വടക്കൻ പറവൂർ ശ്രീ ദക്ഷിണ മൂകാംബികാ ക്ഷേത്രം Dakshina Mookambika Temple North Paravur

പനച്ചിക്കാട് പോലെ തന്നെ കേരളത്തിലെ  പ്രസിദ്ധമായ സരസ്വതി ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ ശ്രീമൂകാംബിക ക്ഷേത്രം. വെളളവസ്ത്രമുടുത്തു വെളളത്താമരയിലിരിക്കുന്ന സരസ്വതി ദേവിയാണ് ഇവിടെ കുടികൊളളുന്നത്. 

വടക്കൻ പറവൂർ ശ്രീ ദക്ഷിണ മൂകാംബികാ ക്ഷേത്രം

എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ പട്ടണത്തിൽ  സ്ഥിതി ചെയ്യുന്ന ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പുരാതനമായ ക്ഷേത്രമാണ് വടക്കൻ പറവൂർ ശ്രീ ദക്ഷിണ മൂകാംബികാ ക്ഷേത്രം. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മൂകാംബിക ദേവിയാണ്. ഒരു കൊച്ചു താമരകുളവും അതിനു നടുവിൽ ഒരു ചെറിയ ശ്രീകോവിലുമാണ് ക്ഷേത്രത്തിന്റെ പ്രത്യേകത. സരസ്വതി ഭാവത്തിലുള്ള മൂകാംബിക ദേവിയുടെ പ്രതിഷ്ഠ കിഴക്കോട്ടു ദർശനത്തിൽ ആണ്. ഗണപതി, മഹാവിഷ്ണു, സുബ്രഹ്മണ്യൻ, ഹനുമാൻ, വീരഭദ്രൻ, യക്ഷിയമ്മ, നാഗദൈവങ്ങൾ എന്നിവർ ആണ് ഉപദേവതകൾ. 


വടക്കൻ പറവൂർ ശ്രീ ദക്ഷിണ മൂകാംബികാ ക്ഷേത്രം Dakshina Mookambika Temple

ഐതീഹ്യം 

വടക്കൻ പറവൂർ ഭരിച്ചിരുന്ന തമ്പുരാൻ ഒരു തികഞ്ഞ മൂകാംബിക ഭക്തനായിരുന്നു. എല്ലാമാസവും മുടങ്ങാതെ ഇന്നത്തെ കർണ്ണാടകയിലെ വിശ്വപ്രസിദ്ധമായ കൊല്ലൂർ മൂകാംബികാക്ഷേത്രത്തിൽ പോയി ദർശനം നടത്തിയിരുന്ന അദ്ദേഹത്തിന് പ്രായാധിക്യത്തെത്തുടർന്ന് അതിന് കഴിയാത്ത ഒരു സാഹചര്യം വന്നപ്പോൾ അദ്ദേഹം ഏറെ ദുഃഖിതനായി. ഒരിക്കൽ അദ്ദേഹത്തിന്റെ നിദ്രയിൽ മൂകാംബിക ദേവി പ്രത്യക്ഷപ്പെടുകയും ഇനി തന്നെ ദർശിക്കാനായി മൂകാംബികയിലേക് വരേണ്ടതില്ലെന്നും ദേവി പറവൂർ തന്നെ കുടികൊള്ളാമെന്നും അരുളി ചെയ്തു. പിറ്റേന്നുതന്നെ പറവൂർ കോട്ടയ്ക്ക് പുറത്ത് ഉചിതമായ ഒരു സ്ഥലം കണ്ടെത്തി ക്ഷേത്രനിർമ്മാണം തുടങ്ങി. 

മാസങ്ങൾക്കുള്ളിൽ ക്ഷേത്രനിർമ്മാണം പൂർത്തിയാവുകയും ഭക്ത ജനങ്ങൾക്കായി തുറന്നു കൊടുക്കുകയും ചെയ്തു. ക്ഷേത്രം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന്റെ ദക്ഷിണ ഭാഗത്തായതിനാൽ ആണ്  'ദക്ഷിണ മൂകാംബികാക്ഷേത്രം' എന്നറിയപ്പെടുന്നത്. മൂലക്ഷേത്രമായ കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലെ ഉപദേവതകളുടെ സ്ഥാനത്തോട് ഏതാണ്ട് സാമ്യം വരുന്ന രീതിയിലാണ് ദക്ഷിണ മൂകാംബികാ ക്ഷേത്രത്തിലും ഉപദേവതകളുടെ സ്ഥാനം. ചതുരാകൃതിയിൽ ഒറ്റനിലയിൽ തീർത്ത കൊച്ചുശ്രീകോവിലാണ് ഇവിടെയുള്ളത്.  ഈ ക്ഷേത്രത്തിൽ നമസ്കാര മണ്ഡപം പണിതിട്ടില്ല. 

Mookambika Devi idol of Dakshina Mookambika Temple North Paravur


പൂജകളും വിശേഷദിവസങ്ങളും 

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് വടക്കൻ പറവൂർ ശ്രീ ദക്ഷിണമൂകാംബികാക്ഷേത്രം.  തുലാമാസത്തിലെ നവരാത്രി മഹോത്സവവും വിദ്യാരംഭവും ഇവിടെ പ്രധാനമാണ്.നവരാത്രിയുടെ ഒമ്പത് ദിവസവും ദേവിയ്ക്ക് വിശേഷാൽ പൂജകളും വഴിപാടുകളുമുണ്ടാകും. മകരമാസത്തിൽ ഉത്രട്ടാതി ആറാട്ടായി ക്ഷേത്രത്തിൽ പത്തുദിവസം ആഘോഷമുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രം.  

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *