ദുര്‍ഗയുടെ ഒൻപതാം രൂപം സിദ്ധിദാത്രി Goddess Siddhidatri 9th form of Durga

സിദ്ധിധാത്രി മാതാ - നവരാത്രി വ്രതം ഒൻപതാം ദിനം സിദ്ധിദാത്രി ദേവിയെ ആരാധിക്കാം

സിദ്ധിദാത്രി ദേവി

ദുർഗ്ഗാ അഷ്ടമി അല്ലെങ്കിൽ നവരാത്രിയുടെ ഒൻപതാം ദിവസം ദേവിക്ക്  സിദ്ധിദാത്രി സമർപ്പിച്ചിരിക്കുന്നു. പേരിലുള്ള അർഥം പോലെ തന്നെ ഭക്തന്മാർക് സിദ്ധി പ്രധാനം ചെയ്യുന്നവളാണ് സിദ്ധിദാത്രി. നവഗ്രഹങ്ങളിൽ കേതുവിന്റെ ദേവതയാണ് സിദ്ധിദാത്രി. നാല് കൈകളുള്ള ദേവിയുടെ വലതു കൈയിൽ ചക്രവും ഗദയും, ഇടതു കൈയിൽ ശംഖും താമരയും ആണ്. താമരയിൽ ആണ് ദേവി ഇരിക്കുന്നത്. സ്വർണവർണത്തോട് കൂടിയവളാണ് ദേവി. 

സിദ്ധിദാത്രി ദേവിയുടെ അനുഗ്രഹത്താലാണ് പരമേശ്വരന് സർവ സിദ്ധികളും ലഭിച്ചതെന്നും അതിനാൽ തന്നെ തൻ്റെ പാതി ദേവിക്ക് നൽകി ഭഗവാൻ അര്‍ദ്ധനാരീശ്വരനായെന്നുമാണ് പുരാണങ്ങളിൽ പറയുന്നത്.

ദുര്‍ഗയുടെ ഒൻപതാം രൂപം സിദ്ധിദാത്രി Goddess Siddhidatri 9th form of Durga

ദുര്‍ഗ്ഗാപൂജയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് മഹാനവമി. ഈ ദിവസമാണ് സിദ്ധിദാത്രി ദേവി ആരാധിക്കപ്പെടുന്നത്. ദേവിയുടെ  അനുഗ്രഹമുണ്ടെങ്കിൽ സകല ഐശ്വര്യങ്ങളും ഉണ്ടാകുമെന്നാണ് പറയുന്നത്. അഷ്‌ടൈശ്വര്യ പ്രധായിനി ആണ് സിദ്ധിദാത്രി ദേവി.  

ദേവിയെ ആരാധിക്കുന്ന ഈ ദിവസം തന്നെയാണ് ആയുധ പൂജയും നടക്കുന്നത്. ഈ ദിവസമാണ് ദുര്‍ഗ്ഗാദേവി മഹിഷാസുരന്‍ എന്ന അസുരനെ വധിച്ചതെന്നും അതിനാല്‍ മഹിഷാസുര മര്‍ദ്ദിനി എന്നും അറിയപ്പെടുന്നു. അഷ്ട സിദ്ധികൾ എട്ടും വഹിക്കുന്ന ദേവിയെ പ്രാർത്ഥിക്കുന്നത്‌  മോക്ഷ പ്രാപ്തിക്കും നല്ലതാണ് . 

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *