പനമണ്ണ ശങ്കരനാരായണ സ്വാമി ക്ഷേത്രം Panamanna Sree Sankaranarayana Temple Palakkad

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ പനമണ്ണ ദേശത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് പനമണ്ണ ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രം. ശൈവ-വൈഷ്ണവ ശക്തികളുടെ സംഗമമൂർത്തിയായ ശങ്കരനാരായണൻ പ്രധാന പ്രതിഷ്ഠയായി വരുന്ന കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്.

പനമണ്ണ ശങ്കരനാരായണ സ്വാമി ക്ഷേത്രം Panamanna Sankaranarayana Temple

സ്വയംഭൂവായ ഒരു ശിവലിംഗമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയെങ്കിലും വിഷ്ണുവായി സങ്കല്പിച്ചാണ് ആരാധന നടത്തുന്നത്. അതുകൊണ്ടാണ് ക്ഷേത്രം, ശങ്കരനാരായണക്ഷേത്രം എന്നറിയപ്പെടുന്നത്.  കേരളത്തിലെ ശങ്കരനാരായണന്റെ ഏക സ്വയംഭൂ മൂർത്തിയാണ്  ഇതെന്ന് വിശ്വസിക്കപ്പെടുന്നു. പടിഞ്ഞാറോട്ട് ദർശനമായാണ് പ്രതിഷ്ഠ. ഇവിടെ പൂർണ്ണ പ്രദക്ഷിണം നടത്താം, സാധാരണ ശിവക്ഷേത്രങ്ങളിലെ 3/4 രീതി പോലെയല്ല. 

ഉപദേവതകളായി ഗണപതി, ശാസ്താവ്, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠകളുണ്ട്. 

പനമണ്ണ ശങ്കരനാരായണസ്വാമി ക്ഷേത്രം Panamanna Sree Sankaranarayana Temple Palakkad

ക്ഷേത്ര കഥ 

ഇപ്പോഴത്തെ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്ത് നാരദ മുനി തപസ്സ് ചെയ്തതായി വിശ്വസിക്കപ്പെടുന്നു. ഇവിടെ നാരദന്റെ മുന്നിൽ ശിവനും വിഷ്ണുവും ശങ്കരനാരായണന്റെ രൂപത്തിൽ അവതരിച്ചു എന്നാണ് കഥകൾ പറയുന്നത്.  ക്ഷേത്രത്തിലെ ശാസ്താവിന് വിദ്യയുമായോ പഠനവുമായോ ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ശ്രീകോവിലിനടുത്തുള്ള അക്ഷരതാരത്തിൽ ഹരിശ്രീ എന്നെഴുതിയ ശേഷമാണ് ആളുകൾ ദേവനെ ആരാധിക്കുന്നത്. 

Panamana Sri Sankaranarayana Swami Temple Palakkad

ഉത്സവം 

പനമണ്ണ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിലെ 10 ദിവസത്തെ വാർഷിക ഉത്സവം കുംഭമാസത്തിലെ കൊടിയേറ്റത്തോടെയാണ് തുടങ്ങുന്നത്. ഉത്സവത്തിന്റെ ആറാം ദിവസമാണ് ഉത്സവബലി ആചരിക്കുന്നത്. എട്ടാം വിളക്ക് ഒരു പ്രധാന ദിവസമാണ്. ഉത്സവത്തിന്റെ 9-ാം ദിവസമാണ് പള്ളിവേട്ട ആചരിക്കുന്നത്. 

ശിവരാത്രി, അഷ്ടമിരോഹിണി, മണ്ഡലകാലം, നവരാത്രി, കന്നി ആയില്യം എന്നിവയും വിശേഷങ്ങളാണ്. 

പനമണ്ണ ശങ്കരനാരായണസ്വാമിക്ഷേത്രം പാലക്കാട്

കോഴിക്കോട് സാമൂതിരിയുടെ ഉടമസ്ഥതയിലാണ് പനമണ്ണ ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രം. 

Contact Address:
Panamanna Sree Sanaranarayanaswami Temple
Ambalavattam
Phone: +91 466-2242666


Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *