നവരാത്രി വ്രതം ഏഴാം ദിനം കാലരാത്രി ദേവിയെ ആരാധിക്കാം.
കാലരാത്രി ദേവി Goddess Kalaratri form of Durga
നവരാത്രി ഉത്സവത്തിന്റെ ഏഴാം ദിവസം ദുർഗ്ഗാദേവിയുടെ ആറാമത്തെ രൂപമായ കാലരാത്രീ ദേവിക്ക് സമർപ്പിക്കുന്നു. കാലരാത്രി എന്നാൽ ഇരുണ്ട രാത്രി എന്നാണ് അർത്ഥം. രൗദ്ര രൂപത്തിലാണ് ദേവിയുള്ളത്.
ജടതീർക്കാത്ത മുടിയും ത്രിലോചനങ്ങളുമുള്ള കാളിയെ ദുർഗ്ഗയുടെ ഭയാനക രൂപമായാണ് കണക്കാക്കുന്നത്. നാലുകരങ്ങൾ ഉള്ള ദേവിയുടെ വലതുകൈ ആശിർവാദം നൽകുന്ന രീതിയിൽ ആണ്. ദേവി കഴുത്തില്‍ അണിഞ്ഞിരിക്കുന്ന മാല ഇടിമിന്നല്‍ പോലെ പ്രകാശിക്കുന്നതാണ്. കഴുതയാണ് ദേവിയുടെ വാഹനം. ദേവി എല്ലാ ആപത്തുകളിൽ നിന്നും ഭക്തരെ രക്ഷിക്കുന്നു. മനുഷ്യനെ എല്ലാ ഭയവും മനസിൽ നിന്നും നീക്കുന്നു.
മാർക്കണ്ഡേയ പുരാണം അനുസരിച്ചു, കാലരാത്രി രൂപം ധരിച്ചാണ് ദുർഗ്ഗ ദേവി രക്തബീജൻ എന്ന അസുരനെ വധിച്ചത്. ആ അസുരന്റെ രക്തം ഭൂമിയിൽ പതിക്കുന്നതനുസരിച് ഓരോ അസുരന്മാർ ഉണ്ടാകുമെന്നായിരുന്നു ആയതിൽനാൽ നിഗ്രഹം കഴിഞ്ഞ ദേവി അസുരന്റെ രക്തം പാനം ചെയ്യുകയായിരുന്നു. കാഴ്ച്ചയിൽ ദേവി ഭയാനകമാണെങ്കിലും എല്ലാ ദുരിതങ്ങളും നീക്കി യശസ്സ് ഉയർത്തുന്നു.
കരുണയോടെ എല്ലായിപ്പോഴും ഭക്തരെ സംരക്ഷിക്കുന്നതിനാൽ ദേവിക്ക് കരുണാദേവി, ശുഭകാരി എന്നിങ്ങനെ നാമങ്ങളുമുണ്ട്. നവരാത്രിയില്‍ ഏഴാംനാള്‍ സപ്തമിക്ക് കാളരാത്രി ഭാവത്തില്‍ ദേവിയെ ആരാധിച്ചാല്‍ ദേവി ഭക്തര്‍ക്ക് നിര്‍ഭയത്വവും ക്ഷമയും നല്‍കും.
Comments
Post a Comment