ആദികവി വിസ്മരിച്ചു പോയ ഊർമ്മിള Unsung story of Urmila, wife of Lakshmana in Ramayana

ആദികവി വിസ്മരിച്ചു പോയ ഊർമ്മിള  Unsung Story of Urmila or Oormila - Wife of Lakshmana in Ramayana. ലക്ഷ്മണ പത്നി ഊർമ്മിളയുടെ കഥ.  

ഊർമ്മിള

                   ആദികവി എപ്പോഴോ വിസ്മരിച്ചുപോയ അല്ലെങ്കിൽ മറന്നുവെന്നു നടിച്ച ഒരു സ്ത്രീ ജന്മമുണ്ട്. "ഊർമ്മിള.." സീതയുടെ നിഴലായി മാത്രം ഒതുങ്ങി പോകേണ്ടി വന്നവൾ. ജനകന്റെ സ്വന്തം രക്തമായിരുന്നിട്ടു കൂടി ജാനകി എന്ന പേര് അന്യമായവൾ,ത്രേതായുഗത്തിലെ ഒരു മിത്തുകളിലും അവളിലെ ചിത്രകാരിയെ ആരും വര്ണിച്ചിരുന്നില്ല , പതിയുടെ സാമീപ്യമില്ലാതെ അകാലവൈധവ്യം സ്വീകരിച്ചിട്ടും ചരിത്രം നിഷ്കരുണം അവളെ അവഗണിച്ചു എന്നുള്ളതാണ്  സത്യം. വിരഹവും നൈരാശ്യവും ഉള്ളിലൊതുക്കുമ്പോഴും, സഹനത്തിന്റെ മൂര്ധന്യാവസ്ഥയിൽ കരഞ്ഞു തളർന്നപ്പോഴും, ആരും അവളെ സീതയോടൊപ്പം പാതിവ്രത്യത്തിന്റെ മൂർത്ത രൂപമാക്കിയിരുന്നില്ല.

                    ആദികവി വിസ്മരിച്ചു പോയ ഊർമ്മിള Story of Urmila, wife of Lakshmana


 ഇരുപതിനാലായിരം ശീലുകളുള്ള രാമായണത്തിലെ വിരലിലെണ്ണാവുന്ന താളുകളിൽ മങ്ങിപോയിരുന്നു  ഊർമ്മിള എന്ന പേര്.. "വേണ്ട  കൃത്യനിർവഹണത്തിനു തടസ്സമാകും" എന്ന ലക്ഷ്മണന്റെ മറുപടിയിലെ ആത്മാര്ഥതയെക്കാൾ "കൂടെ വരട്ടെ" എന്ന അവളുടെ ചോദ്യത്തിലെ പ്രണയം അന്ന് ആ അന്തപുരത്തിലെ ഇടനാഴികളിൽ പതിനാലു സംവത്സരവും കേട്ടിരിക്കണം. പതിക് തന്റെ ഓർമ്മകൾ ഉണ്ടാവരുതേയെന്നു നിദ്രാദേവിയോട് വരം ആവശ്യപ്പെടുന്ന ആ ലക്ഷ്മണ പത്നിക് മുന്നിൽ സീതയുടെ അർപ്പണബോധം മഹത്വം ഉടഞ്ഞു പോയേക്കുമെന്നു ഭയപെട്ടാവണം കാലവും കവിയും അവളെ കാണാതെ പോയത് . ഒരു പക്ഷെ അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാമന്റെ മാത്രം അയനമായ രാമായണത്തോടൊപ്പോവും ഒരു ഊർമ്മിളായനം   എന്ന എഴുത്തുകൂടെ ആദി കവിക് സംഭവ്യമാക്കേണ്ടി വന്നിരിക്കാം.

Author - Nandhana Anand


Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *