സുബ്രഹ്മണ്യ കീർത്തനം ഹര ഷണ്മുഖ ശംഭുകുമാരകനേ Subramanya Keerthanam Hara Shanmuga Shambhu Lyrics

ഹര ഷണ്മുഖ ശംഭുകുമാരകനേ ശരണം എന്ന് തുടങ്ങുന്ന സുബ്രഹ്മണ്യ കീർത്തനത്തിന്റെ വരികൾ. Subramanya Keerthanam Hara Shanmuga Shambhu Lyrics in Malayalam language. 

സുബ്രഹ്മണ്യ കീർത്തനം 

ഹര ഷണ്മുഖ ശംഭുകുമാരകനേ ശരണം തരണേ കരുണാകരനേ
വരമേകുക ഷഷ്ടിജനപ്രിയനേ പരനേ പരമേശ്വര വന്ദിതനേ

വിധി വന്ദിത വേദസുധാജലധേ വരശീലഗുണാർണ്ണവ ശ്രീ ഗുഹനേ
ശരണാഗത വത്സല കാമദനേ ശരകാനന സംഭവ സുന്ദരനേ

പാർവ്വതി ലാളിതരമ്യതനോ പതിതാവന പാവക നന്ദനനേ
പാവനമാം തവ പദയുഗളം മമ മനതളിരിൽ കളിയാടണമേ

ദേവഗണത്തിനു രക്ഷകനേ നിജ ശത്രു ഗണത്തിനു ശിക്ഷകനേ
അസുര കുലാന്തക ഷണ്മുഖ ഭോ പരിപാലയ ശങ്കര നന്ദനനേ

പദനതജന പാലക വരദവിഭോ കലി കന്മഷ ദോഷ ഭയാപഹനേ
മമ നിത്യ നിരഞ്ജന നിഷ്കളനേ കഴലേകിയനുഗ്രഹമേകണമേ

subramanya-keerthanam-hara-shanmuga


ഹര ക്രൌഞ്ച മദാന്തക ശക്തികര പ്രവരാസുരഭഞ്ജക പുണ്യ തനോ
ഗിരിജാമുഖ പങ്കജ ഭാസ്കരനാം തവപാദമതേകമതേ ശരണം

കാമ്യവരപ്രദനാം മുരുകാ മമ സഞ്ചിത പാപമകറ്റണമേ
മാമയിലിൻ മുകളേറി മമാന്ധത നീക്കിടുവാൻ ഹൃദി വന്നിടണേ

ദുഃഖവിനാശന ദുർമ്മദമോചന ദ്വാദശ ലോചന ശോഭിതനേ
ദുരിത വിമോചന ശംഭുകുമാരക നിൻപദമേകം ശരണം മേ


ഓം വചത്ഭുവേ നമഃ
ഓം വചത്ഭുവേ നമഃ
ഓം വചത്ഭുവേ നമഃ


Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *