹാദേവൻ വരവും ദർശനവും നൽകിയ കഥകൾ നിറഞ്ഞു നിൽക്കുന്ന പുരാതനമായ ക്ഷേത്രമാണ് തൃപ്രങ്ങോട്ടു മഹാശിവ ക്ഷേത്രം.

തൃപ്രങ്ങോട്ടു ശിവ ക്ഷേത്രം Triprangode Shiva Temple Malappuram 

കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂരിൽ സ്ഥിതി ചെയ്യുന്ന വളരെ പുരാതനമായ ക്ഷേത്രമാണ് തൃപ്രങ്ങോട്ട് ശിവ ക്ഷേത്രം. കാല സംഹാരമൂർത്തി സങ്കലപ്പത്തിൽ ആണ് മഹാദേവനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പ്രതിഷ്ഠ ദർശനം പടിഞ്ഞാറോട്ടാണ്. ശ്രീ പരമേശ്വരന്‍ മൃത്യുഞ്ജയനായി തൃപ്രങ്ങോട്ടപ്പൻ ആയി ഇഷ്ടവരപ്രദായകനായി ഭക്തർക്ക് അനുഗ്രഹം ചൊരിയുന്നു. 

പ്രധാനമൂർത്തിയായ തൃപ്രങ്ങോട്ടപ്പനെ (മഹാദേവൻ) കൂടാതെ വേറെ  ശിവ പ്രതിഷ്ഠകൾ ഉണ്ട്  ഈ ക്ഷേത്രത്തിൽ. ധനു മാസത്തിലെ തിരുവാതിരയും കുംഭമാസത്തിലെ മഹാശിവരാത്രിയും ആണ് ക്ഷേത്രത്തിൽ പ്രധാനമായും ആഘോഷിക്കുന്നത്. സംസ്‌കൃത സാഹിത്യത്തിൽ തൃപ്രങ്ങോട് എന്ന  ദേശത്തെ  കുറിച്ച് വർണിച്ചിരിക്കുന്നതായി കാണാം. 

പരശുരാമൻ പണി കഴിപ്പിച്ച 108 ശിവക്ഷേത്രത്തിൽ ഒന്നാണ് തൃപ്രങ്ങോട്ട് ശിവ ക്ഷേത്രം. കേരളത്തിലെ അഞ്ചു മഹാശിവക്ഷേത്രങ്ങളില്‍ പെട്ടതും ആണ് തൃപ്പങ്ങോട്ടു ക്ഷേത്രം. 

ഉപദേവതകൾ

ശ്രീ പാർവ്വതി, ഗണപതി, ദക്ഷിണാമൂർത്തി, ഋഷഭം, മഹാവിഷ്ണു, ഗോശാലകൃഷ്ണന്‍, അയ്യപ്പൻ / ശാസ്താവ്, വേട്ടയ്ക്കൊരുമകൻ, ഭദ്രകാളി, ബ്രഹ്മരക്ഷസ്സ് എന്നീ ഉപദേവ പ്രതിഷ്ഠകളും ഉണ്ട്. 


മാർക്കണ്ഡേയ കഥകൾ പറയുന്ന തൃപ്പങ്ങോട്ടു ശിവ ക്ഷേത്രം Triprangode Shiva Temple near Tirur Malappuram


ഉത്സവങ്ങളും വഴിപാടുകളും 

ധനുമാസത്തിൽ തിരുവാതിര ആറാട്ടായി എട്ടുദിവസമാണ് ക്ഷേത്രത്തിലെ കൊടിയേറ്റുത്സവം. ധ്വജാദി മുറയിൽ നടക്കുന്ന ഈ ഉത്സവത്തോടനുബന്ധിച്ച് വിശേഷാൽ പൂജകളും ചടങ്ങുകളുമെല്ലാം ക്ഷേത്രത്തിലുണ്ടാകും.

മിഥുനമാസത്തിലെ പുണര്‍തം നാളില്‍ പ്രതിഷ്ഠാദിനം.

കര്‍ക്കിടകത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ഞായറാഴ്ച്ച നിറയും, ചിങ്ങമാസത്തിലെ ഉത്രാടം നാളില്‍ പുത്തരിയും ആഘോഷിക്കുന്നു. 

ഋഗ്വേദലക്ഷാര്‍ച്ചന എല്ലാ വര്‍ഷവും ചിങ്ങമാസം ഒന്നാം തീയ്യതി മുതൽ  ആറു ദിവസങ്ങളിലായി നടത്തുന്നു.

അഷ്ടമിരോഹിണി. വൈക്കത്തഷ്ടമി തുടങ്ങിയവയും ആഘോഷിക്കുന്നു.

ഭഗവാന്‍റെ തിരുന്നാളായ തിരുവാതിര നാളില്‍ എല്ലാ മാസവും ഭക്തജനങ്ങളുടെ സഹായത്തോടുകൂടി അന്നദാനം വര്‍ഷങ്ങളായി മുടക്കം കൂടാതെ നടന്നു വരുന്നു.

നിത്യേന അഞ്ചു പൂജകളും മൂന്നു ശീവേലികളുമാണുള്ളത്. ക്ഷേത്രത്തിൽ ശംഖാഭിഷേകവും മൃത്യഞ്ജയ ഹോമവും പ്രധാന വഴിപാടുകളായി  നടത്താറുണ്ട്. 

ഉമാമഹേശ്വര പൂജ, മൃത്യുഞ്ജയഹോമം, ശംഖാഭിഷേകം, ധാര, നവഗ്രഹപൂജ, സന്താനലബ്ധിക്കായി തൊട്ടിലും കുട്ടിയും സമര്‍പ്പണം എന്നീ വഴിപാടുകള്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തന്മാര്‍ തങ്ങളുടെ ഇഷ്ടകാര്യ സിദ്ധിക്കായി  നടത്തുന്നു.

markkandeyan

കോഴിക്കോട് സാമൂതിരി രാജാവിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രമാണിത്. 

ദർശന സമയം 

നട തുറക്കൽ - 04:15 AM
നട അടയ്ക്കൽ - 11:30 AM

നട തുറക്കൽ - 04:30 PM
നട അടയ്ക്കൽ - 8:00 PM

ക്ഷേത്ര വിലാസം 

Alathiyoor - Kodakkal Rd
Tirur, Malappuram,
Kerala 676108
Phone: 0494 256 6046

Article by Nandana Anand

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *