ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം മഹോത്സവം Sree Poornathrayeesa Temple Mahotsavam Festival

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉത്സവമായാണ്  തൃപ്പൂണിത്തുറ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം തുലാം മഹോത്സവം അറിയപ്പെടുന്നത്. 

ശ്രീ പൂർണ്ണത്രയീശ തുലാം 9 മഹോത്സവം 2023

ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലെ ഈ വർഷത്തെ തുലാം 9  മഹോത്സവം ഒക്ടോബർ മാസം 26 നു വ്യാഴാഴ്ച ശ്രീപൂർണത്രയീശ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ പൂർവാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. 

ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം മഹോത്സവം Sree Poornathrayeesa Temple Mahotsavam Festival


രാവിലെ 8 മുതൽ 10  വരെ  -  ശീവേലി 

വൈകിട്ട് 3  മണിക്  -  കർപ്പൂരം എഴുന്നള്ളിപ്പ് 

വൈകിട്ട് 5.30  മുതൽ - കാഴ്ച ശീവേലി 

വൈകിട്ട് 6.30 നു - നിറമാല വിളക്കുവയ്പു,ദീപാരാധന കർപ്പൂരദീപക്കാഴ്ച. 

വൈകിട്ട് 7 ന്  - ഭാരത നാട്യ കച്ചേരി 

രാത്രി 8 ന് - കഥകളി 

രാത്രി 9 ന് - വിളക്കിനെഴുന്നള്ളിപ്പ് 

ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം 

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് ശ്രീ പൂർണത്രയീശ ക്ഷേത്രം. കേരളത്തിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ ക്ഷേത്രം, പഴയ കൊച്ചി രാജ്യത്തിലെ എട്ട് രാജകീയ ക്ഷേത്രങ്ങളിൽ ആദ്യത്തേതാണ്.  അനന്തന്റെ പുറത്തിരിയ്ക്കുന്ന മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ.  

സന്താനഗോപാലമൂർത്തിയായി സങ്കല്പിയ്ക്കപ്പെടുന്ന ഈ ഭഗവാനെ പ്രതിഷ്ഠിച്ചത് ശ്രീകൃഷ്ണനും അർജ്ജുനനുമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കുട്ടികളുടെ ഐശ്വര്യത്തിനും ഉയർച്ചയ്ക്കും ഇവിടെ ദർശനം നടത്തുന്നത് ഗുണകരമാണെന്ന് ഭക്തർ വിശ്വസിക്കുന്നു. 

ചിങ്ങം, വൃശ്ചികം, കുംഭം എന്നീ മാസങ്ങളിൽ തിരുവോണം നാളിൽ ആറാട്ടായി എട്ടുദിവസം വീതം നീണ്ടുനിൽക്കുന്ന മൂന്ന് കൊടിയേറ്റുത്സവങ്ങളാണ് ഈ ക്ഷേത്രത്തിലുള്ളത്.  തുലാമാസത്തിൽ ഒമ്പതാം ദിവസം  ഗംഭീരമായി ആഘോഷിച്ചുവരുന്നു.  ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉത്സവമായാണ്  തൃപ്പൂണിത്തുറ ഉത്സവം അറിയപ്പെടുന്നത്. 

Sree Poornathrayeesa Temple Festival

ശ്രീ പൂർണ്ണത്രയീശ മഹോത്സവ വിശേഷങ്ങൾ 

എല്ലാ വർഷവും ഈ ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവങ്ങൾ പ്രശസ്തമാണ്. 9/3/1096 (മലയാളം) ന് ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിന്റെ ഓർമ്മയ്ക്കാണ് ഇത് നടത്തുന്നത്. ഈ ഉത്സവത്തിന് പ്രധാനപ്പെട്ട ആചാരങ്ങളൊന്നുമില്ല. തീയുടെ സ്മരണയിൽ ക്ഷേത്രത്തിലുടനീളം കർപ്പൂരവും വിളക്കുകളും കത്തിക്കുന്നു. തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ വൃശ്ചികം ഉത്സവമാണ് അംഗുരാടി. ചിങ്ങം ഉത്സവം ധ്വജാദിയും പറ ഉത്സവം പടഹാദിയുമാണ്. 


Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *