പ്രസിദ്ധമായ ശുചീന്ദ്രം സ്ഥാണുമാലയപ്പെരുമാൾ ക്ഷേത്രം Suchindram Sthanumalaya Perumal Temple 108 Shivalaya

ഇരുപതടി ഉയരമുള്ള ഹനുമദ്വിഗ്രഹം (ഹനുമാന്‍ സ്വാമി വിഗ്രഹം) കൊണ്ട് പ്രസിദ്ധമായ ശുചീന്ദ്രം സ്ഥാണുമാലയപ്പെരുമാൾ ക്ഷേത്രം.  

ശുചീന്ദ്രം സ്ഥാണുമാലയപ്പെരുമാൾ ക്ഷേത്രം

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ ശുചീന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന ഹിന്ദു ക്ഷേത്രമാണ് ശുചീന്ദ്രം സ്ഥാണുമാലയപ്പെരുമാൾ ക്ഷേത്രം. ഇവിടുത്തെ ദേവപ്രതിഷ്ഠ ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ, എന്നിവരെ സങ്കൽപ്പിച്ചുള്ളതാണ്. പ്രധാന മൂർത്തി മഹാദേവനാണ്. ക്ഷേത്ര പ്രതിഷ്ഠയിൽ താഴ്ഭാഗം ബ്രഹ്മാവിനെയും, മധ്യ ഭാഗം വിഷ്ണുവിനേയും,  മുകൾ ഭാഗം ശിവനേയും പ്രതിനിധാനം ചെയ്യുന്നുവെന്നാണ് വിശ്വാസം.

ആയിരം വർഷങ്ങൾ പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. കന്യാകുമാരി ജില്ലയിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളിൽ ഒന്നാണ് ശുചീന്ദ്രം ക്ഷേത്രം. ഒരിക്കൽ  തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു ഈ   മഹാക്ഷേത്രം, അവിടത്തെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായിരുന്നു ഇത്. പരശുരാമൻ സ്ഥാപിച്ചതാണെന്നും വിശ്വസിക്കപ്പെടുന്ന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. 

 ധാരാളം ഉപദേവതാപ്രതിഷ്ഠകളുള്ള ക്ഷേത്രമാണിത്. മലയാളികൾ അടക്കം ദക്ഷിണേന്ത്യയിലെ നിരവധി  ആളുകൾ ഇവിടെ ദർശനത്തിനു എത്താറുണ്ട്. ധനു മാസത്തിലെ  തിരുവാതിരയാണ് ഇവിടുത്തെ പ്രധാന ആഘോഷ ദിവസം. ഇതിനോടൊപ്പം ശിവരാത്രിയും, മേടമാസത്തിൽ ചിത്രാപൗർണ്ണമിയ്ക്കും ഇവിടെ ഗംഭീരമായി ആഘോഷിക്കുന്നു. 


ശുചീന്ദ്രം സ്ഥാണുമാലയപ്പെരുമാൾ ക്ഷേത്രം Suchindram Sthanumalaya Perumal Temple


ക്ഷേത്ര ഐതീഹ്യങ്ങൾ 

ഈ   ക്ഷേത്രത്തെ സംബന്ധിച്ചു രണ്ട്  ഐതീഹ്യങ്ങൾ ഉണ്ട്.  അത്രി മഹർഷിയും ഭാര്യ അനസൂയയും വസിച്ചിരുന്ന  ജ്ഞാനാരണ്യം എന്ന പ്രദേശത്തു ഒരിക്കൽ മഴ പെയ്യാതെയാവുകയും ദേവേന്ദ്രനെ പ്രീതിപ്പെടുത്താൻ അത്രി മഹർഷി ഹിമാലയത്തിലേക് പോകുകയും ചെയ്തു . ഭർത്താവിന്റെ അഭാവം മറക്കാൻ അദ്ദേഹത്തിന്റെ  കാല് കഴുകിയ വെള്ളം സൂക്ഷിക്കുകയും ചെയ്തു. ഇത് നാരദൻ വഴി അറിഞ്ഞ ലക്ഷ്മി,സരസ്വതി, പാർവതി ദേവിമാർ അനസൂയയെ പരീക്ഷിക്കാൻ തങ്ങളുടെ ഭർത്താക്കൻമാരെ ആശ്രമത്തിലേക് വിട്ടു. ഭിക്ഷക്കാരെ പോലെ അവിടെ എത്തിയ വിഷ്ണുവും ബ്രഹ്മാവും ശിവനും വിവസ്ത്രയായി തങ്ങള്ക്  ഭിക്ഷയും ആഹാരവും നല്കാൻ എന്നും ആവശ്യപ്പെട്ടും. അനസൂയ മൂവരെയും കൈകുഞ്ഞുങ്ങൾ ആക്കി മാറ്റി പരിപാലിച്ചു.ഇത് അറിഞ്ഞെത്തിയ ലക്ഷിമിയും സരസ്വതിയും പാർവതിയും പരീക്ഷിച്ചതിൽ ക്ഷമ ചോദിക്കുകയും കൈകുഞ്ഞുങ്ങളെ പഴയ പോലെ രൂപത്തിലാക്കാനും ആവശ്യപ്പെട്ടു.  പിന്നീട് അനസൂയ ദേവി ത്രിമൂർത്തികളെ പഴയ രൂപത്തിൽ ദേവിമാർക്ക് തിരിച്ചു നൽകി. അങ്ങനെ ശുചീന്ദ്രത്ത് ത്രിമൂർത്തികളുടെ സാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം. 

മറ്റൊരു ഐതീഹ്യം ദേവേന്ദ്രൻ ആണ് ഈ ക്ഷേത്രം നിർമിച്ചു എന്നുള്ളതാണ്.  ഗൗതം മഹർഷിയിൽ നിന്നും സഹസ്രമുഖനായി  മാറട്ടെ എന്ന ശാപത്തിനു മോക്ഷം ലഭിക്കാനായി ഇവിടെ വന്ന ത്രിമൂർത്തികളെ ധ്യാനിച്ചിരുന്നതായി പറയപ്പെടുന്നു.

പ്രധാനമായും രണ്ട് ഉത്സവങ്ങളാണ് ഇവിടെയുള്ളത്. മാർകഴിയും ചിത്തിരയും. മുപ്പതോളം ദേവി ദേവന്മാരുടെ പ്രതിഷ്ഠകൾ ഇവിടെ ഉണ്ട്.  തമിഴ്നാട് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹിന്ദു ധർമ്മ പ്രബോധന കേന്ദ്രമാണ് ക്ഷേത്രഭരണം നടത്തുന്നത്.

Article by Nandana Anand

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *