കോട്ടയം ജില്ലയിൽ അയ്മനം ഗ്രാമത്തിലാണ് പരിപ്പ് മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന നൂറ്റെട്ടു ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.
പരിപ്പ് മഹാദേവക്ഷേത്രം Parippu Shiva Temple
ശിവാലയ സോത്രത്തിൽ ഈ മഹാക്ഷേത്രത്തെ നൽപ്പരപ്പിൽ എന്നാണ് പ്രതിപാദിച്ചിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്ര ഭരണം നടക്കുന്നത്.
നിത്യേന മൂന്നു പൂജകൾ ഇവിടെ പതിവുണ്ട്. ശ്രീകൃഷ്ണൻ,ശാസ്താവ്, ഗണപതി, ഭഗവതി എന്നിവരാണ് ഉപദേവതകൾ.
ഉത്സവം
ക്ഷേത്രത്തിലെ ഉത്സവം മീനമാസത്തിലെ തിരുവാതിരയിൽ ആണ്. തിരുവാതിര ആഘോഷം എട്ടു ദിവസങ്ങൾ ആഘോഷിക്കുന്നു. ശിവരാത്രിയും അതിപ്രധാനമായി ആചരിച്ചുവരുന്നു. പ്രദോഷം ഇവിടെ വളരെ പ്രാധാന്യത്തോടെ ഭക്‌തർ ആചരിക്കുന്നു.
ക്ഷേത്ര ഐതിഹ്യം
തെക്കുംകൂർ രാജ്യത്തെ ഇടപ്രഭുക്കന്മാരുടെ കിടമത്സരങ്ങൾക്ക് വേദിയായ ശിവക്ഷേത്രമാണ് പരിപ്പ് മഹാദേവക്ഷേത്രം. ഇടപ്പള്ളി രാജാവ് പണിതീർത്താണ് ഇവിടുത്തെ ശിവക്ഷേത്രം. പരിപ്പിലെ ഇടത്തിൽ രാജാവ് എന്ന ഇടപ്രഭുവിന് ഇടപ്പള്ളി രാജാവുമായി നല്ല ബന്ധമായിരുന്നില്ല. തന്മൂലംതന്നെ ഇവർ ഒരുമിച്ച് ക്ഷേത്രദർശനം നടത്താറില്ലായിരുന്നു. ഇനി അഥവാ അങ്ങനെ വരുകയാണങ്കിൽ അത് ഒഴിവാക്കാൻ അവർ രണ്ടു ബലിക്കൽ പുരകൾ ഇവിടെ പണിതീർത്തു. അതുപോലെതന്നെ പൂജാ നൈവേദ്യമുണ്ടാക്കാനായി രണ്ടു തിടപ്പള്ളികളും അതിനായി പണിതീർത്തിരുന്നു. പരിപ്പ് എന്ന പേർ "ഭരിപ്പിൽ" എന്ന പദത്തിൽ നിന്നാണ് ഉണ്ടായതു.
Comments
Post a Comment